തർക്ക ഗതി: ഒരു ആഗോള അവലോകനം, 1946–2023

Uppsala Conflict Data Program (UCDP) ൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 1946–2023 കാലത്തെ ആഗോള തർക്കങ്ങളുടെ ഗതി ഈ PRIO Paper പരിശോധിക്കുന്നു. 2023, ൽ 59 രാഷ്ട്ര അടിസ്ഥത്തിലെ തർക്കങ്ങൾ 34 രാജ്യങ്ങളിൽ നടന്നു. 1946 ന് ശേഷം ഏറ്റവും കൂടിയ അവസ്ഥയായിരുന്നു അത്. ഉക്രെയ്നിലേയും ഗാസയിലേയും യുദ്ധങ്ങൾ കാരണം 2023 ൽ യുദ്ധത്തിന്റെ അടിസ്ഥാനത്തിലെ 1.22 ലക്ഷം മരണങ്ങൾ ഉണ്ടായി. അതിന് മുമ്പത്തെ വർഷം വരെ കുറഞ്ഞുകൊണ്ടിരുന്ന തോതായിരുന്നു അത്. ശീത യുദ്ധത്തിന് ശേഷം ഏറ്റവും അക്രമാസക്തമായ വർഷമായിരുന്നു 2023. മുമ്പത്തെ വർഷങ്ങളെ അപേക്ഷിച്ച് രാഷ്ട്രാധിഷ്ഠിതമല്ലാത്ത തർക്കങ്ങൾ കുറഞ്ഞുവരികയായിരുന്നു. 2023 ൽ, 75 രാഷ്ട്രാധിഷ്ഠിതമല്ലാത്ത തർക്കങ്ങൾ രേഖപ്പെടുത്തി. അവയിൽ യുദ്ധവുമായി ബന്ധപ്പെട്ട് 21,000 മരണങ്ങൾ സംഭവിച്ചു.

ഏറ്റവും കൂടുതൽ രാഷ്ട്രാധിഷ്ഠിതമല്ലാത്ത തർക്കങ്ങൾ നടക്കുന്നത് അമേരിക്കാസിലാണ്. രാഷ്ട്രാധിഷ്ഠിതമല്ലാത്ത തർക്കങ്ങളുടെ കാര്യത്തിൽ മെക്സിക്കോ ആണ് ഏറ്റവും അക്രമാസക്തമായ രാജ്യം. അക്രമം കാരണം 14,000 പേർ അവിടെ മരിച്ചു. 2023ൽ പൗരൻമാരുടെ മേലെയുള്ള ഏകപക്ഷീയമായ അക്രമം 35 രാജ്യങ്ങളിൽ രേഖപ്പെടുത്തി. ഏകപക്ഷീയമായ അക്രമം നടത്തുന്നത് രാഷ്ട്രമല്ലാത്ത actors ആണെങ്കിലും 13 സർക്കാരുകൾ 2023ൽ പൗരൻമാരുടെ മേലെയുള്ള ഏകപക്ഷീയമായ അക്രമത്തിന് ഉത്തരവാദികളാണ്. 2023 ൽ യുദ്ധം കാരണമുള്ള മരണങ്ങൾ കുറഞ്ഞു എങ്കിലും ധാരാളം രാജ്യങ്ങളിൽ non-state actors വർദ്ധിച്ചു. അത് തർക്കത്തിന്റെ ഭൂപ്രകൃതി കൂടുതൽ സങ്കീർണ്ണമാക്കുകയും ഇടപെടൽ വിഷമമാക്കുകയും ചെയ്തു.

— സ്രോതസ്സ് prio.org | 2024

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ