ആധാറിനെതിരെ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി 98ാം വയസിൽ അന്തരിച്ചു

കർണാടക ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി (98) അന്തരിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവന്ന ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്തിയത് പുട്ടസ്വാമിയാണ്. അദ്ദേഹത്തിന്റെ ഹർജിയിലാണ് സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയുണ്ടായത്. ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.

1977ലാണ് പുട്ടസ്വാമി കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായത്. 1986ൽ വിരമിച്ചു. ശേഷം ബെംഗളൂരുവിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വൈസ് ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ചു. 1926ൽ ബെംഗളൂരുവിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ജസ്റ്റിസ് പുട്ടസ്വാമി ജനിച്ചത്. പഴയ മൈസൂർ ഹൈക്കോടതിയിൽ അഭിഭാഷകനായും പിന്നീട് മുതിർന്ന സർക്കാർ അഭിഭാഷകനായും പുട്ടസ്വാമി എൻറോൾ ചെയ്തു.

2012 ൽ പുട്ടസ്വാമി സുപ്രീം കോടതിയിൽ കോൺഗ്രസ്-UPA സർക്കാരിന്റെ ആധാർ പദ്ധതിക്കെതിരെ കേസ് കൊടുത്തു. എന്നിരുന്നാലും 2015 ൽ ആധാറിനെതിരായ അദ്ദേഹത്തിന്റെ കേസിന്റെ ഭാഗമായി ഭരണഘടനയുടെ അടിസ്ഥാനത്തിൽ പൗരൻമാർക്ക് സ്വകാര്യതക്കുള്ള അവകാശം ഉണ്ടോ എന്ന വലിയ പ്രശ്നം സുപ്രീം കോടതി ഏറ്റെടുത്തു.

അവസാനം ഓഗസ്റ്റ് 24, 2017 ന് Chief Justice JS Khehar നയിച്ച 9 അംഗ ബഞ്ച് ആധാർ പദ്ധതിയെ [യൂണിയൻ സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്ക് മാത്രമായി] നിലനിർത്തി. എന്നിരുന്നാലും ഐകകണ്ഠേന തിരിച്ചറിഞ്ഞു.

— സ്രോതസ്സ് hindustantimes.com | Oct 28, 2024

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ