വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനായി വിവിധ സർക്കാരുകൾ സ്കൂളുകളോട് നിർദ്ദേശിച്ചിട്ടുള്ള 164 സോഫ്റ്റ്‍വെയർ പ്രോഗ്രാമുകളേയും വെബ് സൈറ്റുകളേയും Human Rights Watch പഠിച്ചു. അതിൽ 146 എണ്ണവും പരസ്യത്തിനും നിരീക്ഷണ കമ്പനികൾക്കും ഡാറ്റ കൊടുക്കുന്നു എന്ന് കണ്ടെത്തി.
ഉപയോക്താക്കളെ തിരിച്ചറിയാനായി ഉപകരണങ്ങളിലെ വിരലടയാളങ്ങളുൾപ്പടെ ഒളിഞ്ഞുനോക്കുന്നതിന്റെ വിവിധ രീതികൾ ഗവേഷകർ ശരിക്കും പരിശോധിച്ചു. അന്വേഷണത്തിന്റെ ലക്ഷ്യം “വിദ്യാഭ്യാസത്തിന് വേണ്ടി” പ്രത്യേകമായുള്ള സൈറ്റുകളും പ്രോഗ്രാമുകളും മാത്രമല്ല അതിൽ Zoom ഉം Microsoft Teams ഉം ഒക്കെ ഉൾപ്പെട്ടിരിന്നു.
ഓരോ പ്രോഗ്രാമുകളും അതിന്റെ നിർമ്മാതാവിന് വേണ്ടി ഡാറ്റ ശേഖരിക്കുന്നു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഫലം അങ്ങനെയാണോ എന്ന് എനിക്ക് ഉറപ്പില്ല. എന്നാൽ അവരങ്ങനെയാണ്. വ്യക്തിപരമായ ഡാറ്റ നിർമ്മാണ കമ്പനിക്ക് കിട്ടിക്കഴിഞ്ഞാൽ അത് അവർക്ക് പരസ്യ profilers നും അതുപോലെ മറ്റ് കമ്പനികൾക്കും സർക്കാരിനും കൊടുക്കാം. എന്നാൽ അതിന് വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും manipulation ചെയ്യാനായി നേരിട്ടും ഉപയോഗിക്കാം.
ഡാറ്റ ഒരിക്കൽ ശേഖരിച്ചാൽ എടുക്കേണ്ട നിയന്ത്രണങ്ങളെന്ന സാധാരണ സമീപനമാണ് Human Rights Watch കൊണ്ടുവരുന്ന നിർദ്ദേശങ്ങൾ. അത് അടിസ്ഥാനപരമായി അപര്യാപ്തമാണ്. വ്യക്തിപരമായ ഡാറ്റ ഒരിക്കൽ ശേഖരിക്കപ്പെട്ടു കഴിഞ്ഞാൽ തീർച്ചയായും എന്നെങ്കിലും ദുരുപയോഗം ചെയ്യപ്പെടും.
സോഫ്റ്റ്‍വെയറുകൾ സ്വതന്ത്രമാക്കണം എന്ന ആവശ്യം ഉന്നയിക്കുകയാണ് മഹാ രഹസ്യാന്വേഷണത്തെ അവസാനിപ്പിക്കാനുള്ള ഏക സമീപനം. അപ്പോൾ ഉപയോക്താക്കൾക്ക് സോഫ്റ്റ്‍വെയർ പരിഷ്കരിക്കാനാകും. അങ്ങനെ ശരിക്കുള്ള ഡാറ്റ കമ്പനികളിലേക്ക് പോകുന്നത് തടയാനാകും.
കൂടുതൽ അറിയുക:
സ്വകാര്യ സോഫ്റ്റ്‍വെയറുകളെ എതിർക്കുക
ഓൺലൈൻ വിദ്യാഭ്യാസത്തിലെ സ്വകാര്യ വ്യവസ്ഥകളുടെ അപകടങ്ങൾ
— സ്രോതസ്സ് gnu.org | Richard Stallman
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.