കൂടുതലും മദ്ധ്യ അമേരിക്കയിൽ നിന്നുള്ള കൂടെയാരുമില്ലാത്ത 100ൽ അധികം കുടിയേറ്റ കുട്ടിൾ വലിയ യന്ത്രങ്ങൾ ഉപയോഗിക്കുന്നതുൾപ്പടെയുള്ള കഠിനമായ, മിക്കപ്പോഴും അപകടകരമായ തൊഴിൽ അവസ്ഥകളിൽ പണിയെടുക്കുന്നു. കൂടുതൽ സമയം പണിയെടുക്കുകയും രാത്രി വൈകിയുള്ള ഷിഫ്റ്റുകളിലും അവർ പണിയെടുത്ത് പ്രമുഖ ബ്രാന്റുകൾക്കും Hearthside Food Solutions പോലുള്ള കച്ചവടക്കാർക്കും വേണ്ടിയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. അവരാണ് Cheerios, Fruit of the Loom, Whole Foods, Target, Walmart, J.Crew, Frito-Lay, Ben & Jerry’s പോലുള്ള ഉൽപ്പന്നളുണ്ടാക്കുന്നത്. ഹോട്ടലുകൾ, slaughterhouses, കെട്ടിട നിർമ്മാണ സ്ഥലങ്ങൾ, General Motors, Ford തുടങ്ങിയവരുടെ കാർ ഫാക്റ്ററികൾ എന്നിവിടങ്ങളിൽ ബാലവേല നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇവരെ പണിയെടുപ്പിക്കുന്നു. 2017 ന് ശേഷം കുറഞ്ഞത് 6 കുട്ടികളെങ്കിലും തൊഴിൽ സ്ഥലത്ത് കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് New York Times പറയുന്നു.
— സ്രോതസ്സ് democracynow.org | Feb 28, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.