രണ്ട് വർഷത്തോളമായ പിക്കറ്റിങ്ങിന് ശേഷം അലബാമയിൽ Warrior Met കൽക്കരി ഖനിയിലെ നൂറുകണക്കിന് ഖനി തൊഴിലാളികൾ വ്യാഴാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കുകയാണ്. രണ്ട് കക്ഷികളും പുതിയ കരാറിനായ ചർച്ചകൾ നടത്തുന്നതിനിടയിൽ മാർച്ച് 2 ന് വ്യവസ്ഥകളില്ലാതെ തിരികെ ജോലിയിൽ പ്രവേശിക്കാമെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കത്ത് Warrior Met ന് United Mine Workers of America യുടെ പ്രസിഡന്റ് അയച്ചു.
23 മാസത്തെ സമരത്തിന് ശേഷം കൽക്കരി ഖനി തൊഴിലാളികൾ തിരികെ ജോലിയിൽ പ്രവേശിക്കുകയാണ്. മാർച്ച് 2 ആണ് പ്രസിഡന്റ്Cecil Roberts കൊടുത്ത തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള തീയതി. അത് ദൈർഖ്യമേറിയ പ്രക്രിയയാണ്. തിരികെ പ്രവേശിക്കുന്ന തൊഴിലാളികൾക്ക് കമ്പനി ചില വ്യവസ്ഥകൾ പറയുന്നുണ്ട്. ശാരീരികവും മയക്കുമരുന്ന ടെസ്റ്റുകൾ നടത്തണമെന്നും സുരക്ഷാ പരിശീലനത്തിലൂടെ കടന്ന് പോകണമെന്നതുമാണ് അവ. അത് പെട്ടെന്ന് നടക്കില്ല. എല്ലാവരും നാളെ തന്നെ ഖനിയിൽ പ്രവേശിക്കില്ല. എന്നാലും പ്രക്രിയ തുടങ്ങിക്കഴിഞ്ഞു.
— സ്രോതസ്സ് democracynow.org | Mar 01, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.