അന്തർ സംസ്ഥാന കള്ളരേഖ തട്ടിപ്പ് സംഘത്തെ ഉത്തർ പ്രദേശിലെ Anti-Terrorist Squad (ATS) വിജയകരമായി പൊളിച്ച് സംഘത്തലവൻ ഉൾപ്പടെ 9 പേരെ അറസ്റ്റ് ചെയ്തു. റോഹിങ്ഗ്യക്കാർ, ബംഗ്ലാദേശികൾ, നേപ്പാളികൾ, യോഗ്യതയില്ലാത്ത് മറ്റ് രാജ്യക്കാർക്ക് വേണ്ടി ഇവർ വ്യാജ ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ കാർഡുകളുണ്ടാക്കുകയായിരുന്നു ഇവരുടെ തൊഴിൽ.
ആധാർ ഡാറ്റ manipulate ചെയ്യാനായി ഇലക്ട്രോണിക്കും manual ഉം ആയ മാർഗ്ഗങ്ങൾ ഇവർ ഉപയോഗിച്ചു എന്ന് ATS പറഞ്ഞു. ആധാർ പട്ടികചേർക്കലിനുള്ള ധാരാളം ജൻ സേവ കേന്ദ്രങ്ങൾ നിയമ വിരുദ്ധമായി ആധാർ ഡാറ്റ ഉണ്ടാക്കുകയോ മാറ്റം വരുത്തുകയോ ചെയ്തു എന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനായി VPN networks ഉം remote access systems ഉം ഉപയോഗിച്ച് ഔദ്യോഗിക രേഖകളിൽ അംഗീകാരമില്ലാത്ത മാറ്റങ്ങൾ ഇവർ വരുത്തി. വ്യാജ ആധാർ കാർഡുകളും മറ്റ് തിരിച്ചറിയൽ രേഖകളും നിർമ്മിക്കാൻ ഈ രീതി ഈ വ്യജരേഖാ സംഘത്തെ അനുവദിച്ചു. ആധാർ സംവിധാനത്തിന്റെ ദൗർബല്യങ്ങളെ വ്യക്തമാക്കുന്നതാണ് ഇത്. ഈ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് നിയമവിരുദ്ധ കുടിയേറ്റക്കാർ പാസ്പോർട്ട്, വീടിന്റെ തെളിവുകൾ, സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ലഭ്യത തുടങ്ങിയവ നേടിയെടുത്തു.
— സ്രോതസ്സ് timesofindia.indiatimes.com | Aug 22, 2025
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.