1828 – 1970 കാലത്ത് 3,100 ൽ അധികം ആദിവാസി കുട്ടികൾ അമേരിക്കയിലെ ബോർഡിങ് സ്കൂളുകളിൽ മരിച്ചു എന്ന് The Washington Post ന്റെ പുതിയ അന്വേഷണത്തിൽ കണ്ടെത്തി. U.S. Interior Department ഈ വർഷം ആദ്യം പുറത്തുവിട്ട സംഖ്യയെക്കാൾ മൂന്നിരട്ടി കൂടുതലാണ് ഇത്. സ്കൂളുകൾക്ക് അടുത്തുള്ള സെമിത്തേരിയിൽ 800 ൽ അധികം കുട്ടികളെ അടക്കി എന്നും ഒരു വർഷം നീണ്ടു നിന്ന Post ന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ ആദിവാസികളുടെ സംസ്കാരത്തെ തകർക്കാനായി നിർമ്മിച്ചവയായിരുന്നു ഈ സ്കൂളുകൾ. കുടുംബങ്ങളിൽ നിന്നും ഗോത്രങ്ങളിൽ നിന്നും ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു വന്നവരായിരുന്നു ഈ കുട്ടികളിലധികവും.
— സ്രോതസ്സ് washingtonpost.com | Dec 22, 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.