[
ഫോസിലിന്ധനങ്ങളുടെ കാര്യത്തിലും രക്തം അനീതിയും ഇപ്പോഴുമുണ്ട്. മദ്ധ്യപൂർവ്വേഷ്യയിൽ നടക്കുന്ന രക്തച്ചൊരിച്ചിലിന്റെ കാരണം രക്ത എണ്ണയാണ്. ആഫ്രിക്കയിലും തെക്കെ അമേരിക്കയിലും ഫോസിലിന്ധന കമ്പനികൾ നേരിട്ട് നടത്തുന്ന കൊലപാതകങ്ങളും കുറവല്ല. എന്നാലും അത് കാലാവസ്ഥാമാറ്റവും രോഗങ്ങളും ഉണ്ടാക്കുന്നു. പീഡനങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും പരിഹാരം ഫോസിനിധനമല്ല.
പീഡനങ്ങളും രക്തച്ചൊരിച്ചിലുകളും നിലനിർത്തിക്കൊണ്ട് കാലാവസ്ഥാ മാറ്റം തടയാനുള്ള ശ്രമം ആണ് വൈദ്യുതി വാഹനങ്ങൾ തരുന്നത്. പിന്നെ നിങ്ങൾ ബോധപൂർവ്വം സംഘം ചേർന്ന് പരിശ്രമിച്ചാൽ വൈദ്യുതി വാഹന കമ്പനിളെ കൊണ്ട് പീഡനങ്ങളും രക്തച്ചൊരിച്ചിലുകളും ഇല്ലാതാക്കാനാകും.
വ്യക്തിപരമായി ചെയ്യാനാകുന്നത് – പൊതുഗതാഗതം ഉപയോഗിക്കു. 60-70 kwh ന്റെ വലിയ ബാറ്ററിയുടെ വാഹനത്തിന് പകരം 20-30kwh പോലുള്ള ചെറിയ ബാറ്ററി വൈദ്യുതി വാഹനം വാങ്ങുക. വിലയും കുറഞ്ഞുകിട്ടും.
]
കാലാവസ്ഥാ പ്രവർത്തനം ഒരു പുതിയ buzzword ആണ്. എന്തുകൊണ്ടങ്ങനെയായി? നമുക്കെല്ലാം ഉള്ള ഒരേയൊരു ലോകമാണുള്ളത്. അത് ഇന്ന് അപകടത്തിലും. കാലാവസ്ഥാ മാറ്റത്തെ നേരിടാനായി തങ്ങൾക്ക് ചെയ്യാവുന്നതെല്ലാം തങ്ങൾ ചെയ്യുന്നുണ്ടെന്നാണ് രാജ്യങ്ങൾ, കോർപ്പറേറ്റുകൾ, പൗരൻമാർ അവകാശപ്പെടുന്നത്.
ഹരിത ഊർജ്ജം എന്നത് ഏറ്റവും നല്ല പരിഹാരങ്ങളിൽ ഒന്നായി സദാ പ്രരിപ്പിച്ചു കൊണ്ടിരിക്കുന്നു. നാം കൽക്കരിയെ ജലവൈദ്യുതി കൊണ്ട് പകരം വെച്ചു. ഫോസിലിന്ധനങ്ങൾക്ക് പകരം സൗരോർജ്ജം, പെട്രോൾ ഡീസൽ കാറുകൾക്ക് പകരം വൈദ്യുത വാഹനങ്ങളും.
EVനെ ശുദ്ധവും, ഹരിതവും, സുസ്ഥിരവും എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ അവ അങ്ങനെയാണോ?
പ്രകൃതിക്ക് ശുദ്ധമായത് ശരിക്കും ശുദ്ധമാകണമെന്നില്ല. വൈദ്യുത വാഹനങ്ങളുടെ തിളങ്ങുന്ന പുറം മോടിക്കകത്ത് രക്ത ബാറ്ററികളുടേയും, തീവൃ ദാരിദ്ര്യത്തിന്റേയും, ബാല വേലയുടേയും ഞെട്ടിക്കുന്ന കഥയുണ്ട്.
വൈദ്യുത വാഹനങ്ങൾ ബാറ്ററികളുപയോഗിക്കുന്നു. എന്നാൽ ലിഥിയം ബാറ്ററികളിലുപയോഗിക്കുന്ന ലിഥിയവും കൊബാൾട്ടും ദുർലഭ ലോഹങ്ങളാണെന്ന് നിങ്ങൾക്കറിയാമോ? ബാറ്ററിയെ സുസ്ഥിരമായി നിർത്തുന്നതും സുരക്ഷിതമായ ഉപയോഗം സാധ്യമാക്കുന്നതും അതിലെ കൊബാൾട്ടാണ്. നീല കലർന്ന ചാര ലോഹമാണത്. ഭൂമിയുടെ പുറന്തോടിലോ പുറന്തോടിലെ പാറകളിലോ ആണ് അത് കാണപ്പെടുന്നത്.
jet turbine generators, tool materials, pigments, smartphone batteries തുടങ്ങിയവക്ക് പുറമെ കൊബാൾട്ട് ലിഥിയം-അയോൺ ബാറ്ററികളിലും ഉപയോഗിക്കുന്നു. വൈദ്യുത കാറുകളുടെ പകുതിയിലും അത് ഉപയോഗിക്കുന്നു. ഒരു ബാറ്ററിയിൽ 30 കിലോഗ്രാം കൊബാൾട്ടാണ്.
ആസ്ട്രേലിയ, ക്യാനഡ, ചൈന, ക്യൂബ, തെക്കെ ആഫ്രിക്ക, അമേരിക്ക, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് അത് കാണപ്പെടുന്നത്. 70% കൊബാൾട്ടും വരുന്നത് ഒറ്റ ഒരു രാജ്യത്ത് നിന്നാണ് കോംഗോ (Democratic Republic of the Congo).
ഈ രാജ്യത്തെ ഒന്ന് അടുത്ത് പരിശോധിക്കാം
ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമാണ് DRC. അവരുടെ GDP $4900 കോടി ഡോളറാണ്. സംഘർഷം, ദാരിദ്ര്യം, അഴിമതി എന്നിവയുടെ സമാനാർത്ഥമാണ് അവർ. ലോകത്തെ ഏറ്റവും വലിയ കൊബാൾട്ട് നിക്ഷേപം DRC യിലെ ചുവന്ന മണ്ണിന് താഴെയാണ്. 9.2 കോടി ആളുകളാണ് DRC ൽ ജീവിക്കുന്നത്. അവരിൽ 20 ലക്ഷം പേർ കൊബാൾട്ട് ഉത്പാദനവുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. Négociants എന്നാണ് അവരെ വിളിക്കുന്നത്.
രണ്ട് രീതിയിലാണ് DRC ൽ കൊബാൾട്ട് ഖനനം ചെയ്യുന്നത്: വ്യാവസായികം (വൻതോതിലുള്ള ഖനനം), artisanal (ചെറുകിട ഖനനം). ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?
ചെറുകിട ഖനനത്തിൽ ഒരു തൊഴിൽ നിയമങ്ങളോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കുന്നില്ല. രാജ്യത്തെ 20-30 ശതമാനം കൊബാൾട്ട് ഖനനം നടക്കുന്നത് ഈ രംഗത്താണ്. യൂറോപ്പിലെ ഒരു ശുദ്ധ ഗതാഗത സംഘടനയായ Transport & Environment ന്റെ ന്റെ കണക്ക് പ്രകാരം 2 ലക്ഷം ഖനി തൊഴിലാളികൾ അവിടെ ജോലി ചെയ്യുന്നു. അതിൽ 40,000 പേർ കുട്ടികളാണ്. അമേരിക്കയിലെ ഒരു നയതന്ത്ര സംഘടനയായ Wilson Centre ന്റെ അഭിപ്രായത്തിൽ അതിൽ ചിലർ ആറ് വയസ് മാത്രം പ്രായമുള്ളവരാണ്.
ഈ കുട്ടികൾ മരണവും ദിവസവും കളിക്കുന്നു. മുതിർന്നവർക്ക് പ്രവേശിക്കാനാകാത്ത ലംബമായ കുഴലുകളിൽ അവർ ഇറങ്ങുന്നു. മനുഷ്യത്വരഹിതമായ അവസ്ഥകളിൽ, തീച്ചൂള പോലുള്ള ചുറ്റുപാടിൽ ഈ കുട്ടികൾ കൊബാൾട്ടിന് വേണ്ടി ഖനി കുഴിക്കുന്നു.
ചില സമയത്ത് അവർ മൺവെട്ടി ഉപയോഗിക്കുമെങ്കിലും സാധാരണ അവർ അവരുടെ കൈകളാണ് കുഴിക്കാനുപയോഗിക്കുന്നത്. അവർക്ക് മാസ്കോ, കൈയ്യുറയോ, തൊഴിൽ വസ്ത്രങ്ങളോ നൽകുന്നില്ല. ഒരു സമയത്ത് 20 മിനിട്ട് നേരത്തെക്കുള്ള ഓക്സിജനാണ് നൽകുന്നത്. എന്നിട്ടും ഈ കൊച്ചു കുട്ടികൾ മണിക്കൂറുകളോളം കുഴിക്കുന്നു.
പാറ തുരന്ന് കഴിഞ്ഞാൽ അവർ അത് പൊടിക്കും, കഴുകും പിന്നെ കിട്ടിയത് വിൽക്കാനായി കമ്പോളത്തിലേക്ക് കൊണ്ടുപോകും. ഈ കുട്ടികൾ എത്രമാത്രം പണമുണ്ടാക്കുന്നു? ചിലപ്പോൾ ഒരു ഡോളറിന് അടുത്ത് വരെ.
കൊബാൾട്ട് ശതകോടി-ഡോളർ ബിസിനസാണ്. 2027 ൽ അത് $1739 കോടി ഡോളറിന്റേതാകും എന്ന് കമ്പനി വിവരങ്ങളും കമ്പോളങ്ങളേയും കുറിച്ച് വിദഗ്ദ്ധരായ ജർമ്മൻ കമ്പനി Statista പറയുന്നു. എന്നാൽ ഈ പണം ഈ ലോഹം കണ്ടെത്തുകയും ഖനനം നടത്തുകയും ചെയ്യുന്ന ഈ കുട്ടികളിലേക്കെത്തില്ല. ദാരിദ്ര്യം നിറഞ്ഞ കോംഗോയിൽ ഒരു ഡോളർ പോലും ഒരാളുടെ ജീവൻ പണയപ്പെടുത്താൻ മാത്രം വിലയുള്ളതാണ്. ഈ പണമുണ്ടാക്കുന്നതിൽ ധാരാളം പേർ മരിക്കുന്നു.
ഖനി അപകടത്തിൽ 13 വയസുള്ള മകനെ നഷ്ടപ്പെട്ട ഒരു അമ്മയെക്കുറിച്ച് ABC News അടുത്ത കാലത്ത് പ്രക്ഷേപണം നടത്തിയിരുന്നു. അവർക്ക് ആഹാരം പാകം ചെയ്യാനായി കമ്പോളത്തിൽ പോയി കൽക്കരി വാങ്ങി വരാമെന്ന് പറഞ്ഞ് പോയ കുട്ടിയായിരുന്നു. എന്നാൽ അവൻ കൊബാൾട്ട് ഖനിയിൽ പോയി കുടുംബത്തിന് വേണ്ടി കുറച്ച് പണം സമ്പാദിക്കാമെന്ന് കരുതി. ഖനിയുടെ embankment തകർന്നതോടെ 13 വയസായ കുട്ടി വീട്ടിൽ തിരിച്ചെത്തിയില്ല.
കോംഗോയിൽ 2014 – 2015 കാലത്ത് 80 ഖനി തൊഴിലാളികൾ മരിച്ചിട്ടുണ്ട് എന്ന് UN പ്രവർത്തിപ്പിക്കുന്ന റേഡിയോ സ്റ്റേഷനായ Radio Okapi പറയുന്നു. 2019 ലെ അപകടത്തിൽ 43 തൊഴിലാളികൾ മരിച്ചു. British Academyയിലെ ആഗോള പ്രൊഫസർ ആയ Siddharth Kara യുടെ കണക്ക് പ്രകാരം കോംഗോയിൽ പ്രതിവർഷം 2,000 നിയമവിരുദ്ധ ഖനി തൊഴിലാളികൾ മരിക്കുന്നുണ്ട്. മിക്കവരുെ സ്ഥിരമായ ശ്വാസകോശ നാശം, തൊലി അണുബാധ, മറ്റ് ജീവിതം മാറ്റുന്ന മുറിവുകൾ സഹിക്കുന്നു.
കുട്ടികളുടെ മരണങ്ങളും മുറിവുകളും ഉണ്ടാകാൻ സഹായക്കുന്നു എന്ന കുറ്റത്തിന് 2019ൽ കുറച്ച് കോംഗോ കുടുംബങ്ങൾ ടെസ്‍ലക്കും മറ്റ് കമ്പനികൾക്കും എതിരെ കേസ് കൊടുത്തിരുന്നു. John Doe One എന്ന കുട്ടിയുടെ കാര്യം കേസിൽ പ്രത്യേകം പറയുന്നുണ്ടായിരുന്നു.
9 വയസ് മുതൽ ജോൺ വെറും $0.75 (എകദേശം 60 രൂപ) എന്ന ദിവസക്കൂലിക്ക് ഒരു മനുഷ്യ mule ആയി ജോലി ചെയ്തിരുന്നു. ഒരു പ്രവർത്തി ദിനം ജോഎ ഒരു തുരങ്കത്തിൽ വീണു.
സഹ തൊഴിലാളികൾ ജോണിനെ വലിച്ച് പുറത്തെത്തിച്ചു. എന്നാൽ അവനെ തറയിൽ ഉപേക്ഷിച്ചു. അവന്റെ രക്ഷകർത്താക്കൾ ഈ അപകടത്തെക്കുറിച്ച് അറിഞ്ഞ് ഖനിയിൽ എത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു. തളർന്നതിനാൽ ജോൺ ഇനി നടക്കില്ല എന്ന് ഡോക്റ്റർമാർ പറഞ്ഞു.
എന്തുകൊണ്ടാണ് കുട്ടികൾ ഇത്ര അപകടമുള്ള സ്ഥലത്ത് ജോലി ചെയ്യുന്നത്? ദാരിദ്ര്യം കൊണ്ടാണ്. അതിൽ നിന്ന് രക്ഷ പെടാടനുള്ള ആഗ്രഹം കൊണ്ടും. കോംഗോയിലെ കുടുംബങ്ങൾ കൊബാൾട്ടിൽ വലിയ പ്രതീക്ഷയാണ് അർപ്പിച്ചിരിക്കുന്നത്. അത് അവരുടെ ക്രിപ്റ്റോ പോലെയാണ്. വലുതാകാനാലുള്ള അവരുടെ സാദ്ധ്യത.
കഴിഞ്ഞ ദശാബ്ദത്തിൽ ഈ ലോഹത്തിന്റെ ആവശ്യകത മൂന്നിരട്ടിയായി. 2035 ആകുമ്പോഴേക്കും അത് ഇനിയും ഇരട്ടിയാകും. EVകളാണ് ഈ ആവശ്യകത വർദ്ധിപ്പിച്ചത്. International Energy Agency യുടെ കണക്ക് പ്രകാരം 2021 ൽ ലോകം മൊത്തം 65 ലക്ഷം വൈദ്യുത വാഹനങ്ങൾ വിറ്റു. 2040 ആകുമ്പോഴേക്കും അത് 6.6 കോടി ആകും. അതുകൊണ്ട് 6.6 കോടി x 30 കിലോഗ്രാം കൊബാൾട്ട്.
ലോക ബാങ്കിന്റെ കണക്ക് പ്രകാരം 2050 ആകുമ്പോഴേക്കും കൊബാൾട്ടിന്റെ ആവശ്യകത 585% വർദ്ധിക്കും. ആ തരംഗത്തോടൊപ്പം കയറി ദാരിദ്ര്യത്തിൽ നിന്ന് രക്ഷപെടാം എന്നാണ് കോംഗോയിലെ ആളുകൾ കരുതുന്നത്. അവർക്ക് കുട്ടികളെ ഖനികളിലേക്ക് അയക്കുന്നത് ഒരു തെരഞ്ഞെടുപ്പല്ല, ഒരു ആവശ്യകതയാണ്.
ഈ കുട്ടികളിൽ മിക്കവരും artisanal miners ആയോ അനൗപചാരികമായ തൊഴിലാളികളോ ആയി മാറുന്നു. ഒരു കമ്പനിയുടേയും ജോലിക്കാരല്ല എങ്കിലും ധാരാളം കമ്പനികളും അവരിൽ നിന്ന് പിഴ ഈയാക്കാനായി വരിനിൽക്കുന്നു.
ചൈനയും കോംഗോയും
രക്ത ബാറ്ററി ഇടപാട് നടത്തുന്ന കമ്പനികളിൽ മഹാ ഭൂരിപക്ഷവും ചൈനയിൽ നിന്നുള്ളതാണ്.
Mining.com ന്റെ കണക്ക് പ്രകാരം ശുദ്ധീകരിച്ച കൊബോൾട്ടിന്റെ ഏറ്റവും വലിയ ഉത്പാദകർ ചൈനയാണ് (66%). അതിന് പിന്നിൽ ഫിൻലാന്റ് (10%) ആണ്. കഴിഞ്ഞ 15 വർഷങ്ങളിൽ കോംഗോയിൽ ഖനനം നടത്തുന്ന വടക്കെ അമേരിക്കയിലേയും യൂറോപ്പിലേയും കമ്പനികളെ എല്ലാം ചൈനയിലെ കമ്പനികൾ വിലക്ക് വാങ്ങി എന്ന് New York Times പറയുന്നു. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം കോംഗോയിലെ 19 ഖനികളിൽ 15 എണ്ണുവും ചൈനയിലെ കമ്പനികളുടേതാണ്.
കോംഗോയിലെ കൊബാൾട്ടിന് പകരമായി infrastructure, സ്കൂളുകൾ, റോഡുകൾ തുടങ്ങിയവയിൽ നിക്ഷേപം നടത്താമെന്ന് ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയുമായി ബന്ധപ്പെട്ട കഥകൾ ഒരിക്കലും നല്ലതായി അവസാനിക്കില്ല എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.
ഇന്നത്തെ ലോകത്ത് വൈദ്യുത വാഹന supply chain ലേക്ക് ചൈന രക്ത കൊബാൾട്ട് ഒഴുക്കുകയാണ്. രക്ത ബാറ്ററികളുടെ വ്യാപാരത്തിൽ പങ്കെടുക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് ചൈനയിലെ കമ്പനികൾ കുട്ടികളിൽ നിന്ന് കൊബാൾട്ട് വാങ്ങുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കൊബോൾട്ട് പ്രക്രിയ കമ്പനികളിലൊന്നാണ് Congo Dongfang International Mining SPRL. അത് Zhejiang Huayou Cobalt Co Ltd എന്ന ചൈനയിലെ കമ്പനിയുടെ അനുബന്ധ കമ്പനിയാണ്. വോൾക്സ്‍വാഗൺ പോലുള്ള കമ്പനികൾക്ക് വൈദ്യുത കാർ നിർമ്മിക്കാനുള്ള കൊബാൾട്ട് നൽകുന്നത് Huayou ആണ്.
Huayou ന്റെ കൊബാൾട്ടിലെ 40% ഉം വരുന്നത് കോംഗോയിൽ നിന്നാണ്. 2016 ൽ ഈ കമ്പനിയെ ബാലവേല ഗുണഭോക്തായ സർക്കാരിതിര സംഘടനയായി അടയാളപ്പെടുത്തി. തങ്ങളുടെ പ്രവർത്തി ശുദ്ധമാക്കാമെന്ന് Huayou വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഫലത്തിൽ കാര്യമായ ഒന്നും സംഭവിച്ചിട്ടില്ല.
ചൈനയുടെ വൻകിട വ്യവസായത്തിൽ തൊഴിലാളികളെ abused, വിവേചനം നടത്തുകയും, അടിക്കുകയും, കരാറോ അവശ്യമായ റേഷനോ ഇല്ലാതെ നിർബന്ധിത തൊഴിൽ എടുപ്പിക്കുകയും ചെയ്യുന്നു. ഒരു തൊഴിലാളി മരിച്ചാൽ മൃതശരീരം ചൈനക്കാർ ഒളിപ്പിച്ച് വെക്കുകയും കുടുംബം നിശബ്ദമാകാനായി കൈക്കൂലി കൊടുക്കുകയും ചെയ്യുന്നു.
നിങ്ങളുടെ വൈദ്യുത വാഹനം റോഡിൽ എത്തുന്നതിന് മുമ്പ് തന്നെ ആളുകളെ കൊല്ലുകയാണ്. അതിന് ഒപ്പുവെക്കാൻ നിങ്ങൾ തയ്യാറാണോ?
Tesla, Volvo, Renault, Mercedes-Benz, Volkswagen ഉൾപ്പടെയുള്ള ലോകത്തെ വൻകിട വാഹന കമ്പനികൾ ഈ കുറ്റകൃത്യത്തിൽ പങ്കാളികളാണ്. ഇവരെല്ലാം കോംഗോയിലെ ചൈനക്കാരുടെ ഖനികളിൽ നിന്ന് കൊബാൾട്ട് വാങ്ങുന്നു. മിക്ക കമ്പനികൾക്കും ബാലവേലയോട് zero-tolerance നയമാണുള്ളത്. തങ്ങളുടെ മൊത്തം supply chains പരിശോധിക്കാൻ ഒരു വഴിയും ഇല്ലെന്നകാര്യവും അവർക്കറിയാം.
ആരോഗ്യവും മനുഷ്യാവകാശവും ലക്ഷ്യം വെച്ച് കോംഗോയിൽ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി Entreprise Générale du Cobalt സ്ഥാപിക്കാം എന്ന് പ്രസിഡന്റ് Felix Tshisekedi 2019 ൽ വാഗ്ദാനം ചെയ്തു.
എന്നാൽ ബാലവേലക്ക് മേൽനോട്ടം വഹിക്കുന്നു എന്ന് കോംഗോയിലെ ഉദ്യോഗസ്ഥർ ആരോപിതരായപ്പോൾ അത് ഒന്നും ചെയ്തില്ല. കൊബാൾട്ട് ഇല്ലാത്ത ലിഥിയം അയോൺ ബാറ്ററികൾ വൈദ്യുത വാഹനങ്ങൾക്ക് ഉപയോഗിക്കും എന്ന് 2020 ൽ ടെസ്‍ല പ്രഖ്യാപിച്ചു. എന്നാൽ ഉടൻ തന്നെ അവർ Glencore ഉം ആയി കരാറിൽ ഒപ്പുവെച്ചു. പ്രതിവർഷം 6,000 ടൺ കൊബാൾട്ട് ഖനനം ചെയ്യുന്ന കമ്പനിയാണ് അത്.
EVകൾ അങ്ങനെ ദുഷിച്ച ഊർജ്ജത്താലും രക്ത ബാറ്ററികളിലും ഓടുന്നവയാണ്. അവ കാലാവസ്ഥ പരിഹാരമല്ല. അത് മനുഷ്യാവകാശ പീഡനമാണ്. അത് രണ്ടും ഒരുമിച്ച് പോകില്ല. കാലാവസ്ഥാ പരിഹാരം മനുഷ്യ ജീവന്റെ ചിലവിലാകരുത്. ചുരുക്കത്തിൽ ശുദ്ധമാണെന്ന അവകാശവാദം ഉന്നയിക്കാനായി വൈദ്യുതി വാഹനങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്.
— സ്രോതസ്സ് downtoearth.org.in | Binit Das | 26 Apr 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.