ഒരു ദശാബ്ദം മുമ്പ് ടോറി സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി NHS സ്വകാര്യവൽക്കരിക്കുന്നതിന്റെ തീവൃത വർദ്ധിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഗുണമേന്മ കുറയുകയും ചികൽസിക്കാവുന്ന കാരണത്താലുള്ള മരണത്തിന്റെ തോത് ഗൗരവകരമായി വർദ്ധിക്കുകയും ചെയ്തു എന്ന് പഠനം കണ്ടെത്തി. 2012 ൽ ഇംഗ്ലണ്ടിലെ ചികിൽസാ സേവനത്തിൽ വലിയ വിവാദപരമായ കുലുക്കം ഉണ്ടായി. Tory-Lib Dem കൂട്ട് സർക്കാരന്റെ ആരോഗ്യ സെക്രട്ടറിയായ Andrew Lansley ആണ് അത് ചെയ്തത്. പ്രാദേശികമായ ആശുപത്രികളിൽ tender വിളിച്ച് സേവനങ്ങൾക്കുള്ള കരാർ കൊടുക്കാൻ നിർബന്ധിക്കുക. അതിന് ശേഷം NHS രോഗികളെ ചികിൽസിക്കാനായി നികുതി ദായകരുടെ ശതകോടിക്കണക്കിന് പൗണ്ട് സ്വകാര്യ കമ്പനികളിലേക്ക് ഒഴുകി. University of Oxford നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് Lancet Public Health ജേണലിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യവൽക്കരണത്തിനാൽ വാർഷിക ചിലവ് 1% വർദ്ധിച്ചു. അതേ സമയം തൊട്ടടുത്ത വർഷം മുതൽ ചികിൽസിച്ച് മാറ്റാമായിരുന്ന രോഗങ്ങളാലുള്ള മരണം 0.38% – അല്ലെങ്കിൽ ഒരു ലക്ഷം ആളുകളിൽ 0.29 മരണം – എന്ന തോതിലുമായി. പുറംകരാർ കൊടുത്തതിനാൽ 2014 – 2020 കാലത്ത് 557 അധിക മരണങ്ങളുണ്ടായി എന്ന് ഗവേഷകർ പറയുന്നു.
— സ്രോതസ്സ് theguardian.com | Andrew Gregory | 30 Jun 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.