മാനേജർമാർ വംശം, ലിംഗം, അംഗപരിമിതത്വം എന്നിവയുടെ അടിസ്ഥാനത്തിൽ പക്ഷപാതം കാണിക്കുന്നു

University of Florida ലെ ഗവേഷകർ തൊഴിൽ സ്ഥലത്തെ പക്ഷപാതത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തി. അരുകുവൽക്കരിച്ച കൂട്ടങ്ങളിലെ മറ്റുള്ളവരോട് പ്രകടവും അല്ലാത്തതും ആയ പക്ഷപാതങ്ങൾ മാനേജുമെന്റ് സ്ഥാനങ്ങൾ പ്രകടിപ്പിക്കുന്നു. മാനേജുമെന്റിൽ അല്ലാത്തവരോട് പലപ്പോഴും കൂടുതൽ പ്രകടമല്ലാത്ത പക്ഷപാതം കാണിക്കുന്നു. ഈ പഠനത്തിന്റെ റിപ്പോർട്ട് Frontiers in Psychology ജേണലിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. Harvard University യുടെ Project Implicit ൽ പൊതു ലഭ്യമായ 50 ലക്ഷം ആളുകളുടെ 10 വർഷത്തെ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.

Project Implicit സർവ്വേയിൽ പങ്കെടുത്ത മാനേജർമാർ എന്ന് പറഞ്ഞവർക്ക് വെള്ളക്കോളർ ജോലികളായ മെഡിക്കൽ ഡോക്റ്റർ, ബിസിനസ്, ഫിനാൻസ് തുടങ്ങിയ മേഖലയിൽ പണിയെടുക്കുന്നരുടെ അതേ നിലയിലുള്ള പക്ഷപാതമുണ്ട്. ശാരീരിക അദ്ധ്വാനം, ആഹാര ഉത്പാദനം, ഗതാഗതം, സംരക്ഷണ സേവനങ്ങൾ തുടങ്ങിയ നീലക്കോളർ ജോലി ചെയ്യുന്നവരേക്കാൾ കുറവ് പക്ഷപാതമാണുള്ളത്.
അദ്ധ്യാപകർ, കലാകാരൻമാർ, സാമൂഹ്യശാസ്ത്രജ്ഞർ പോലുള്ള മനുഷ്യ അവസ്ഥ മെച്ചപ്പെടുത്തുന്നതും പരിസ്ഥിതി സംരക്ഷിക്കുന്നതും ആയ തൊഴിൽ ചെയ്യുന്നവരേക്കാൾ കൂടുതൽ പക്ഷാപാതം അവർ കാണിക്കുന്നു. വർഷത്തിലൊരിക്കലത്തെ പ്രവർത്തനം എന്നതിന് പകരം പരിശീലനം, തുല്യതാ ഉപദേശകർ, പരിശോധനയും തുലനവും, മറ്റ് പ്രവർത്തികൾ വ്യവസ്ഥയുടെ ഭാഗമാക്കുകയാണ് വേണ്ടത്.

— സ്രോതസ്സ് University of Florida | Dec 1, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ