ഇൻഡ്യൻ പോയിന്റ് ആണവ നിലയം പൊളിക്കുന്നതിന്റെ ഭാഗമായി ആണവവികിരണമുള്ള വെള്ളം ഹഡ്സൺ നദിയിലേക്ക് ഒഴുക്കുന്നത് തടയാനുള്ള ഒരു നീക്കം ഒരു നിയമമായി ന്യൂയോർക്ക് ഗവർണർ Kathy Hochul ഒപ്പുവെച്ചു. ന്യൂയോർക്ക് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ നദിക്കരയിലുള്ള വിരമിച്ച നിലയത്തിൽ നിന്ന് ആണവവികിരണമുള്ള ട്രിഷ്യം അടങ്ങിയ 50 ലക്ഷം ലിറ്റർ ജലം ഒഴുക്കിക്കളയാനുണ്ടായിരുന്ന പദ്ധതിയെ തടയുന്നതാണ് ഈ നിയമം. നദിക്കരയിൽ താമസിക്കുന്ന ആളുകളിൽ നിന്ന് വലിയ പ്രതിഷേധമായിരുന്നു ഇതിനെക്കുറിച്ച് ഉണ്ടായിരുന്നത്. ഹഡ്സൺ നദി ശുദ്ധിയാക്കിയ ദശാബ്ദങ്ങളായുള്ള ശ്രമത്തിന് ശേഷം ഇങ്ങനെ മാലിന്യം ഒഴുക്കിവിട്ടാൽ അത് സ്ഥലത്തിന്റെ വിലയേയും, നാവികരേയും, വഞ്ചി തുഴയുന്നവരേയും, നീന്തൽകാരേയും ഇല്ലാതാക്കുമെന്ന് അവർ ഭയന്നിരുന്നു. 2021 ൽ ആയിരുന്നു Indian Point അടച്ച് പൂട്ടിയത്. പൊളിക്കാനായി അത് Holtec International ന് കൊടുത്തു. പൊളിക്കാനുള്ള പദ്ധതിക്ക് 12 വർഷം സമയവും $230 കോടി ഡോളറും വേണം.
— സ്രോതസ്സ് apnews.com | Aug 18, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.