കേന്ദ്രത്തിന്റെ Integrated Child Development Scheme (ICDS) ന്റെ ഗുണഭോക്താക്കളായ കുട്ടികളുടെ ആധാർ പരിശോധന ഉറപ്പാക്കാനുള്ള ലക്ഷ്യത്തിനായി ഇൻഡ്യ മുഴുവനും ഉള്ള അംഗനവാഡികൾ മൊത്തവും തിരക്കിട്ട് ഓടുകയാണ്. UIDAIയുടെ ഔദ്യോഗിക രേഖകൾ പ്രകാരം 3 കോടി കുട്ടികൾക്ക് മാത്രമേ ആധാർ നമ്പരുള്ളു. അംഗനവാഡിയിൽ ചേർന്ന മൊത്തം കുട്ടികളുടെ 36% മാത്രമാണ് ഇത്.
കേന്ദ്ര സർക്കാരിന്റെ Ministry of Women & Child Development ഒരു directive അംഗനവാഡികൾക്ക് ഏപ്രിലിൽ ലഭിച്ചു എന്ന് അവിടുത്തെ ജോലിക്കാർ Down To Earth നോട് പറഞ്ഞു. അംഗനവാഡികളിൽ ചേർന്നിട്ടുള്ള ഗുണഭോക്താക്കളുടെ വ്യക്തിത്വങ്ങൾ നിർബന്ധമായും ആധാർ നമ്പരുമായി ബന്ധിപ്പിക്കണം എന്ന് ആ ഉത്തരവിൽ പറയുന്നു.
ICDSലേക്ക് ആധാർ കൊണ്ടുവരുന്നത് Right to Food Act ന്റെ ലംഘനമാണ്. അതുപോലെ ആധാറിന്റെ അടിസ്ഥാനത്തിൽ സബ്സിഡിയോ സേവനങ്ങളോ തടയരുത് എന്ന് 2018 ലെ സുപ്രീം കോടതിയുടെ വിധിക്കും എതിരാണിത്.
— സ്രോതസ്സ് downtoearth.org.in | Shagun | 12 Jul 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.