https://www.youtube.com/watch?v=vBex7HCIGBU Aunindyo Chakravarty
ലേഖകന്: admin
കാലാവസ്ഥാ പ്രതിഷേധത്തിൽ സ്വയം തീകൊളുത്തി പ്രതിഷേധിച്ച മനുഷ്യൻ മരിച്ചു
ഭൗമ ദിനത്തിൽ അമേരിക്കയുടെ സുപ്രീം കോടതിയുടെ മുമ്പിൽ കാലാവസ്ഥാ പ്രതിഷേധത്തിനായി സ്വയം തീകൊളുത്തി പ്രതിഷേധിച്ച മനുഷ്യൻ മരിച്ചു. Boulder, Colorado യിലെ Wynn Alan Bruce ആയിരുന്നു അത്. മുറിവുകളാലാണ് അയാൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. 6:30 pm നാണ് Bruce തന്റെ പ്രവർത്തി തുടങ്ങിയത്. മിനിട്ടുകൾക്കകം ആരോഗ്യ ഹെലികോപ്റ്ററിൽ അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. — സ്രോതസ്സ് futurism.com, independent.co.uk | 4.24.22
ഇസ്രായേലിന് കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങൾ നൽകുന്നതിന്റെ പേരിൽ അമേരിക്കയുടെ രാഷ്ട്ര വകുപ്പ് ഉദ്യോഗസ്ഥൻ രാജിവെച്ചു
ഗാസയിലെ ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ അന്തർദേശീയമായി രാജ്യങ്ങൾ അപലപിക്കുന്നതിനിടക്ക് അമേരിക്കയുടെ Secretary of State ആയ Antony Blinken ഇസ്രായേലിലെത്തി അവിടുത്തെ ഉദ്യോഗസ്ഥരെ കാണും. ഒക്റ്റോബർ 7 ന്റെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള ഇസ്രായേലിന്റെ പ്രതിരോധത്തിന് അവർക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ അമേരിക്ക തള്ളിക്കളയുന്നു. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ബൈഡൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി State Department ൽ നിന്ന് Josh Paul എന്ന ഉദ്യോഗസ്ഥൻ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് പ്രസിദ്ധമായിരുന്നു. അദ്ദേഹം … Continue reading ഇസ്രായേലിന് കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങൾ നൽകുന്നതിന്റെ പേരിൽ അമേരിക്കയുടെ രാഷ്ട്ര വകുപ്പ് ഉദ്യോഗസ്ഥൻ രാജിവെച്ചു
സ്പെയിനിലെ പ്രധാനമന്ത്രിയുടെ ഫോൺ പെഗസസ് ഉപയോഗിച്ച് ചാരപ്പണി നടത്തി
പ്രധാനമന്ത്രി Pedro Sánchez ന്റേയും പ്രതിരോധ മന്ത്രി Margarita Robles ന്റേയും ഫോണുകളെ കഴിഞ്ഞ വർഷം Pegasus ചാരസോഫ്റ്റ്‍വെയർ ബാധിച്ചു എന്ന് സ്പെയിനിലെ സർക്കാർ പറഞ്ഞു. സർക്കാരുകൾ മാത്രമാണ് പെഗസസ് ചാരസോഫ്റ്റ്‍വെയർ ഉപയോഗിക്കുക എന്നാണ് അതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 2021 മെയിലും ജൂണിലുമാണ് Sánchez ന്റെ ഫോണും 2021 ജൂണിൽ Robles ന്റെ ഫോണും ആക്രമിക്കപ്പെട്ടത് എന്ന് presidency മന്ത്രിയായ Félix Bolaños പറഞ്ഞു. ഫോണുകളിൽ നിന്ന് ഡാറ്റ ചോർത്തിയിട്ടുണ്ട്. വടക്ക് കിഴക്കൻ സ്പെയിനിലെ പ്രദേശത്തിന്റെ പ്രസിഡന്റായ … Continue reading സ്പെയിനിലെ പ്രധാനമന്ത്രിയുടെ ഫോൺ പെഗസസ് ഉപയോഗിച്ച് ചാരപ്പണി നടത്തി
ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു
ഇൻഡ്യയുടെ മൊത്തം കടൽ തീരത്തും കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുകയാണ് എന്ന് World Meteorological Organization (WMO) ന്റെ 2021 ലെ State of the Global Climate റിപ്പോർട്ടിൽ പറയുന്നു. 2013 - 2021 കാലത്ത് ആഗോളമായി പ്രതിവർഷം 4.5 മില്ലിമീറ്റർ എന്ന തോതിലായിരുന്നു കടൽ നിരപ്പ് ഉയർന്നിരുന്നത്. 1993 - 2002 കാലത്തെ വർദ്ധനവിനേക്കാൾ ഇരട്ടിയിലധികമായിരുന്നു ആ വർദ്ധനവ്. ആർക്ടിക് അന്റാർക്ടിക് പ്രദേശങ്ങളിലെ വർദ്ധിച്ച മഞ്ഞ് നഷ്ടം ആണ് കടൽ നിരപ്പ് … Continue reading ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു
നിയമവിരുദ്ധപ്രവർത്തനത്തിന് വെൽസ് ഫാർഗോക്ക് $370 കോടി ഡോളർ പിഴ
1.6 കോടി ഉപഭോക്തൃ അകൗണ്ടുകളെ ദോഷമായി ബാധിച്ച ധാരാളം വർഷങ്ങളായുള്ള “വ്യാപകമായ പിടിപ്പുകേടി”ന്റെ പേരിൽ ഫെഡറൽ നിയന്ത്രണാധികാരികൾ Wells Fargo ക്ക് $170 കോടി ഡോളറിന്റെ റിക്കോഡ് പിഴ ചുമത്തി. വായ്പ അടവ് തെറ്റായി പലപ്രാവശ്യം ആവശ്യപ്പെടുക, വീടുകൾ തെറ്റായി ജപ്തിചെയ്യുക, നിയമവിരുദ്ധമായി വാഹനങ്ങൾ തിരികെ എടുക്കുക, ഫീസും പലിശയും തെറ്റായി കണക്കാക്കുക, ഞെട്ടിക്കുന്ന overdraft ഫീസ് ഈടാക്കുക തുടങ്ങിയവ Wells Fargo യുടെ നിയമവിരുദ്ധപ്രവർത്തനത്തിൽ ഉൾപ്പെടുന്നു എന്ന് Consumer Financial Protection Bureau പറഞ്ഞു. $170 … Continue reading നിയമവിരുദ്ധപ്രവർത്തനത്തിന് വെൽസ് ഫാർഗോക്ക് $370 കോടി ഡോളർ പിഴ
ട്വിറ്റർ-ഇലോൺ മസ്ക് കരാറിൽ സൗദി അറേബ്യയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണം
ട്വിറ്ററിനെ Elon Musk ഏറ്റെടുക്കുന്നതിൽ സൗദി അറേബ്യയുടെ പങ്ക് കാരണമുള്ള ദേശീയ സുരക്ഷാ വ്യാകുലതകൾ സംയുക്ത സർക്കാർ അന്വേഷിക്കണം എന്ന് ഡമോക്രാറ്റിക് സെനറ്ററായ Chris Murphy ആവശ്യപ്പെടുന്നു. സാമൂഹ്യമാധ്യമ കമ്പനിയിലെ തന്റെ $190 കോടി ഡോളറിന്റെ ഓഹരികൾ മറിച്ച് $4400 കോടി ഡോളറിന്റെ ഏറ്റെടുക്കലിൽ സൗദി അറേബ്യയിലെ രാജകുമാരൻ Alwaleed bin Talal മസ്കിനെ സഹായിച്ചു. മസ്ക് കഴിഞ്ഞാൽ സൗദിയിലെ സ്ഥാപനങ്ങളാണ് ടിട്വറിന്റെ ഏറ്റവും കൂടുതൽ ഓഹരികൾ കൈവശം വെച്ചിരിക്കുന്നത്. സൗദിയുടെ ഇടപെടലിന്റെ ദേശീയ സുരക്ഷാ കുഴപ്പങ്ങളെക്കുറിച്ച് … Continue reading ട്വിറ്റർ-ഇലോൺ മസ്ക് കരാറിൽ സൗദി അറേബ്യയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണം
ആണവയുദ്ധവും ഉക്രെയ്നും
തിൻമ കാണരുത്
— സ്രോതസ്സ് scheerpost.com | Mr. Fish | Dec 15, 2022
ലോകം മൊത്തം 10 കോടിയിലധികം ആളുകൾ നാടുവിട്ടു
നിർബന്ധിതമായി സ്വന്തം വീട് ഉപേക്ഷിച്ച ആളുകളുടെ എണ്ണം 10 കോടിയിലധികം ആയി. ലോക ചരിത്രത്തിലാദ്യമായാണിത് എന്ന് ഐക്യ രാഷ്ട്ര സഭ റിപ്പോർട്ട് ചെയ്തു. ഉക്രെയ്ൻ യുദ്ധം ഉൾപ്പടെയുള്ള അക്രമാസക്തമായ തർക്കളാലാണ് ഈ പ്രശ്നം. ലോകം ഒരു പരിഭ്രമിപ്പിക്കുന്ന നാഴികക്കല്ലിൽ എത്തിയിരിക്കുകയാണ് എന്ന് U.N. Refugee Agency (UNHCR) പറഞ്ഞു. രാഷ്ട്രീയം, മതം, ലിംഗപരം, വംശീയവിവേചനം പട്ടിണി, കാലാവസ്ഥാ പ്രശ്നം, യുദ്ധം ഉൾപ്പടെയുള്ള അതിന്റെ അടിസ്ഥാന കാരണം അവസാനിപ്പിച്ച് പ്രശ്നം പരിഹരിക്കണം എന്ന് അവർ ലോക നയനിർമ്മാതാക്കളോട് ആവശ്യപ്പെട്ടു. … Continue reading ലോകം മൊത്തം 10 കോടിയിലധികം ആളുകൾ നാടുവിട്ടു