ആഹാര ഉത്പാദനം ഭൂമിയേയും അതിന്റെ പ്രകൃതി പ്രക്രിയകളേയും ബാധിക്കുന്നു

നമ്മുടെ ഭൂമിക്ക് ഏറ്റവും വലിയ സമ്മർദ്ദമുണ്ടാക്കുന്നതിലൊന്ന് ആഹാരോത്പാദനമാണ്. എന്നാൽ ഭൂമിയുടെ വ്യവസ്ഥാ പ്രക്രിയകളുമായുള്ള ഇടപെടലൂടെ അത് കൂടുതൽ വെല്ലുവിളിയുണ്ടാക്കുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി.

ഭൂമിയെ ആവസയോഗ്യവും ഉപകാരപ്രദമായ സ്ഥിതിയിൽ നിർത്തുന്നതുമായ പ്രകൃതിദത്തമായ പ്രവർത്തനങ്ങൾ ആണ് ഭൂമിയുടെ വ്യവസ്ഥ പ്രക്രിയകൾ. കാടുകളിലെ കാർബൺ sequestration, ശുദ്ധജല വ്യവസ്ഥകളിലെ പോഷക run off പോലുള്ള വ്യത്യസ്ഥ ജൈവമണ്ഡലങ്ങളിലെ പ്രക്രിയകൾ ഇതിൽ ഉൾപ്പെടുന്നു.

ഈ പ്രക്രിയകൾ തമ്മിലുള്ള ഇടപെടലുകൾ അവയുടെ അതിർത്തികളെ വെല്ലുവിളിക്കുകയും എത്ര ഭംഗിയായി അവ പ്രവർത്തിക്കുന്നു എന്നതിനെ ബാധിക്കുകയും ചെയ്യുന്നു.

ആഹാരോത്പാദനം ഒരു പ്രധാന പാരിസ്ഥിതിക സമ്മർദ്ദമാണ്. അത് ജൈവവൈവിദ്ധ്യ നാശത്തേയും കാലാവസ്ഥയേയും സമുദ്ര വിഭവങ്ങളുടെ അമിത ചൂഷണത്തേയും ബാധിക്കുന്നു.

— സ്രോതസ്സ് Australian National University | Aug 18, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ