വായ്പക്കായി ആധാർ ദുരുപയോഗം ചെയ്തതിനെതിരെ റോസ്‍‍ലിൻ ഖാൻ കേസ് കൊടുത്തു

സിനിമ നടിയും മോഡലുമായ Rozlyn Khan, അവരെ Rehana Khan എന്നും അറിയപ്പെടുന്നു, ആധാർ നമ്പർ തട്ടിപ്പിന്റെ ഇരയായി. ആരോ അവരുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് ഉത്തർ പ്രദേശിലെ മൊറാദാബാദിൽ വെച്ച് ഒരു മൊബൈൽ ഫോൺ വായ്പയായി വാങ്ങി. വായ്പ തിരിച്ചടക്കാത്തതിനാനൽ recovery agents പണം അടക്കാനായി അവരോട് ആവശ്യപ്പെട്ടു.

തനിക്കും തന്റെ സഹോദരിക്കും ഏജന്റുമാരിൽ നിന്ന് നിരന്തരമായ ഫോൺ വിളികൾ വന്നുകൊണ്ടിരിക്കുകയാണ് നാലാം ഘട്ട ക്യാൻസറിൽ നിന്ന് അടുത്ത് മോചിതയായ Rozlyn പറഞ്ഞു. അവരുടെ ആധാറും OTP യും ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വിളിച്ചവർ പറയുന്നു. “ഞാൻ മുംബൈയിലാണ് ജീവിക്കുന്നത്. ഞാൻ എന്തിന് ഉത്തർ പ്രദേശിൽ പോയി ഒരു മൊബൈൽ ഫോൺ വാങ്ങണം?” എന്ന് ചോദിച്ചുകൊണ്ട് അവർ ആ ആരോപണത്തെ നിഷേധിക്കുന്നു.

ഉപദ്രവിക്കുന്നത് കാരണമുള്ള നിരാശയും അവർ പ്രകടിപ്പിച്ചു. അതിന്റെ ചിത്രങ്ങൾ സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് അവർ എഴുതി, “ആധാർ കാർഡ് എന്റേതാണ്. ഫോൺ മൊറാദാബാദിലാണ്. എന്നാൽ EMI ഞാൻ അടക്കണം… ഇതിനെയാണ് ഡിജിറ്റൽ ഇൻഡ്യ എന്ന് വിളിക്കുന്നത്.”

ബാങ്കിന്റെ വാദത്തിന്റെ അസ്ഥിരതകൾ മറ്റൊരു പോസ്റ്റിൽ അവർ കാണിച്ചുകൊണ്ട് പറയുന്നു, “ഞാൻ എന്റെ ആധാർ വിവരങ്ങൾ എന്റെ ഭർത്താവിന് കൊടുത്തു കാണും. ഭർത്താവിന് വേണമെങ്കിൽ അവിടെ പോയി ഫോൺ വാങ്ങാം എന്ന് അവർ ആരോപിക്കുന്നു. വർഷങ്ങളായി ഞാൻ ഈ വ്യവസായത്തിൽ ജോലി ചെയ്യുന്നു. ഞാൻ കല്യാണം കഴിച്ചിട്ടില്ലെന്ന് എല്ലാവർക്കും എന്നെ അറിയാം. ഇപ്പോൾ വിവാഹം, വിവാഹമോചനം, EMI എല്ലാത്തിനും ആധാർ മതി. നിങ്ങളുടെ കൈയ്യിൽ ഒരു ഫോട്ടോകോപ്പിയുണ്ടെങ്കിൽ സമ്മതം ആർക്ക് വേണം?”

ഔദ്യോഗിക ആവശ്യത്തിന് പാറ്റ്നയിലെത്തിയ അവർ മുംബൈയിൽ തിരിച്ചെത്തിയാൽ കേസ് ഫയൽ ചെയ്യും എന്ന് പറഞ്ഞു. “എന്റെ ആധാർ വിവരങ്ങൾ എങ്ങനെ അയാൾക്ക് കിട്ടി എന്ന് എനിക്ക് അറിയില്ല. വേറെ എന്തൊക്കെ ഡാറ്റ ഉപയോഗിക്കപ്പെട്ടു എന്ന് ഓർത്ത് എനിക്ക് ഭയം ഉണ്ട്,” വ്യക്തിപരമായ രേഖകളുടെ സുരക്ഷിതത്വത്തെ ഓർത്ത് വ്യാകുലപ്പെട്ടുകൊണ്ട് അവർ പറഞ്ഞു.

തൊഴിലിന്റെ കാര്യത്തിൽ ഒരു തിരിച്ചു വരവിന് പരിശ്രമിക്കുകയാണ് അവർ.

— സ്രോതസ്സ് timesofindia.indiatimes.com | Neha Maheshwri / TNN | Aug 24, 2025

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ