Bernie Madoff ന്റെ വലിയ Ponzi പദ്ധതി തട്ടിപ്പാണെന്ന് സംശയിക്കുന്നതിന്റെ രേഖകളൊന്നും നല്കാന് കഴിയുന്നില്ല എന്ന ആരോപണം ഒത്തുതീര്‍പ്പാക്കാനായി സാമ്പത്തിക ഭീമനായ JPMorgan Chase $260 കോടി ഡോളര്‍ പിഴ അടക്കും. തകരുന്നതിന് കുറഞ്ഞത് 18 മാസം മുമ്പ് തന്നെ JPMorgan Chase ലെ മുതിര്‍ന്ന ഉദ്യോസ്ഥര്‍ക്ക് ഗൌരവമുള്ള സംശയങ്ങള്‍ Madoff ന്റെ നിക്ഷേപ ബിസിനസിനെക്കുറിച്ചുണ്ടായിരുന്നു. തുടരെയുണ്ടായ സംശയങ്ങള്‍ക്കതീതമായി ബാങ്കുകള്‍ അധികാരികളെ ജാഗരൂകരാക്കിയില്ല. അതുപോലെ 2008 ഡിസംബറില്‍ അയാളെ അറസ്റ്റ് ചെയ്യുന്ന ദിവസം വരെ നിക്ഷേപകരുടെ ശതകോടിക്കണക്കിന് ഡോളര്‍ അയാളുടെ Chase ബാങ്ക് അകൌണ്ടിലേക്കിടുകയും എടുക്കുകയും ചെയ്തിരുന്നു. New York District Attorney ആയ Preet Bharara ഒത്തുതീര്‍പ്പ് കൊണ്ടുവന്നു.
$260 കോടി ഡോളര്‍ പിഴയില്‍ $170 കോടി ഡോളര്‍ Madoff ന്റെ ഇരകള്‍ക്ക് പോകും. അവര്‍ക്ക് $1800 കോടി ഡോളറാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 12 മാസങ്ങളായി നടന്നുവരുന്ന സര്‍ക്കാര്‍ അന്വേഷണങ്ങള്‍ പരിഹരിക്കാനായി JPMorgan Chase ഏകദേശം $2000 കോടി ഡോളര്‍ ചിലവാക്കി. ക്രിമിനല്‍ കുറ്റാരോപണങ്ങളില്‍ നിന്ന് രക്ഷപെടാനായി പ്രമുഖ കോര്‍പ്പറേറ്റുകള്‍ സഹായിക്കുന്ന മാറ്റിവെക്കുന്ന prosecution കരാറുകളില്‍ ഏറ്റവും പുതിയതാണ് ഇത്. തുടരുന്ന, ചിലപ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ‘too big to jail’ പ്രശ്നത്തെ ഇത് അടിവരയിടുന്നു.
2014
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.