വെബ്ബിന്റെ ഭാവി വെബ്ബ് അല്ല

തങ്ങൾ സ്വന്തം വെബ് കണ്ടുപിടിച്ചു എന്ന് വ്യർത്ഥമായി അഭിനയിക്കുന്ന അഹംഭാവി കമ്പനികൾ (ഗൂഗിളിന്റെ കാര്യത്തിൽ നെറ്റിന്റെ പിറകിലുള്ള (വെബ്ബിന്റെ അല്ല) ഒരു പ്രധാന വ്യക്തിയായ Vint Cert നെ ഏറ്റെടുത്തു) namespace നശിപ്പിക്കുകയും ആളുകളെ വെബ് താളുകൾ നിർമ്മിക്കുന്നതിനെ നിരുൽസാഹപ്പെടുത്തുകയും ചെയ്യുന്നു. പകരം “Chrome” എന്ന് വിളിക്കുന്ന virtual machine software ന് വേണ്ടി “ആപ്പുകൾ” വികസിപ്പിക്കാൻ അവർ ആളുകളോട് പറയുന്നു. (ബ്രൗസറുകൾ താളുകൾ render ചെയ്യുന്നു. ക്രോം അതല്ല ഇനിമുതൽ ചെയ്യുന്നത്). മിക്ക ആളുകളും താളുകൾ കൈത്തൊഴിലായി ഇപ്പോൾ ചെയ്യുന്നില്ല. അവർ വെറുതെ “frameworks” കളും WordPress/Drupal (ബഹുലമായ PHP ഉം JavaScript ഉം) പോലുള്ള bloat ഉം ഡൗൺലോഡ് ചെയ്യുന്നു. “web space” എന്ന് സാധാരണ അറിയപ്പെട്ടിരുന്നതിനെ “appspace” എന്ന് വിളിക്കപ്പെടുന്നതുകൊണ്ട് പൂരിതമാക്കുന്നു. വെബ് ബ്രൗസർ എന്ന് വിളിക്കുന്നതുകൊണ്ട് നിങ്ങൾ ഏതെങ്കിലും വെബ് വിലാസത്തിലേക്ക് പോകുന്നു. പിന്നെ ചില വിശ്വാസ്യതയില്ലാത്തതും പരിശോധിക്കപ്പെട്ടിട്ടില്ലാത്തതുമായ പ്രോഗ്രാമുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കാൻ തുടങ്ങുന്നു.

ഇഷ്ടപ്പെട്ടോ? സുരക്ഷാ പ്രശ്നങ്ങൾ സാധാരണമാകുന്നതിൽ ഒരു അത്ഭുതവും ഇല്ല.

മാധ്യമങ്ങൾ ഇതിനെ ഇപ്പോഴും World Wide Web എന്നാണ് വിളിക്കുന്നത്. എന്നാൽ 90കളിലെ ഒരു വീക്ഷണ പ്രകാരം ഇത് മൊത്തത്തിൽ പുതിയ ഒരു കാര്യമാണ്. പൂർണ്ണമായും വ്യത്യസ്ഥമായ ഭീകരജീവിയാണ്. DRM ന് വേണ്ടിയുള്ള ചില രഹസ്യ കോഡുകൾ (കുത്തക ബ്ലോഗ്) പ്രവർത്തിപ്പിക്കാതെ ഇന്നത്തെ “വെബ്ബിലെ” ചിലത് പ്രവർത്തിക്കില്ല.

അത് കാലക്രമത്തിൽ ഇനിയും കൂടുതൽ മോശമാകും!

“ആധുനിക” കാര്യങ്ങൾ മറ്റ് protocol കൈയ്യേറും, ചിലപ്പോൾ “app://”. ഞങ്ങളുടെ തുറന്ന വെബ്ബിൽ നിന്ന് കടന്ന് പോകൂ.

— സ്രോതസ്സ് techrights.org | Roy Schestowitz | Sep 24, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

2 thoughts on “വെബ്ബിന്റെ ഭാവി വെബ്ബ് അല്ല

ഒരു അഭിപ്രായം ഇടൂ