ജനന സർട്ടിഫിക്കേറ്റിന്റേയോ ജനന തീയതിയുടേയോ തെളിവല്ല ആധാർ കാർഡ്

ഉത്തർ പ്രദേശ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം ഉത്തർ പ്രദേശിൽ ആധാർ കാർഡ് ജനന സർട്ടിഫിക്കേറ്റിന്റേയോ ജനന തീയതിയുടേയോ തെളിവായി അംഗീകരിക്കില്ല.

ജനന സർട്ടിഫിക്കേറ്റിന്റേയോ ജനന തീയതിയുടേയോ തെളിവല്ല ആധാർ കാർഡ് എന്ന് ഉത്തർ പ്രദേശിന്റെ ആസൂത്രണ വകുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വകുപ്പിലേക്കും അതിന്റെ നിർദ്ദേശം കൊടുത്തിട്ടുണ്ട്.

“ആധാർ കാർഡുമായി ചേർത്ത ജനന സർട്ടിഫിക്കേറ്റൊന്നും അല്ല. അതുകൊണ്ട് അതിനെ ജനന സർട്ടിഫിക്കേറ്റായി കണക്കാക്കാനാകില്ല,” എന്ന് ആസൂത്രണ വകുപ്പിന്റെ പ്രത്യേക സെക്രട്ടറി Amit Singh Bansal പറഞ്ഞു.

മുമ്പ് മഹാരാഷ്ട്ര സർക്കാരും ആധാർ അടിസ്ഥാനത്തിലുള്ള ജനന മരണ സർട്ടിഫിക്കേറ്റുകൾ റദ്ദാക്കിയിരുന്നു.

ആധാറിന്റെ മാത്രം അടിസ്ഥാനത്തിൽ കൊടുത്ത സംശയമുള്ള വ്യാജ ജനന സർട്ടിഫിക്കേറ്റുകളും മരണ സർട്ടിഫിക്കേറ്റുകളും ഉടൻ തന്നെ റദ്ദാക്കണമെന്ന് മഹാരാഷ്ട്രയിലെ റവന്യു വകുപ്പ് മന്ത്രി Chandrashekhar Bawankule വ്യാഴാഴ്ച നിർദ്ദേശം കൊടുത്തു. ഒരു താമസവും കൂടാതെ അവക്കെതിരെ പോലീസ് പരാതി കൊടുക്കാനും പറഞ്ഞു.

ആഗസ്റ്റ് 11, 2023 amendment ന് ശേഷം Naib Tehsildars കൊടുത്ത ജനന മരണ രജിസ്ട്രേഷനുകൾ റദ്ദാക്കാനും പിൻവലിക്കാനും നിർദ്ദേശങ്ങൾ കൊടുത്തു. ആധാർ കാർഡിന്റെ മാത്രം അടിസ്ഥാനത്തിൽ കൊടുത്ത ജനന മരണ സർട്ടിഫിക്കേറ്റുകൾ വ്യാജമാണെന്ന് ഉത്തരവ് കണക്കാക്കുന്നു.

— സ്രോതസ്സ് timesnownews.com | Nov 28, 2025

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ