യുക്തിരഹിതമായ നിയന്ത്രണങ്ങൾ!

[ഭരണഘടനയുടെ ഒരു ചെറിയ ഭാഗത്തിന്റെ ആവിഷ്കരണത്തിനെക്കുറിച്ചുള്ള സംഭവങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഭരണഘടന ഞങ്ങളുടെ ജാതിക്കാരനായ ഒരാളുടെ മാത്രം ഔദാര്യമാണെന്ന് ജാതി പൊങ്ങച്ചം പറയുന്ന ജാതിഫാസിസ്റ്റ് പ്രജകൾക്ക് വേണ്ടി സമർപ്പിക്കുന്നു.]

Kunal Kamra ft. Srijan Sandip Mandal | 004

അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):

1/4th സ്വതന്ത്രമായി. കുറച്ച് പാകിസ്ഥാനിൽ പോയി, ബാക്കി princely states
ക്യാബിനറ്റ് മിഷൻ പദ്ധി.
അയഞ്ഞ സംസ്ഥാനങ്ങളുടെ ഒരു സംഘമായി ഇൻഡ്യയെ മൂന്നായി വിഭജിക്കുക.
ഹിന്ദു ഭൂരിപക്ഷ സംസ്ഥാനങ്ങൾ, മുസ്ലീം ഭൂരിപക്ഷ സംസ്ഥാനങ്ങൾ, princely states.
കേന്ദ്ര സർക്കാരിന് അധികാരം കുറവായിരിക്കും.
ഭരണഘടനാ അസംബ്ലിയിലെ 80% പേരും കോൺഗ്രസുകാരായിരുന്നു. ഇത്തരത്തിലെ ഭൂരിപക്ഷം ആർക്കും ഇതുവരെ കിട്ടിയിട്ടിട്ടില്ല.
മുഹമ്മദ് ഇക്ബാലിന്റെ രണ്ട് രാജ്യ സിദ്ധാന്തം.
1940കൾ മുതൽ വേറെ രാജ്യം വേണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെടുന്നു. പക്ഷെ ആരും അത് പരിഗണിച്ചില്ല. ബ്രിട്ടീഷ് സർക്കാരിനെക്കൊണ്ട് അത് നിർബന്ധിക്കാനായി ജിന്ന direct action ന് ആഹ്വാനം നടത്തി. 1945 ലെ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് ഭൂരിപക്ഷം കിട്ടിയില്ല. എന്നാൽ അവരുടെ സഖ്യ കക്ഷികൾക്ക് പഞ്ചാബിലും ബംഗാളിലും അധികാരം കിട്ടി. അവർ വംശീയ ലഹള നടത്തി. അത് രാജ്യം മൊത്തം വ്യാപിച്ചു.
രാജ്യത്തിന്റെ അസ്ഥിരമായ ഈ അവസ്ഥയിലും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം കൊണ്ടുവന്നു.

Advisory Committee on Fundamental Rights, Minorities, and Tribal and Excluded Areas ക്ക് 50 പേരുടെ ഒരു ഉപദേശക സമിതിയുണ്ടായിരുന്നു. പട്ടേലായിരുന്നു തലവൻ.
10 പേരുടെ മൗലികാവകാശ കമ്മറ്റി. – J. B. Kripalani ആയിരുന്നു തലവൻ, B. R. Ambedkar, K. M. Munshi ഉൾപ്പടെ 10 ബാക്കി പേർ.
ക്രമസമാധാനം, സദാചാരം എന്നിവ മാറ്റിവെച്ച്, ഒരു നിയമവും അഭിപ്രായ സ്വാതന്ത്ര്യത്തെ തടയരുത്. – Ambedkar
അയർലാന്റ് നിയമത്തെയാണ് Munshi എടുത്തത്. അപകീർത്തിപ്പെടുത്തൽ, രാജ്യദ്രോഹം, ദൈവനിന്ദ കൂടെ വേണമെന്ന് വാദിച്ചു. 1937 ലെ ഐറിഷ് ഭരണഘടനയുടെ അക്ഷരപകർപ്പായിരുന്നു അത്. അതിൽ നമ്മൾ ദൈവനിന്ദയെ ഒഴുവാക്കി.
മുൻഷിയുടെ ഭാഗം എടുത്തു.
അമേരിക്കയുടെ ഭരണഘടനയിൽ അവകാശങ്ങളേയുള്ളു, നിയന്ത്രണങ്ങളില്ല. സുപ്രീംകോടതി ഒന്നൊന്നായി അത് കൂട്ടിച്ചേർക്കുകയായിരുന്നു. ഐറിഷ് ഭരണഘടനയിൽ രണ്ടും ഉണ്ട്.
പിന്നീട് ഈ കരട് ഭരണഘടനാ അസംബ്ലിയിലെത്തി.
എന്തിനാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് എന്ന് വലിയ നേതാക്കളല്ല കോൺഗ്രസിന്റെ സാധാരണ അംഗങ്ങൾ ചോദിച്ചു.
ഈ നിയന്ത്രണങ്ങൾ ഒരു പോലീസ് കോൺസ്റ്റബളിന്റെ വീക്ഷണത്തിൽ എഴുതിയതാണെന്ന് Communist Party of Indiaയുടെ Somnath Lahiri വിമർശിച്ചു. പട്ടേലിനെ പോലീസ് കോൺസ്റ്റബിളായി ഉപമിച്ചു. നമുക്ക് സ്വാതന്ത്ര്യം കിട്ടി, നാം പ്രജകളിൽ നിന്ന് നാം പൗരൻമാരായി മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ ഒരു കൈ കൊണ്ട് സ്വതന്ത്ര്യം തരുകയും മറു കൈ കൊണ്ട് അത് തിരിച്ചെടുക്കുകയും ചെയ്യുന്നു.
[സ്വകാര്യതക്കുള്ള അവകാശം ഉൾപ്പടെ പുരോഗമനപരമായി സുരക്ഷാവ്യവസ്ഥകൾ മൗലിക അവകാശമായി സ്ഥാപിക്കാനായി അദ്ദേഹം ശ്രമിച്ചു.]
ഉച്ചക്ക് ശേഷം കോൺഗ്രസ് അംഗങ്ങൾ മറ്റൊരു യോഗം നടത്തുമായിരുന്നു. യഥാ‍ത്ഥ തീരുമാനങ്ങൾ ഈ ഉച്ചക്ക് ശേഷമുള്ള കോൺഗ്രസ് കമ്മറ്റിയിലാണ് എടുക്കുന്നത് എന്ന് ചില ഭരണഘടനാ അസംബ്ലി അംഗങ്ങൾ ആരോപിച്ചിരുന്നു. ഈ യോഗത്തിന് മിനിട്ട്സ് ഉണ്ടായിരുന്നില്ല.
ഭരണഘടനാ അസംബ്ലിയിൽ വലിയ ബഹളമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഈ ഉച്ചക്ക് ശേഷമുള്ള മീറ്റിങ്ങിൽ വലിയ യുദ്ധങ്ങളായിരുന്നു. എന്തിന് നിയന്ത്രണം കൊണ്ടുവരുന്നു എന്ന് അവർ ചോദിച്ചു. അവർ സമ്മതിച്ചില്ല. പിന്നീട് പട്ടേൽ എല്ലാ നിയന്ത്രണങ്ങളും നീക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. 30 april 1947
ഒരു വർഷത്തിന് ശേഷം 1948 ഡിസംബറിൽ നിയന്ത്രണങ്ങളെല്ലാം തിരിച്ചുവന്നു.
അക്രമം അതിന്റെ പാരമ്യതയിലെത്തി, അത് വംശഹത്യ പോലെയായി.

അഭയാർത്ഥികൾ
ആളുകൾ മരിക്കുന്നു. നിങ്ങളുടെ സ്വന്തം കുടുംബങ്ങളും ബാധിക്കപ്പെടുന്നു.
കൂട്ടിച്ചേർത്ത നിയന്ത്രണങ്ങൾ ഭരണഘടനാ ഉപദേശക സമതിയിലെത്തി. ചർച്ചകളെ നിയമ ഭാഷയിലെഴുതി drafting committee ക്ക് കൊടുക്കുക.
ഉപദേശകർ നൽകുന്നതിനെ നിയമഭാഷയിലാക്കുക. സാധുവാക്കാനായി അത് അസംബ്ലിയിലേക്ക് പോകും. തലവൻ അംബേദ്കർ.
എന്തുകൊണ്ട് എന്ന് അംഗങ്ങൾ വീണ്ടും ചോദിച്ചു. ഈ സമയത്ത് കോൺഗ്രസ് അംഗങ്ങൾ അതിനെ പിൻതുണച്ചു. ഈ ആളുകൾ വിഭജനത്തിന് ശേഷമുണ്ടായ അക്രമം, അഭയാർത്ഥി പ്രശ്നം, ഗാന്ധിയുടെ കൊലപാതകം, ഒക്കെ കണ്ടവരാണ്.
ഈ അടിയന്തിരാവസ്ഥയുടെ ഇടയിലാണ് ഭരണഘടന എഴുതിയത്. ഒരിക്കലും അത്തരത്തിലെ അടിയന്തിരാവസ്ഥ പിന്നീട് ഉണ്ടായിട്ടില്ല. രാജ്യത്തെ രക്ഷിക്കാനായി നിയന്ത്രണങ്ങൾ കൊണ്ടുവന്നു.
അപ്പോഴും ചില അംഗങ്ങൾ അതിനെ എതിർത്തു.
അകാലി ദൾന്റെ Hukam Singh. അക്രമത്തിന് ശേഷം അദ്ദേഹത്തിന് വസ്ത്രം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. മുമ്പ് അദ്ദേഹം ഒരു princely state ന്റെ ജഡ്ജി ആയിരുന്നു. അകാലി ദൾന്റെ Mukundar Singh Man. jp, 2 മുസ്ലീം ലീഗ് അംഗങ്ങൾ എന്നിവർ നിയന്ത്രണങ്ങൾ വേണ്ട എന്ന് ആവശ്യപ്പെട്ടു. ഒരു പാർട്ടി ഭരണത്തിൽ അവർക്ക് എല്ലാ അധികാരവും കിട്ടും. നമുക്ക് മിഥ്യാ സ്വാതന്ത്ര്യം ആകും ഉണ്ടാകുക.
കോടതി അലക്ഷ്യം നീക്കം ചെയ്യണമെന്നും ഹുക്കും സിംഗ് ആവശ്യപ്പെട്ടു.
അപകീർത്തിപ്പെടുത്തൽ – ഒരുപാട് മഞ്ഞപത്രപ്രവ‍ത്തനം നടക്കുന്നു. നേതാക്കളുടെ blackmailing സംഭവിക്കാം. അതുകൊണ്ട് അത് ഇല്ലാതാക്കണണം – km munshi
ലക്ഷ്യം രാജ്യത്തെ സംരക്ഷിക്കുകയാരുന്നു. എന്നാൽ ഇപ്പോഴത് നേതാക്കളെ സംരക്ഷിക്കുക, ജഡ്ജിമാരെ സംരക്ഷിക്കുക.
അതുകൊണ്ട് കോളനികാല നിയമങ്ങൾ തുടർന്നു.
മെയ് 26, 1950 ന് സുപ്രീം കോടതി 2 തീരുമാനങ്ങളെടുത്തു.
cross road (left wing mag, romesh thaper) ഉം organizer.
cross road സെൻസർഷിപ്പ്. ജയിലിലെ വെടിവെപ്പ്. ധാരാളം തടവുകാർ കൊല്ലപ്പെട്ടു. അതിനെക്കുറിച്ച് cross road ലേഖനം പ്രസിദ്ധീകരിച്ചു. public safety act of madras ന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ കേസെടുത്തു. പഞ്ചാബിൽ organizer നെതിരേയും public safety act അനുസരിച്ച് കേസെടുത്തു. രണ്ടുകൂട്ടരും തങ്ങൾ പൗരൻമാരാണ്, തങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ പോയി. രണ്ട് കേസ്. ഈ രണ്ട് നിയമങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് 5:1 വിധി. 47–49 കാലത്തെ ശ്രമം വിഫലമായി.
ഈ രണ്ട് തീരുമാന പ്രകാരം തങ്ങൾക്ക് കൊലക്കുറ്റത്തിന് ശിക്ഷിക്കാനാവില്ല എന്ന് പാറ്റ്ന ഹൈക്കോടതി ജ‍ഡ്ജി വിധിച്ചു.
ഭരണഘടന ഭേദഗതി ചെയ്യാനായി നെഹ്രുവിനോട് പട്ടേൽ നിർദ്ദേശിച്ചു.
പഞ്ചാബിൽ അകാലിദൾ നേതാവ് താരാ സിംഗിന് ഖാലസ്ഥാൻ വേണം. അയാൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. എന്നാൽ കോടതി പറഞ്ഞു രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമാണ്.
153a ഉം ഭരണഘടനാ വിരുദ്ധമാണ്. വർഗ്ഗങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നു.
ഇതിന് ശേഷം ഭരണഘടനാ ഭേദഗതി ചെയ്യണം എന്ന് നെഹ്രു പറഞ്ഞു.
തിലകനും ഗാന്ധിയും ഒക്കെ ജയിലിൽ പോയ നിയമമാണ് രാജ്യദ്രോഹ നിയമം. ഇൻഡ്യൻ പീനൽ കോഡിലെ രാഷ്ട്രീയ വിഭാഗത്തിലെ രാജകുമാരനാണ് രാജ്യദ്രോഹ നിയമം. 1922 പ്രസംഗം.
കോൺഗ്രസിന്റെ നേതാക്കൾക്ക് രാജ്യദ്രോഹ നിയമം ഇഷ്ടമല്ലായിരുന്നു.
രാജ്യദ്രോഹ കുറ്റത്തേക്കാൾ വർഗ്ഗങ്ങൾ തമ്മിലുള്ള ശത്രുതയെ നെഹ്രു ഭയന്നു.
യുക്തിപരം എന്ന വാക്ക് നിയന്ത്രണത്തിന്റെ കൂടെ ചേർത്ത ഒരു കരട് അംബേദ്കർ എഴുതി. 19.2
1. വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദപരമായ ബന്ധം (rss ന് വേണ്ടി), 2. പൊതു ക്രമസമാധാനം, 3. Incitement on an offense (പാറ്റ്നയിലെ ജഡ്ജിക്ക് വേണ്ടി) 4.

നാഗാലാന്റ്, പഞ്ചാബ്, തമിൾനാട്.
തമിഴ്നട്ടിൽ dmk ഒരു ദ്രാവിഡ രാജ്യത്തിനായി വാദിച്ചു. കാമരാജ് ശക്തനായിരുന്നു. അതുകൊണ്ട് പ്രശ്നമൊന്നും ഉണ്ടായില്ല. 1960 ന് ശേഷം dmk രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടിയായി. 27% സീറ്റ്. അണ്ണാദുരൈ പരാജയപ്പെട്ടു. 1962 ൽ രാജ്യസഭ സീറ്റ് കിട്ടി. രാജ്യ സഭയിലെ dmk അംഗമായി അയാൾ ഒരു ദ്രാവിഡ രാജ്യം വേണമെന്ന് ആവശ്യം ഉന്നയിച്ചു.
അത് നിയമപരമായിരുന്നില്ല.
62 ലെ അടിയന്തിരാവസ്ഥ.
ദേശീയോദ്ഗ്രഥന കമ്മറ്റി. സിപി രാമസ്വാമി അയ്യരായിരുന്നു തലവൻ. അദ്ദേഹം ദേശീയോദ്ഗ്രഥനത്തിന്റെ വക്താവായി. ഭരണഘടന ഭേദഗതി ചെയ്യാനായി കമ്മറ്റി റിപ്പോർട്ട്. പരമാധികാര, സമഗ്ര വാക്കുകൾ 19.2 ന്റെ കൂടെ കൂട്ടിച്ചേർത്തു. ആമുഖത്തിലും ചേർത്തു. അങ്ങനെ മൊത്തം 8 നിയന്ത്രണങ്ങൾ.
1967 നിയമം നിയമവിരുദ്ധ പ്രവ‍ർത്തന നിയന്ത്രണ നിയമം. ഇന്ന് അതിനെ uapa എന്ന് വിളിക്കുന്നു.
ആ നിയമത്തിനെതിരെ ഒരാളെ എതിർത്ത് വോട്ട് ചെയ്തുള്ളു. രാജ്യസഭയിലെ അണ്ണാദുരൈ.

ഒരു കാര്യത്തിൽ ഒഴിച്ച് ഏത് പ്രസംഗവും കോളനിനിയമപ്രകാരം കുറ്റകരമാകാം. 1870കളിലെ നാടകീയ പ്രകടന നിയമം മാത്രം ഒഴുവാക്കി.
അഭിപ്രായ സ്വാതന്ത്ര്യത്തെ അത് ലംഘിച്ചാലും നിയന്ത്രണങ്ങളെ article 19.2 സംരക്ഷിച്ചു.

അതിന് ശേഷം അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്ന ഏത് നിയമവും ഭരണഘടനാ വിരുദ്ധമാണെന്ന് വാദിക്കാനുള്ള ഒരു ശ്രമവും കോടതിയിൽ വിജയിച്ചിട്ടില്ല. ഒരു കാര്യത്തിൽ ഒഴിച്ച്. 1870കളിലെ നാടകീയ പ്രകടന നിയമം മാത്രം.
ഏതെങ്കിലും നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നു എന്ന് കോടതി സമ്മതിച്ചാലും അതിനെ article 19.2 രക്ഷിക്കുന്നു(saved) എന്നാകും കോടതി വിധി. reasonable restriction.

കോളനിവാഴ്ചകാലത്തെ പ്രജകളിൽ കൂടുതൽ അഭിപ്രായ സ്വാതന്ത്ര്യം വ്യവസ്ഥ നൽകുന്നില്ല.
ബ്രിട്ടീഷുകാർ അഭിപ്രായ സ്വാതന്ത്ര്യത്തെ തടഞ്ഞത് സമ്മതിക്കാം. കാരണം അവ‍ർ പുറത്തു നിന്ന് വന്നവരാണ്. എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷം ജനം തെരഞ്ഞെടുത്തു വിടുന്നവർ അതേ ജനത്തിന്റെ തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നത് ശരിയാണോ? എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ സുപ്രീം കോടതയുണ്ടല്ലോ.

ഭരണഘടനാ അസംബ്ലിയിലെ ഹുക്കും സിംഗിനെ പോലുള്ള ഈ ചെറിയ ചെറിയ ആളുകളുണ്ടല്ലോ. അവർ പറഞ്ഞത് സത്യമായി മാറി. മിഥ്യയായ സ്വാതന്ത്ര്യമാണ് നമുക്കുള്ളത്.
ഹുക്കും സിംഗ് പോലുള്ളവർ ആവശ്യപ്പെട്ടത് തിരികെ കൊണ്ടുവരാനുള്ള സമയമാണിത്.

ഒരു അഭിപ്രായം ഇടൂ