ജലസംഭരണികളിൽ സംഭരിച്ച് വെച്ചിരിക്കുന്ന ജലമാണ് നമ്മുടെ ജല ലഭ്യത ഉറപ്പാക്കുന്നത്. അതുകൊണ്ട് നല്ല ജല ഗുണമേന്മ പ്രധാനപ്പെട്ടതാണ്. എന്നാൽ അത് കാലാവസ്ഥാ മാറ്റം കാരണം അപകടത്തിലാകുന്നു. കാലാവസ്ഥാ മാറ്റം കാരണം അപ്രത്യക്ഷമാകുന്ന catchment പ്രദേശത്തെ കാടുകൾ, ജർമ്മനിയിലെ ഏറ്റവും വലിയ ജലസംഭരണിയിലെ ജലത്തിന്റെ ഗുണമേന്മയെ ബാധിക്കും എന്ന് Harz പ്രദേശത്തെ Rappbode ജലസംഭരണിയിൽ Helmholtz Centre for Environmental Research (UFZ) നടത്തിയ പഠനത്തിൽ കണ്ടെത്തി. കാലാവസ്ഥാ മാറ്റത്തിന്റെ നേരിട്ടല്ലാത്ത ഇത്തരം പ്രശ്നം ഗൗരവകരമായി കണക്കാക്കപ്പെട്ടിട്ടില്ല എന്ന് Water Research ലെ ഗവേഷകർ മുന്നറീപ്പ് നൽകുന്നു. ജലത്തിന്റെ ഗുണമേന്മ നിർണ്ണായകമായി പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും കുടിവെള്ള ജലസംഭരണികൾ. പിന്നീടുള്ള ജല ശുദ്ധീകരണം വളരെ ഉയർന്ന standards നേടുക തന്നെ വേണം.
— സ്രോതസ്സ് Helmholtz Centre for Environmental Research – UFZ | Sep 9, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.