അപകടകരമായ ഗർഭ സങ്കീർണതകളുടെ കാര്യത്തിൽ സംസ്ഥാനത്തെ ഗർഭഛിദ്ര നിരോധനം വളരേറെ പ്രതിബന്ധപരമായതാണെന്ന് ടെക്സാസിലെ ഒരു ജഡ്ജി വെള്ളിയാഴ്ച വിധിച്ചു. അത്തരത്തിലെ സന്ദർഭങ്ങളിൽ ക്രിമിനൽ പ്രോസിക്യൂഷന്റെ അപകട സാദ്ധ്യതയില്ലെതെ ഡോക്റ്റർമാരെ ഗർഭഛിദ്രം നടത്താൻ അനുവദിക്കണം എന്നും ജഡ്ജി വിധിച്ചു. എന്നാൽ വിധി വന്ന് മണിക്കൂറുകൾക്കകം അതിനെ തടയുന്ന ഒരു അപ്പീൽ ടെക്സാസിലെ അറ്റോർണി ജനറലിന്റെ ഓഫീസ് കൊടുത്തു.
ഗർഭഛിദ്ര നിരോധനത്തിന്റെ പേരിൽ ടെക്സാസിനെതിരെ കേസ് കൊടുത്ത സ്ത്രീകളുടെ സത്യവാങ്മൂലം ഓസ്റ്റിനിലെ കോടതി കേട്ടു. Samantha Casiano എന്ന പരാതിക്കാരികളിലൊരാൾ അവരുടെ മാനസികാഘാത അനുഭവം വിവരിക്കുന്നതിനിടെ ഛർദ്ദിച്ചു. anencephaly ഉണ്ടെന്ന് റിപ്പോർട്ടുണ്ടായിട്ടും Samantha Casiano നെ നിർബന്ധിതമായി പ്രസവിപ്പിക്കുകയായിരുന്നു. തലച്ചോറിന്റേയും തലയോട്ടിയുടേയും ഭാഗങ്ങളില്ലാതെ കുട്ടി ജനക്കുന്ന ഗൗരവകരമായ congenital disorder നെ ആണ് anencephaly എന്ന് പറയുന്നത്.
— സ്രോതസ്സ് democracynow.org | Aug 07, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.