അതീവ അമിതഭാരമുള്ള ആളുകളുടെ തലച്ചോറിന് re-wire ചെയ്യാനും പുതിയ neural pathways ഉണ്ടാക്കാനുമുള്ള ശേഷി കുറവാണ് എന്ന് ലോകത്തെ ആദ്യത്തെ പഠനം കണ്ടെത്തി. പക്ഷാഘാതവും തലച്ചോറിലെ മുറിവുകളിൽ നിന്നും അതിജീവിക്കുന്ന ആളുകളൾക്ക് പ്രധാനമായും ബാധിക്കുന്ന ഒരു കാര്യമാണിത്.
പൊണ്ണത്തടിയുള്ളവരിൽ തലച്ചോറിന്റെ പ്ലാസ്റ്റികത impaired ആയി, അവർക്ക് പുതിയ കാര്യങ്ങൾ പഠിക്കുവാനോ കാര്യങ്ങൾ ഓർക്കാനോ ഉള്ള ശേഷി കുറയുന്നു എന്ന് UniSA യിലേയും Deakin University യിലേയും ഗവേഷകർ Brain Sciences ജേണലിൽ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠനം കാണിക്കുന്നു.
പൊണ്ണത്തടിയുടെ അടിസ്ഥാനം body mass index (BMI) ആണ്. ഉയരവും ഭാരവും തമ്മിലുള്ള അനുപാതമാണ് അത്. 25 നും 29.9 നും ഇടക്ക് BMI യുള്ള മുതിർന്നവരെ അമിതഭാരമുള്ളവരെന്ന് കണക്കാക്കുന്നു. അതിനും മുകളിലുള്ളവർക്ക് പൊണ്ണത്തടിയാണ്.
ഹൃദ്രോഗം, ദഹന പ്രശ്നങ്ങൾ, മറവി തുടങ്ങിയ രോഗങ്ങളും കൂടിയ സാദ്ധ്യത ഇപ്പോൾ തന്നെ പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
വർദ്ധിച്ച് വരുന്ന എണ്ണം ആളുകൾ പൊണ്ണത്തടിയുള്ളവരാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 65 കോടി ആളുകൾ. അതിന് ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടെന്ന് മാത്രമല്ല അത് ആഗോള ആരോഗ്യ വ്യവസ്ഥക്ക് ഒരു ഗൗരവകരമായ സാമ്പത്തിക ഭാരവും കൂടെയാണ്.
തലച്ചോറിന്റെ പ്രായമാകൽ ആരോഗ്യകരമാക്കാനും അതുപോലെ പക്ഷാഘാതവും തലച്ചോറിലെ ക്ഷതങ്ങളും സഹിക്കുന്ന ആളുകൾക്ക് തിരിച്ച് വരാനും ഭാരം കുറക്കുന്നത് പ്രത്യേകിച്ചും പ്രധാനപ്പെട്ടതാണ് എന്ന് പുതിയ കണ്ടെത്തലുകൾ കാണിക്കുന്നു. അവിടെയെല്ലാം പഠിക്കുക എന്നത് തിരിച്ച് വരുന്നത് അടിസ്ഥാനപരമായതാണല്ലോ.
— സ്രോതസ്സ് University of South Australia | Sep 25, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.