Forbes ൽ നിന്നുള്ള 2025 ലെ ശത കോടീശ്വരൻമാരുടെ പട്ടികയുടെ ഡാറ്റയിൽ Institute for Policy Studies നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, അമേരിക്കയിലെ 935 ശതകോടീശ്വരൻമാർക്ക് $8.1 ലക്ഷം കോടി ഡോളർ സമ്പത്തുണ്ട് എന്ന് കണ്ടെത്തി.
S&P 500 അതേ സമയം ആ വർഷം 16% വർദ്ധിച്ചു. അമേരിക്കയിലെ ശതകോടീശ്വരൻമാരുടെ ആസ്തി 20.8% ആയി. ഏറ്റവും അധികം നേട്ടം ഉണ്ടായത് ഏറ്റവും മുകളിലെ 15 അമേരിക്കൻ ശതകോടീശ്വരൻമാർക്കാണ്. അവരുടെ ആസ്തി $10000 കോടി ഡോളറാണ്. 2025 ൽ ഈ ഉന്നതസംഘത്തിന്റെ സമ്പത്ത് വർദ്ധിച്ച് $3.2 ലക്ഷം കോടി ഡോളറായി. ഒരു വർഷം മുമ്പ് $2.4 ലക്ഷം കോടി ഡോളറായിരുന്നു. 33% ന്റെ വർദ്ധനവ്. (S&P 500 വർദ്ധനവായ 16% ത്തിന്റെ ഇരട്ടി.)
അമേരിക്കയിലെ മൂന്ന് സമ്പന്ന നാടുവാഴികളുടെ – the Waltons, Mars and Koch കുടുംബങ്ങൾ – സമ്പത്ത് ഒരു വർഷത്തിൽ $65780 കോടി ഡോളറിൽ നിന്ന് $75700 കോടി ഡോളറായി.
— സ്രോതസ്സ് ips-dc.org | Jan 02, 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.