അമേരിക്കയിലെ മരുന്ന് വ്യവസായം രോഗികളുടെ ചിലവ് വർദ്ധിപ്പിക്കാനുള്ള പരിമിതിയില്ലാത്ത അവരുടെ ശക്തി ഈ മാസവും പ്രയോഗിച്ചു. മരുന്നുകളുടെ നിയന്ത്രണ വിധേയമല്ലാത്ത വില നിയന്ത്രിക്കാനുള്ള ഒരു ചെറിയ കരാർ സെനറ്റിലെ ഡമോക്രാറ്റുകൾ കൊണ്ടുവരുന്നതിനിടക്കാണ് ഇത്. അത് കാരണം ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ മരുന്നിന് റേഷൻ നടപ്പാക്കുകയോ പൂർണ്ണമായും ഉപേക്ഷിക്കുകയോ ചെയ്യുന്നു.
അമേരിക്കയിലെ മരുന്നു കമ്പനികൾ മരുന്നിന്റെ വില ഈ വർഷം 1,186 മടങ്ങ് വർദ്ധിപ്പിച്ചു എന്ന് Patients for Affordable Drugs പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോർട്ട് കണക്കാക്കുന്നു. ഇപ്പോൾ തന്നെ അമിത വില സഹിക്കുന്ന രോഗികളുടെ മേലെയാണിത് ചെയ്യുന്നത്.
ജൂൺ 24, ജൂലൈ 5 നും ഇടക്ക് മരുന്ന് കമ്പനികൾ 133 ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചു. ഉദാഹരണത്തിന് രക്താർബുദത്തിന്റെ മരുന്ന് Besponsa ന്റെ വില Pfizer വീണ്ടും ഈ മാസവും വർദ്ധിപ്പിച്ച് per-vial തുകയായ $21,056 ഡോളറിലെത്തിച്ചു.
— സ്രോതസ്സ് commondreams.org | Jake Johnson | Jul 20, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.