ഫെഡറൽ സർക്കാരിനെ മെച്ചപ്പെടുത്താനായി തീവൃ വലതുപക്ഷത്തിന്റെ പദ്ധതി ആണ് Project 2025. ആ പദ്ധതിയുമായുള്ള ബന്ധം മറച്ച് വെക്കാനാണ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രമ്പ് ശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ച, Project 2025 ന്റെ പുസ്തകം പ്രസിദ്ധപ്പെടുത്തുന്നത് വലിയ സ്വാധീനമുള്ള വലതുപക്ഷ പ്രസ്ഥാനമായ Heritage Foundation ന്റെ തലവൻ Kevin Roberts നവംബറിലെ തെരഞ്ഞെടുപ്പ് വരെ വൈകിപ്പിച്ചു. ആ പുസ്തകത്തിന്റെ ആമുഖമെഴുതിയത് ട്രമ്പിന്റെ വൈസ്-പ്രസിഡന്റ് സ്ഥാനാർത്ഥിയായ JD Vance ആണ്.
കുടിയേറ്റം, പ്രത്യുൽപ്പാദന അവകാശങ്ങൾ, കാലാവസ്ഥാ നയം തുടങ്ങിയവെക്കുറിച്ചുള്ള ആയിരത്തിലധികം താളുകളുള്ള വലതുപക്ഷത്തിന്റെ blueprint മായി ബന്ധമില്ലെന്ന് ട്രമ്പിന്റെ പ്രചരണക്കാർ ഉറപ്പ് പറയുന്നു. എന്നാൽ Project 2025 ൽ പ്രവർത്തിക്കുന്ന പ്രധാന വ്യക്തികൾ ട്രമ്പിന്റെ മുമ്പത്തെ സർക്കാരിലെ ഉദ്യോഗസ്ഥരാണ്. അവരിൽ ചിലർ പുതിയതായി പുറത്ത് വന്ന Project 2025ന്റെ Presidential Administration Academy നിർമ്മിച്ച വീഡിയോയിലുണ്ട്.
സ്വതന്ത്ര വാർത്ത ഏജൻസികളായ ProPublica യും Documented ഉം ആ വീഡിയോകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
— സ്രോതസ്സ് democracynow.org | Aug 12, 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.