അദൃശ്യ കൊലയാളി: അമേരിക്ക മൊത്തമുള്ള PM 1 മലിനീകരണം

വായൂ മലിനീകരണം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അമേരിക്കയിൽ അതിനാൽ വർഷം തോറും 50,000 പേരോളം മരിക്കുന്നുണ്ട്. എന്നാൽ എല്ലാ വായൂ മലിനീകരണവും ഒരേ ആഘാതമല്ല ഉണ്ടാക്കുന്നത്.

“PM 2.5” മലിനീകരണത്തെ കുറിച്ച് ദശാബ്ദങ്ങളായി ശാസ്ത്രജ്ഞർ പിൻതുടരുന്നുണ്ട്. 2.5 microns ൽ താഴെ വ്യാസമുള്ള “particulate matter” ആണ് PM 2.5. എന്നാൽ അതിനേക്കാൾ കുറവ് വലിപ്പമുള്ള കണികകളെ കുറിച്ച് ഒരു വിവരവും ഇതുവരെ ഉണ്ടായിരുന്നില്ല. “submicron” എന്നോ “PM 1” particulate matter എന്നോ ആണ് അവയെ വിളിക്കുന്നത്. ഒരു മൈക്രോണിൽ താഴെ വ്യാസമുള്ളവ. എന്തുകൊണ്ട് അവ പ്രധാനപ്പെട്ടതാകുന്നു? കാരണം ഈ സൂഷ്മ കണങ്ങൾ കൂടുതൽ മോശം ആരോഗ്യ ഫലങ്ങളാണ് ഉണ്ടാക്കുന്നത്.

The Lancet Planetary Health ൽ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠനത്തിൽ St. Louis ലെ Washington University യിലെ ഗവേഷകർ, അമേരിക്കക്ക് മുകളിൽ കഴിഞ്ഞ 25 വർഷങ്ങളായുള്ള PM 1 ന്റെ അളവ് കണക്കാക്കി.

പുതിയ ഡാറ്റാ സെറ്റ് മറ്റൊരു ശ്രദ്ധേയമായ സത്യവും വ്യക്തമാക്കി: മലിനീകരണ നിയന്ത്രണം സഹായിക്കും. 1998 – 2022 കാലത്ത് അമേരിക്ക മുഴുവനും ആളുകൾ ശ്വസിക്കുന്ന വായുവിലെ ശരാശരി PM 1 കുത്തനെ കുറഞ്ഞു. Clean Air Act പോലുള്ള പരിസ്ഥിതി നിയന്ത്രണങ്ങൾക്ക് നന്ദി. എന്നിരുന്നാലും ഈ പുരോഗതി 2010 ന് ശേഷം കുറഞ്ഞു. വർദ്ധിച്ച കാട്ടുതീ ആണ് കാരണം.

— സ്രോതസ്സ് Washington University in St. Louis | Jun 16, 2025

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ