ലോകം മൊത്തം സ്വന്തം ഇച്ഛക്ക് എതിരായോ, നിർബന്ധിത വിവാഹത്തിൽ പെട്ടോ, 5 കോടി ആളുകൾ ആധുനിക അടിമത്തിൽ കുടുങ്ങിയിരിക്കുന്നു എന്ന് പുതിയ ആഗോള കണക്ക് വ്യക്തമാക്കുന്നു. 5 വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ വളരെ അധികമാണിത്.
ലൈംഗിക trafficking ഉൾപ്പടെയുള്ള നിർബന്ധിത അദ്ധ്വാനത്തിൽ കുടുങ്ങിയിരിക്കുന്നവരുടെ എണ്ണം 2.8 കോടിയായി. വേറൊരു 2.2 കോടിയാളുകൾ നിർബന്ധിത വിവാഹത്തിൽ കുടുങ്ങിയിരിക്കുന്നു. International Labour Organization, International Organization for Migration (IOM), trafficking വിരുദ്ധ മനുഷ്യാവകാശ സംഘമായ Walk Free യും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
2016 നേക്കാൾ 1 കോടീ കൂടുതലാളുകൾ 2021 ൽ ആധുനിക അടിമത്തത്തിന്റെ ഇരകളായി മാറി എന്നാണ് പുതിയ കണക്കെടുപ്പ് കാണിക്കുന്നത്. സ്ത്രീകളേയും കുട്ടികളേയും ആണ് അത് ഏറ്റവും മോശമായി ബാധിച്ചത്.
— സ്രോതസ്സ് theguardian.com | Annie Kelly | 12 Sep 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.