ലഘു കോവിഡ്-19 ബാധയും അതിന് ശേഷം വരുന്ന type 2 പ്രമേഹവും തമ്മിൽ ബന്ധമുണ്ടെന്ന് Diabetologia (European Association for the Study of Diabetes [EASD] ന്റെ ജേണൽ) പ്രസിദ്ധപ്പെടുത്തിയ പുതിയ ഗവേഷണത്തിൽ പറയുന്നു. ലഘു കോവിഡ്-19 ബാധയിൽ നിന്ന് മോചിതരായവർക്ക് വൈറസ് കാരണമുണ്ടാകുന്ന മറ്റ് ശ്വാസകോശ അണുബാധയേറ്റവരേക്കാൾ type 2 പ്രമേഹം വരാനുള്ള കൂടിയ അപകട സാദ്ധ്യതയാണ് കാണുന്നത്. ഈ പഠനം ഉറപ്പാക്കിയാൽ ലഘു കോവിഡ്-19 ബാധക്ക് ശേഷം രോഗികളിൽ പ്രമേഹ പരിശോധനയും നടത്തുന്നത് നല്ലതായിരിക്കും. SARS-CoV?2 വൈറസ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റ കോശങ്ങളെ ആക്രമിച്ച് നശിപ്പിക്കുയോ പ്രവർത്തനത്തിൽ മാറ്റം വരുത്തുകയോ ചെയ്യുമെന്ന് മുമ്പുള്ള പഠനങ്ങൾ കാണിച്ചതാണ്. അതിന്റെ ഫലമായി acute hyperglycaemia (high blood glucose) ഉണ്ടാകുന്നു. ഇതിൽ ലോക്ക് ഡൗൺ സമയത്തെ Sedentary ജീവിത രീതിയും ഒരു പ്രധാന പങ്ക് വഹിച്ചേക്കാം.
— സ്രോതസ്സ് Diabetologia | Mar 17, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.