ഒരു അപ്രതീക്ഷിതമായ നദി അന്റാർക്ടിക് മഞ്ഞ് പാളിക്കടിയിൽ ആവിർഭവിച്ചു. മഞ്ഞിന്റെ ഉരുകലിനേയും ഒഴുക്കിനേയും അത് ബാധിക്കുന്നു. കാലാവസ്ഥ ചൂടാകുന്നതിന് അനുസരിച്ച് മഞ്ഞിന്റെ നഷ്ടം അത് വേഗത്തിലാക്കും. ജർമ്മനിയുടേയും ഫ്രാൻസിന്റേയും വലിപ്പത്തിന് തുല്യമായ വലിപ്പമുള്ള മഞ്ഞ് പ്രദേശത്ത് നിന്നാണ് 460 കിലോമീറ്റർ നീളമുള്ള ഈ നദിയിലേക്ക് ജലം എത്തുന്നത്. മുമ്പ് കരുതിയിരുന്നതിലും കൂടുതൽ സജീവമായാണ് മഞ്ഞ് പാളികളുടെ അടിയിലെ ജലത്തിന്റെ ഒഴുക്ക്. ഇത് മഞ്ഞിനെ കാലാവസ്ഥാമാറ്റവുമായി കൂടുതൽ ഏൽക്കുന്നതാക്കും. Imperial College London, the University of Waterloo, Canada, Universiti Malaysia Terengganu, Newcastle University എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. അതിന്റെ റിപ്പോർട്ട് Nature Geoscience ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
— സ്രോതസ്സ് Imperial College London | Oct 27, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.