സംശുദ്ധിയോടെ ഗൂഗിൾ തങ്ങളോട് വിലപേശണമെന്ന് ആവശ്യപ്പെടുന്ന Austin City Council ലെ ഒരു പ്രമേയത്തിൽ സത്യവാങ്മൂലം കൊടുത്തതിന് YouTube Music Content Operations Team ലെ തൊഴിലാളികളെ പിരിച്ചുവിട്ടു എന്ന് ഫെബ്രുവരി 29 ന് ഗൂഗിൾ അറിയിച്ചു. ഏപ്രിൽ 26, 2023 ന് Alphabet Workers Union-CWA യി? തൊഴിലാളികൾ ഐകകണ്ഠേനയാണ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയിച്ചത്. അവരുമായി വിലപേശലനിന് ഇല്ല എന്ന് ഈ വിപുലമായ വിജയത്തിന് പ്രതികരണമായി ഗൂഗിൾ പരസ്യമായി പറഞ്ഞു. ഈ തൊഴിലാളികളുമായി വിലപേശലിന് ഗൂഗിൾ വിസമ്മതിക്കുന്നത് നിയമ വരുദ്ധമാണെന്ന് National Labor Relations Board (NLRB) മുമ്പേ വ്യക്തമാക്കിയതായിരുന്നു. തങ്ങൾക്ക് പിരിച്ചുവിടൽ നോട്ടീസ് കിട്ടിയെന്ന് ഈ തൊഴിലാളികൾ വിചാരണ സമയത്ത് പറഞ്ഞതിന് ശേഷം Austin City Council ആ പ്രമേയം പാസാക്കി.
— സ്രോതസ്സ് alphabetworkersunion.org | Feb 29, 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.