1960 – 2019 കാലത്ത് ഭൂമിക്ക് 100 കോടി ഏക്കറിലധികം കാട് നഷ്ടപ്പെട്ടു എന്ന് Environmental Research Letters എന്ന ജേണലിൽ വന്ന പഠനം പറയുന്നു. പുതിയ മരങ്ങളുണ്ടാകുന്നതിനേക്കാൾ വേഗത്തിലാണ് ഈ നാശം സംഭവിക്കുന്നത്. കഴിഞ്ഞ 60 വർഷങ്ങളിൽ മൊത്തത്തിൽ 20 കോടി ഏക്കർ വനമാണ് ഇല്ലാതായത്.
വനത്തെ ജീവിതവൃത്തിക്കായി ആശ്രയിക്കുന്ന ലോകത്തെ 160 കോടി ആളുകളെ ഈ വനശീകരണം ബാധിക്കുന്നു. ഈ രീതിയിൽ വന നശീകരണം തുടർന്നാൽ ജൈവ വൈവിദ്ധ്യം സംരക്ഷിക്കുക, ആഗോള തപനം തടയുക തുടങ്ങിയ അന്തർദേശീയ ലക്ഷ്യങ്ങളെ കുഴപ്പത്തിലാക്കും.
10 ശാസ്ത്രജ്ഞരുടെ ഒരു അന്തർദേശീയ സംഘമാണ് ഗവേഷണം നയിച്ചത്. ഉപഗ്രഹങ്ങൾ മുതൽക്കുള്ള ആഗോള ഭൂഉപയോഗ ഡാറ്റ ഉപയോഗിച്ച് 1960 – 2019 കാലത്തെ ഭൂമിയുടെ വനത്തിന്റെ നഷ്ടവും നേട്ടവും രേഖപ്പെടുത്തി. 1960 – 1970 കാലത്ത് വനം വർദ്ധിച്ചുവെങ്കിലും ലോകത്തെ മൊത്തം വനം പ്രതിവർഷം 10 ലക്ഷം ഏക്കർ വീതം കാട് നശിക്കുകയാണ്. അഭൂതപൂർവ്വമായ വാണിജ്യ തടിവെട്ട്, പുതിയ ഖനന പദ്ധതികൾ, കാർഷിക വ്യാപനം എന്നിവക്ക് നന്ദി.
— സ്രോതസ്സ് grist.org | Joseph Winters | Aug 05, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.