ജലത്തിലെ സാധാരണ വൈറസ് മുതൽ പ്ലേഗ് പോലുള്ള മാരക രോഗങ്ങൾ വരെയുള്ള ലോകം മൊത്തം മനുഷ്യരെ ബാധിക്കുന്ന പകർച്ചവ്യാധി രോഗങ്ങളുടെ 58% ത്തെ കാലാവസ്ഥാ മാറ്റം വര്‍ദ്ധിപ്പിക്കും.
സംഖ്യകൾ ഞെട്ടലുണ്ടാക്കുന്നതാണ്. മനുഷ്യരിലെ 375 രോഗങ്ങളിൽ 218 എണ്ണത്തേയും കാലാവസ്ഥാ മാറ്റം ബാധിക്കും.
ഉദാഹരണത്തിന് വെള്ളപ്പൊക്കം കരള്‍വീക്കം (hepatitis) വ്യാപിപ്പിക്കും. മലേറിയ വഹിക്കുന്ന കൊതുകുകളുടെ ആയുസ് വർദ്ധിപ്പിക്കുന്നതാണ് ഉയരുന്ന താപനില. വരൾച്ച കാരണം ആഹാരം അന്വേഷിച്ച് hantavirus ബാധിച്ച കരണ്ടുതീനികൾ(rodents) മനുഷ്യവാസസ്ഥലങ്ങളിലെത്തും.
അത്തരത്തിലെ 1,000 ൽ അധികം കടത്ത് മാർഗ്ഗങ്ങളെ കാലാവസ്ഥാ മാറ്റം സ്വാധീനിക്കുന്നു. കാലാവസ്ഥ അപകടസാദ്ധ്യതകൾ വർദ്ധിക്കുന്ന ഈ കാലത്ത് സമൂഹം അതിനോട് ഒത്ത് പോകാനാുള്ള നടപടികളെടുക്കണം. ഈ അപകടാവസ്ഥ കുറക്കാനായി കാലാവസ്ഥാ മാറ്റത്തെ നയിക്കുന്ന ഹരിത ഗൃഹവാതകങ്ങളുടെ ഉദ്‍വമനം ലോകം കുറക്കണം
— സ്രോതസ്സ് theconversation.com | Tristan McKenzie | 10 Aug 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.