1980കളിലേക്കാൾ 400% വേഗത്തിലാണ് സമൂദ്രോപരിതലം ചൂടാകുന്നത്

1980കളുടെ അവസാനം സമുദ്രോപരിതലം ചൂടാകുന്നതിനേക്കാൾ നാല് മടങ്ങ് വേഗത്തിലാണ് ഇപ്പോൾ ചൂടാകുന്നത് എന്ന് ബ്രിട്ടണിലെ University of Reading നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. എൽ നിനോയിൽ നിന്ന് പ്രതീക്ഷിക്കുന്നതിനെക്കാൾ കൂടുതൽ വരുന്ന ചൂട് CO2 വർദ്ധനവിൽ നിന്നാണ് എന്ന് ധാരാളം സിദ്ധാന്തങ്ങൾ നിർദ്ദേശിക്കുന്നു.

സമുദ്രോപരിതലം ചൂടാകുന്നതിന്റെ വ്യത്യാസം കണക്കാനായി ഗവേഷകർ 1985 മുതൽക്കുള്ള ഉപഗ്രഹ ഡാറ്റ രേഖകൾ ഉപയോഗിച്ചു.

80കളിൽ ചൂടാകുന്നതിന്റെ തോത് ദശാബ്ദത്തിൽ 0.06 °C ആയിരുന്നുയ എന്നാൽ ഇപ്പോൾ അത് 0.27 °C ലേക്ക് വർദ്ധിച്ചു. ഇത് രേഖീയമായ ഒരു വർദ്ധനവല്ല. പകരം വേഗതകൂടുന്ന വർദ്ധനവാണ്.

ചൂടാകുന്നതിന്റെ കുറച്ച് ഭാഗം എൽ നിനോ കാരണമാണ്. എന്നാൽ കഴിഞ്ഞ ദശാബ്ദങ്ങളെ അപേക്ഷിച്ച് സമൂദ്രം താപം ആഗിരണം ചെയ്യുന്നതിന്റെ വേഗത കൂടിയതത് ചൂടാകലിന്റെ 44% ഉം.

അധികമുള്ള ഊർജ്ജം ഇപ്പോൾ തന്നെ വന്യജീവികളെ നശിപ്പിക്കുന്നു, തകർന്ന വിളകളാൽ ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാണ്. രോഗങ്ങൾ വർദ്ധിക്കുന്നു, മറ്റ് ആരോഗ്യ പ്രശ്നങ്ങളും. ഇത് എത്രമാത്രം വേഗത്തിൽ മോശമാകും എന്നത് അറിയാൻ വിഷമമാണ്.

ഈ ഇരുണ്ടകാലത്ത് നാം ഏത് സ്ഥിതിയിലായാലും നമ്മുടെ ഫോസിലിന്ധന ഉദ്‍വമനം കുറക്കാനായി നമുക്ക് ചെയ്യാൻ കഴിയുന്ന ഓരോ എളിയ ശ്രമവും ഭാവിയിലെ ജീവനെ സംരക്ഷിക്കും.

— സ്രോതസ്സ് sciencealert.com | 29 Jan 2025

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ