ചരിത്രപരമായ വാഹന തൊഴിലാളി സമരം ഡിട്രോയിറ്റിലെ എല്ലാ മൂന്ന് വാഹന നിർമ്മാതാക്കളേയും ബാധിച്ചു

അമേരിക്കയിലെ ഏകദേശം 13,000 വാഹന തൊഴിലാളികൾ വെള്ളിയാഴ്ച വാഹന നിർമ്മാണം നിർത്തി സമരത്തിന് പോയി. കരാർ യോഗത്തിൽ യൂണിയന്റെ ആവശ്യങ്ങളും Detroit ലെ മൂന്ന് വാഹന നിർമ്മാതാക്കൾ നൽകാം എന്ന് പറയുന്ന ശമ്പളവും തമ്മിൽ ഒത്ത് പോകാത്തതിനാലാണ് ഇത്.

General Motors ന്റെ Wentzville, Missouri യിലേയും Ford ന്റെ Detroit ന് അടുത്തുള്ള Wayne, Michigan ലേയും Stellantis Jeep ന്റെ ഒഹായോയിലെ Toledo യിലും ഉള്ള ഫാക്റ്ററികൾക്ക് മുമ്പിൽ United Auto Workers യൂണിയൻ അംഗങ്ങൾ പിക്കറ്റ് ചെയ്യാൻ തുടങ്ങി.

യൂണിയന്റെ 88-വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ മൂന്ന് കമ്പനികളിലും ഒരേ സമയത്ത് സമരം നടക്കുന്നത്. കരാർ കാലാവധി അവസാനിച്ചതിന് ശേഷം ആണ് അത്.

2007 ന് ശേഷം cost-of-living വർദ്ധനവുകളും പുതിയ ജോലിക്കാരുടെ പെൻഷനും തൊഴിലാളികൾ ഉപേക്ഷിച്ചിരുന്നു. മഹാമാന്ദ്യ കാലത്ത് കമ്പനികളുടെ സാമ്പത്തിക പ്രശ്നങ്ങളിൽ സഹായിക്കാനായി ആണ് UAW ആ തീരുമാനം അന്ന് എടുത്തത്.

— സ്രോതസ്സ് csmonitor.com, france24.com | Sep 15, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ