ജൂലിയന്‍ അസാഞ്ജിനെതിരെ പുതിയ ആരോപണങ്ങള്‍

ഹാക്കര്‍മാരുടെ സംഘമായ “Anonymous” , “LulzSec” എന്നവരുമായി വിക്കിലീക്സ് സ്ഥാപനകനായ ജൂലിയന്‍ അസാഞ്ജ് ഗൂഢാലോചന നടത്തി എന്ന് അമേരിക്കയുടെ നിയമവകുപ്പ് നല്‍കിയ പുതിയ കുറ്റാരോപണത്തില്‍ പറയുന്നു. LulzSec ന്റെ തലവന്‍ ആ സമയത്ത് Federal Bureau of Investigation നോട് സഹകരിച്ചിരുന്നു എന്നും അതില്‍ പറയുന്നുണ്ട്. Anonymous ന്റേയും LulzSec ന്റേയും ഹാക്കര്‍മാര്‍ അമേരിക്കയുടെ ഒരു രഹസ്യാന്വേഷണ കമ്പനിയിലെ ഡാറ്റാ ചോര്‍ച്ചയില്‍ നിന്ന് ഇമെയിലുകള്‍ മോഷ്ടിച്ച് വിക്കിലീക്സിന് നല്‍കി. ആ കമ്പനിയെ ആക്രമിക്കാന്‍ അസാഞ്ജ് നേരിട്ടല്ലാതെ ആവശ്യപ്പെട്ടു … Continue reading ജൂലിയന്‍ അസാഞ്ജിനെതിരെ പുതിയ ആരോപണങ്ങള്‍

സമകാലിക വാര്‍ത്തകള്‍ – ഓഗസ്റ്റ് 2020


08-08-2020
ലോകം മൊത്തം കല്‍ക്കരിയും എണ്ണയും കത്തിക്കുന്നത് CO2 ന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അത് ആഗോളതപനം സൃഷ്ടിക്കും. അത് കാറ്റിന്റെ ശക്തി വര്‍ദ്ധിപ്പിക്കും. അത് കടലിനെ ചൂടാക്കും വായുവിന് കൂടുതല്‍ നീരാവി സംഭരിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടുതല്‍ ബാഷ്പീകരണവും വലിയ നീരാവി മേഖങ്ങളും ഉണ്ടാകുന്നു. ആ മേഖങ്ങള്‍ പശ്ഛിമഘട്ടത്തിലെത്തി ഘനീഭവിക്കുമ്പോള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മഴയുണ്ടാകുന്നു. അശാസ്ത്രീയ വികസനവും ക്വാറികളും കാരണം പശ്ഛിമ ഘട്ടത്തിന് അത് താങ്ങാനാവില്ല. എല്ലാം ഇടിഞ്ഞ് താഴേക്ക് വരുന്നു. ജനം സര്‍ക്കാരിനെ പഴിക്കുന്നു. ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കൂടുതല്‍ ശക്തമായ ദുരന്തം അടുത്ത പ്രാവശ്യം ഉണ്ടാകുന്നു. ലോകം മൊത്തം കഴിഞ്ഞ 30 വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. ഈ പ്രശ്നത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ 1896 മുതല്‍ മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. 1950 കള്‍ മുതല്‍ എണ്ണ കമ്പനികള്‍ക്ക് അത് അറിയാമായിരുന്നു.

ദളിത്, ഈഴവ, പിന്നോക്ക ജാതി ഫാസിസം

സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ ദാരിദ്ര്യത്തിലേകും കഷ്ടപ്പാടിലേക്കും വഴുതി വീഴുമ്പോഴാണ് ഫാസിസം പ്രകടമായി വരുന്നത്.(1) എന്നാല്‍ അതേ സമയത്ത് തന്നെ കുറച്ച് പേരുടെ സമ്പത്ത് കുതിച്ചുകയരുകയും ചെയ്യുന്നുണ്ടാവും. അപ്പോള്‍ ദരിദ്രര്‍ ശരിക്കും എന്ത് ചെയ്താല്‍ മതി? ഈ സമ്പന്നരില്‍ നിന്ന് നികുതി ഈടാക്കി അവര്‍ക്ക് ജീവിക്കാന്‍ വേണ്ടത് തിരിച്ചെടുത്തുതാല്‍ പോരേ? പക്ഷേ ആരെങ്കിലും അത്തരം ഒരു അവസ്ഥ ഉണ്ടാകാന്‍ അനുവദിക്കുമോ? ഇല്ല. അധികാരികള്‍ സമ്പന്നര്‍ തന്നയോ അവരുടെ ബിനാമികളോ ആയിതനാല്‍ അവര്‍ സമ്പന്നരേയും അവരുടെ സമ്പത്തിനേയും സംരക്ഷിക്കും. അത് … Continue reading ദളിത്, ഈഴവ, പിന്നോക്ക ജാതി ഫാസിസം

പീഡനങ്ങളുടെ ചരിത്രമുള്ള ദാദാക്കളില്‍ നിന്നാണ് അമേരിക്ക വസ്ത്രങ്ങള്‍ വാങ്ങുന്നത്

പുതിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഒബാമ സര്‍ക്കാര്‍ വസ്ത്രങ്ങള്‍ വാങ്ങുന്നത് വിദേശത്തുള്ള സുരക്ഷാ ലംഘനം നടത്തുന്ന, തകരാന്‍ പോകുന്ന കെട്ടിടമുള്ള, തീപിടുത്ത രക്ഷാമാര്‍ഗ്ഗം അടച്ച, തൊഴിലാളികള്‍ക്ക് മുറിവുണ്ടാക്കുന്ന, ദാദാക്കളില്‍ നിന്നാണ്. New York Times റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഒബാമ സര്‍ക്കാര്‍ അതിന്റെ സൈന്യത്തിനും മറ്റുള്ളവര്‍ക്കും വേണ്ട യൂണീഫോം വാങ്ങുന്നത് ബംഗ്ലാദേശ്, ഹെയ്തി പോലുള്ള രാജ്യങ്ങളിലെ വളരെ ദുഷ്കരമായ അവസ്ഥയുള്ള നിയമലംഘനം നടത്തുന്ന കമ്പനികളില്‍ നിന്നാണ്. അമേരിക്കയുടെ സര്‍ക്കാര്‍ $150 കോടി ഡോളറിന്റെ തുണിത്തരങ്ങള്‍ പ്രതിവര്‍ഷം വിദേശങ്ങളില്‍ നിന്ന് … Continue reading പീഡനങ്ങളുടെ ചരിത്രമുള്ള ദാദാക്കളില്‍ നിന്നാണ് അമേരിക്ക വസ്ത്രങ്ങള്‍ വാങ്ങുന്നത്

സൌരോര്‍ജ്ജ പവനോര്‍ജ്ജ വ്യവസായങ്ങള്‍ക്ക് ട്രമ്പ് $5 കോടി ഡോളറിന്റെ പഴയ വാടക ചീട്ട് കൊടുത്തു

കൊറോണ മഹാമാരിയാല്‍ കഷ്ടപ്പെടുന്ന ചെറിയ വ്യവസായങ്ങള്‍ക്ക് കൊടുക്കേണ്ട ദുരിതാശ്വാസ ധനസഹായം ഫോസിലിന്ധന കമ്പനികള്‍ക്ക് നല്‍കുന്നതിനിടക്ക് ട്രമ്പ് സര്‍ക്കാര്‍ സൌരോര്‍ജ്ജ പവനോര്‍ജ്ജ സ്ഥാപനങ്ങള്‍ക്ക് രണ്ട് വര്‍ഷം മുമ്പുള്ള വാടക ബില്ലുകള്‍ കൊടുത്തു. കേന്ദ്ര സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പുനരുത്പാദിതോര്‍ജ്ജ കമ്പനികളില്‍ നിന്ന് Interior Department വാടക ആവശ്യപ്പെടുന്നു. ഒബാമ സര്‍ക്കാര്‍ അമിതമായി വാടക ഈടാക്കി എന്ന കാരണത്താല്‍ രണ്ട് വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച വാടക പിരിക്കലാണിത്. സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന 96 കമ്പനികളില്‍ നിന്ന് ഈ വര്‍ഷം വാടക … Continue reading സൌരോര്‍ജ്ജ പവനോര്‍ജ്ജ വ്യവസായങ്ങള്‍ക്ക് ട്രമ്പ് $5 കോടി ഡോളറിന്റെ പഴയ വാടക ചീട്ട് കൊടുത്തു

യുദ്ധക്കുറ്റവാളി ഡിക് ചെനിയെ അറസ്റ്റ് ചെയ്യുക

https://twitter.com/codepink/status/991695636193038337 Dick Cheney is a WAR CRIMINAL 👏🏾He should be behind bars not speaking to students at @Cornell! @Cornell what are you doing allowing this war criminal on your campus

തുടരെയുണ്ടാകുന്ന വ്യാവസായിക അപകടങ്ങള്‍ക്കിടയിലും തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കുന്നത് മുറിവുകളെ അപമാനിക്കുന്നതാണ്

ഇന്‍ഡ്യയില്‍ വ്യാവസായിക അപകടങ്ങള്‍ സാധാരണമായ കാര്യമാണ്. വിശാഖപട്ടണത്തെ LG Polymers ന്റെ നിലയത്തിലെ വാതക ചോര്‍ച്ചയും തമിഴ്നാട്ടിലെ NCL India Limited ന്റെ താപവൈദ്യുതി നിലയത്തിലെ ബോയിലര്‍ പൊട്ടിത്തറിയും നൂറുകണക്കിന് തൊഴിലാളികളുടെ ജീവനെടുത്ത ധാരാളം ദൌര്‍ഭാഗ്യകരമായ വ്യാവസായിക അപകടങ്ങളുടെ ഓര്‍മ്മയെ തിരിച്ച് കൊണ്ടുവരുന്നതാണ്. മഹാരാഷ്ട്രയിലെ ഒരു രാസ ഫാക്റ്ററിയിലെ പൊട്ടിത്തെറി, ബോംബേഹൈയ്യിലെ ONGC നിലയത്തിലെ വലിയ തീപിടുത്തം, NTPCയുടെ Rae Bareli നിലയത്തിലെ പൊട്ടിത്തെറി, ഡല്‍ഹിയിലെ Bawana വ്യാവസായിക പ്രദേശത്തെ പൊട്ടിത്തെറി തുടങ്ങിയവ കഴിഞ്ഞ വര്‍ഷം വന്ന … Continue reading തുടരെയുണ്ടാകുന്ന വ്യാവസായിക അപകടങ്ങള്‍ക്കിടയിലും തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കുന്നത് മുറിവുകളെ അപമാനിക്കുന്നതാണ്