അന്യായമായ കമ്പ്യൂട്ടിങ്ങിനോട് വേണ്ട എന്ന് ഒരു പ്രാവശ്യം പറയുന്നത് പോലും സഹായകരമാണ്

നിങ്ങൾ 100% സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ എല്ലാ സമയത്തും ഉപയോഗിക്കണമെന്ന് ഗ്നൂ പ്രൊജക്റ്റ് നിർബന്ധിക്കുന്നു എന്നൊരു തെറ്റിധാരണ പ്രചരിക്കുന്നുണ്ട്. അതിൽ കുറഞ്ഞതെന്തും (90%?) ഞങ്ങൾ പറയും നശിച്ച് പോട്ടെ – എന്ന് അവർ പറയുന്നു. അത് ഒട്ടും സത്യമല്ല.

എല്ലാവർക്കും ഡിജിറ്റൽ സ്വാതന്ത്ര്യം എന്നതാണ് നമ്മുടെ ആത്യന്തികമായ ലക്ഷ്യം. കുത്തക സോഫ്റ്റ്‍വെയറുകളില്ലാത്ത ഒരു ലോകം. ഡിജിറ്റൽ സ്വാതന്ത്ര്യം നമ്മുടെ ലക്ഷ്യം എന്ന പരിപാടിയുണ്ടാക്കിയ ഞങ്ങളിൽ ചിലർ എല്ലാത്തരം അസ്വതന്ത്ര പ്രോഗ്രാമുകളേയും തള്ളിക്കളയുന്നു. എന്നിരുന്നാലും പ്രായോഗികമായി ആ ലക്ഷ്യത്തിലേക്കുള്ള ചെറിയ പടി പോലും നല്ലതാണ്. ആയിരം കിലോമീറ്ററിന്റെ ഒരു നടത്തത്തിൽ ധാരാളം കാൽവെപ്പുകളുണ്ടാകും. ഓരോ സമയത്തും സ്വതന്ത്രമല്ലാത്ത പ്രോഗ്രാം നിങ്ങൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുന്ന ഓരോ സമയത്തും ആ ദിവസം പ്രവർത്തിപ്പിക്കാതിരിക്കുമ്പോഴും നിങ്ങളുടെ സ്വന്തം സ്വാതന്ത്ര്യത്തിലേക്ക് ഒരു പടി വെക്കുകയാണ്. സ്വതന്ത്രമല്ലാത്ത പ്രോഗ്രാം പ്രവർത്തിപ്പിക്കാതിരിക്കുമ്പോൾ ദീർഘകാലത്തേക്കുള്ള ചിന്തയുടെ ഒരു നല്ല ഉദാഹരണം നിങ്ങൾ കാണിക്കുകയാണ്. ലോകത്തിന് വേണ്ടിയുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ പടിയാണത്.

അസ്വതന്ത്ര സോഫ്റ്റ്‍വെയറുകളുടെ വലയിൽ നിങ്ങൾ കുടുങ്ങിയിട്ടുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ ശരീരത്തിൽ നിന്ന് കുറച്ച് നാരുകൾ വലിച്ച് നീക്കാനുള്ള സാദ്ധ്യതകൾ തേടുകയായിരിക്കും.

ചില പ്രവർത്തികളിൽ ഓരോ സമയത്തും നിങ്ങൾ ആളുകളോട് പറയും “സൂം ഞാൻ കുറച്ചേ ഉപയോഗിക്കു. എന്നെ ഒഴുവാക്കൂ,” അപ്പോഴെല്ലാം നിങ്ങൾ സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രസ്ഥാനത്തെ സഹായിക്കുകയാണ്. “നിങ്ങളോട് ചേർന്ന് ഇത് ചെയ്യണമെന്ന് എനിക്ക് താൽപ്പര്യമുണ്ട്, എന്നാൽ സൂം അളവുകോലിന്റെ മറുവശത്തായതിനാൽ അതിനെ നിരസിക്കാൻ ഞാൻ തീരുമാനിച്ചു.” സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‍വെയറുകൾ നിങ്ങൾ മുമ്പ് ഉപയോഗിച്ചിരുന്നുവെങ്കിൽ നിങ്ങൾ പറയും: “എനിക്ക് പങ്കെടുക്കാൻ താൽപ്പര്യമുണ്ട്. എന്നാൽ ഞങ്ങളുപയോഗിക്കുന്ന സോഫ്റ്റ്‍വെയർ ഞങ്ങൾക്ക് നല്ലതല്ല. cut down ന് ഞാൻ തീരുമാനിച്ചു.” ഇടക്ക് സ്വതന്ത്ര സോഫ്റ്റ്‍വെയർ ഉപയോഗിക്കുന്നതിൽ നിങ്ങൾക്ക് അവരെ വിശ്വസിപ്പിക്കാനാകും. കുറഞ്ഞ് സ്വാതന്ത്ര്യത്തിന് വേണ്ടി പങ്കാളികളാകാൻ വിസമ്മതിക്കുവാൻ മാത്രം ചില ആളുകൾ സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൊടുക്കുന്നു എന്നെങ്കിലും അവർ പഠിക്കും,

ആരോടെങ്കിലുമോ സ്കൈപ്പിലെ ഗ്രൂപ്പിലോ വേണ്ട എന്ന് നിങ്ങളൊരിക്കലെങ്കിലും പറഞ്ഞാൽ നിങ്ങൾ സഹായിക്കുകയാണ്. വാട്സാപ്പ്, ഫേസ്‍ബുക്ക്, സ്ലാക്ക് വഴിയുള്ള ആശയവിനിമയത്തിന് നിങ്ങൾ ഒരു പ്രാവശ്യം വേണ്ട എന്ന് പറഞ്ഞാൽ നിങ്ങൾ സഹായിച്ച് കഴിഞ്ഞു. Google Docs വഴി എന്തെങ്കിലും എഡിറ്റ് ചെയ്യുന്നത് ഒരു സമയത്തെങ്കിലും നിങ്ങൾ പറ്റില്ല എന്ന് പറഞ്ഞാൽ നിങ്ങൾ സഹായിക്കുകയാണ്.
eventbrite.com ലോ meetup.com ലോ ഒരു മീറ്റിങ്ങെങ്കിലും രജിസ്റ്റർ ചെയ്യാതിരുന്നാൽ നിങ്ങൾ സഹായിക്കുകയാണ്. നിങ്ങൾ ഒരു സ്ഥാപനത്തിനോട് അവരുടെ പോർട്ടൽ, അല്ലെങ്കിൽ ആപ്പ് ഉപയോഗിക്കില്ല എന്നും കാര്യങ്ങൾ ഫോണിൽ കൈകാര്യം ചെയ്തോളാമെന്നും പറയുകയാണെങ്കിൽ അത് സഹായിക്കുകയാണ്. നിങ്ങളുടെ വിസമ്മതത്തിൽ തുടർന്ന് നിൽക്കുകയാണെങ്കിലും (തീർച്ചയായും ഉറപ്പോടുള്ള മനസ്ഥിതി) മറ്റുള്ളവർ നിങ്ങളുടെ മനസിനെ മാറ്റുന്നില്ലെങ്കിലും തീർച്ചയായും നിങ്ങൾ കൂടുതൽ സഹായിക്കുകയാണ്.

പടികൾ കൂട്ടപ്പെടും. ഒരു അസ്വതന്ത്ര പ്രോഗ്രാമിനോട് മറ്റൊരു ദിവസം നിങ്ങൾ വിസമ്മതിച്ചാൽ നിങ്ങൾ വീണ്ടും സഹായിക്കുകയാണ്. ഒരാഴ്ച കൂടുതൽ പ്രാവശ്യം വേണ്ട എന്ന് പറഞ്ഞാൽ അത് സമയത്തിൽ കൂട്ടിച്ചേർക്കപ്പെടുന്നു. നിങ്ങൾ വേണ്ട എന്ന് പറയുന്നത് മറ്റുള്ളവർ കാണുമ്പോൾ, ഒരിക്കലെങ്കിലും, നിങ്ങളുടെ ഉദാഹരണം പിൻതുരാനായി നിങ്ങൾ അവരെ പ്രചോദിപ്പിക്കും.

സ്ഥിരമായി സഹായിക്കാനായി നിങ്ങൾക്ക് ഈ വിസമ്മതത്തെ ഒരു ഉറപ്പുള്ള ശീലമായി മാറ്റാം. എന്നാൽ വല്ലപ്പോഴും വിസമ്മതിക്കുന്നത് അപ്പോഴും സഹായിക്കുന്നുണ്ട്. സമൂഹങ്ങൾ അന്ധമായി വിഴുങ്ങിയ ധാരാളം അസ്വതന്ത്ര പ്രോഗ്രാമുകൾ തള്ളിക്കളഞ്ഞാൽ നിങ്ങൾ കൂടുതൽ സഹായിക്കുകയാണ്. അത് മൊത്തത്തിൽ എന്നന്നേക്കുമായി നിങ്ങൾ തള്ളിക്കളയുമോ? ഇപ്പോൾ അത് തീരുമാനിക്കേണ്ട ആവശ്യമില്ല.

അതുകൊണ്ട് ആരോടെങ്കിലും പറയുന്നത്, “എന്നെ ക്ഷണിച്ചതിന് നന്ദി. എന്നാൽ Zoom/Skype/Whatsapp/അത്തരത്തിലെല്ലാം സ്വാതന്ത്ര്യത്തെ തടയുന്ന പ്രോഗ്രാമുകളാണ്. അവർ അവരുടെ ഉപയോക്താക്കളെ ചാരപ്പണിചെയ്യുന്നുണ്ടെന്ന് ഉറപ്പാണ്. എന്നെ വിശ്വസിച്ചോ. എനിക്ക് വ്യത്യസ്ഥമായ ഒരു ലോകമാണ് വേണ്ടത്. ഇന്ന് അത് ഉപയോഗിക്കുന്നതിനെ വിസമ്മതിക്കുന്നതൊണ്ട് ഞാൻ ആ ലോകത്തിലേക്കുള്ള ഒരു പടി വെക്കുകയാണ്.”

അന്യായമായ വ്യവസ്ഥകൾ ചെയ്യുന്ന ജോലികൾക്കും സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന രീതികൾ FSF ശുപാര്‍ശ ചെയ്യുന്നു. അതിലൊന്ന് ഉപയോഗകരമാകുമ്പോൾ നിങ്ങൾക്ക് കൂട്ടിച്ചേർക്കാം, “XYZ മായോ വോറെ ചില സ്വതന്ത്ര പ്രോഗ്രാമുളുമായോ ഈ സംസാരമുണ്ടാകുകയാണെങ്കിൽ ഞാൻ പങ്കുചേരാം.”

നിങ്ങൾക്ക് ഒരു ചുവട് എടുക്കാം. അത് നിങ്ങൾ ചെയ്തതിന് ശേഷം ഉടനേയോ കുറച്ച് കഴിഞ്ഞോ നിങ്ങൾക്ക് മറ്റൊരു ചുവട് എടുക്കാം. സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകളോട് വേണ്ട എന്ന് നിങ്ങൾ എപ്പോഴും പറയുകയാണെങ്കിൽ കാലക്രമത്തിൽ നിങ്ങൾ നിങ്ങളുടെ പ്രവർത്തികൾ മാറ്റിയിരിക്കുന്നു എന്ന് നിങ്ങൾക്ക് കണ്ടെത്താനാകും. നിങ്ങൾക്കത് മിക്കപ്പോഴും ചെയ്യാനാകും, ചിലപ്പോൾ എല്ലായിപ്പോഴും. നിങ്ങൾക്ക് സ്വാതന്ത്ര്യത്തിന്റെ ഒരു പടി നേടിയത് മാത്രമല്ല ഈ പ്രശ്നത്തെക്കുറിച്ചുള്ള ബോധം പരത്തുന്നതിൽ നിങ്ങൾ നിങ്ങളുടെ സമൂഹത്തെ ആകെ സഹായിക്കുകയും കൂടി ആണ്.

— സ്രോതസ്സ് gnu.org | Richard Stallman

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ