നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വേണ്ടി വ്യാജ രേഖകൾ നിർമ്മിച്ച ദമ്പതിമാരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരായ ഒരു നീക്കത്തിൽ, ഇൻഡ്യയുടെ വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിക്കുന്ന വിപുലമായ പദ്ധതി നടത്തിയ ഒരു ദമ്പതിമാരെ നഗരത്തിലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പുരുഷോത്തം പ്രസാദ് ശർമ്മയേയും (57) അയാളുടെ ഭാര്യയായ അൽതാഫ് ഷെയ്ഖ് (42) എന്ന മഞ്ജു പ്രസാദ് ശർമ്മയേയും മലാഡ് (വെസ്റ്റ്) ൽ നിന്നും അറസ്റ്റ് ചെയ്തു.

ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് ഇവർ, ഇൻഡ്യയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശി പൗരൻമാർക്ക് വേണ്ടി Aadhaar cards, PAN cards, voter IDs, bank documents തുടങ്ങിയവ വ്യാജമായി നിർമ്മിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നു.

മഞ്ജു ശർമ്മ യഥാർത്ഥത്തിൽ ബംഗ്ലാദേശി പൗരയാണ്. കഴിഞ്ഞ 12 വർഷങ്ങളായി അവർ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ഇൻഡ്യയിൽ നിയമവിരുദ്ധമായി കഴിയുന്നു. ഒരു ഏജന്റിന്റെ സഹായത്താലാണ് അവർ അവർ ഇൻഡ്യയിൽ പ്രവേശിച്ചത്. പിന്നീട് പുരുഷോത്തം ശർമ്മയെ വിവാഹം കഴിച്ചു. അയാളാണ് ഇവർക്ക് ഇൻഡ്യൻ തിരിച്ചറിയൽ രേഖകൾ തെറ്റായ വഴിയിലൂടെ നേടിക്കൊടുത്തത്.

വ്യാജ ഇൻഡ്യൻ പൗരത്വ രേഖകളുമായി ഇവിടെ നിയമവിരുദ്ധമായി താമസിക്കുന്നതിന് ബംഗ്ലാദേശ് പൗരൻമാരെ സഹായിക്കുന്ന ഇതിലും വലിയ ശൃംഖലയുടെ ഭാഗമാണെന്ന് കുറ്റാരോപിതർ എന്ന് പോലീസ് സംശയിക്കുന്നു.

— സ്രോതസ്സ് timesofindia.indiatimes.com | Aug 04, 2025

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ