പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിദ്യാർത്ഥികൾ നയിച്ച പ്രക്ഷോഭത്താൽ പുറത്തായതിന് ശേഷം ബംഗ്ലാദേശിന്റെ caretaker സർക്കാരിന്റെ തലവനായി നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസ് സ്ഥാനമേറ്റു. തലസ്ഥാനമായ ധാക്കയിലെ പ്രസിഡന്റ് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ദീർഘകാലമായി ഹസീനയുടെ വലിയ വിമർശകനായിരുന്ന യൂനസ് സത്യപ്രതിജ്ഞയെടുത്തു. യൂനസിന്റെ ക്യാബിനറ്റിലെ ഒരു ഡസനിലധികം അംഗങ്ങളും സത്യ പ്രതിജ്ഞ ചൊല്ലി. ഹസീനയുടെ രാജിക്ക് കാരണമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ നയിച്ച് Nahid Islam, Asif Mahmud എന്ന രണ്ട് വിദ്യാർത്ഥികളും അതിൽ ഉൾപ്പെടുന്നു. extrajudicial കൊലപാതകങ്ങൾ, നിർബന്ധിത അപ്രത്യക്ഷമാക്കൽ, പോലീസ് അതിക്രമങ്ങൾ എന്നവ രേഖപ്പെടുത്തിയതും ഹസീന സർക്കാർ രണ്ട് വർഷം ജയിലിൽ അടച്ചതുമായ ബംഗ്ലാദേശിലെ പ്രമുഖ മനുഷ്യാവകാശ വക്കീലായ Adilur Rahman Khan ഉം യൂനസിന്റെ ഇടക്കാല സർക്കാരിന്റെ ഉപദേശകനായിരിക്കും.
— സ്രോതസ്സ് democracynow.org | Aug 09, 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.