2013 ല്‍ ആര്‍ക്ടികിലേ ചൂടുകാല ഐസ് ഇല്ലാതാകും

ആര്‍ക്ടിക് സമുദ്രത്തിലെ ഐസ് ഇല്ലാതാകുന്നതിനെക്കുറിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കി. ചൂടുകാലത്ത് ആര്‍ക്ടികിലേ ഐസ് 5-6 വര്‍ഷങ്ങള്‍ക്കകം പൂര്‍ണ്ണമായി ഇല്ലാതാകുമെന്നാണ് അവരുടെ ഏറ്റവും പുതിയ മോഡലിങ്ങ് പഠനത്തില്‍ കാണുന്നത്. American Geophysical Union ല്‍ പ്രൊഫസര്‍ വൈസ്ല മസ്ലോവ്സ്കി (Wieslaw Maslowski) അഭിപ്രായപ്പെട്ടതനുസരിച്ച് പഴയ കാലാവസ്ഥാ മോഡലുകള്‍ ഐസ് ഇല്ലാതാകുന്നതിന് പ്രധാന്യം കൊടുത്തിരുന്നില്ല. ഈ വര്‍ഷത്തെ വേനല്‍കാല ഉരുകല്‍

കുറഞ്ഞപക്ഷം ഈ വേനലില്‍ ഐസ് ഉരുകി ഏകദേശം 4.13 മില്ല്യണ്‍ sq km വിസ്തീര്‍ണ്ണമായി ചുരുങ്ങി. അധുനിക കാലത്തേ ഏറ്റവും കുറഞ്ഞ വിസ്തീര്‍ണ്ണം ആണിത്. എന്നാല്‍ future projection നു വേണ്ടി 1979 മുതല്‍ 2004 വരെ ഉള്ള ഡാറ്റ ഉപയോഗിച്ച പ്രൊഫസര്‍ മസ്ലോവ്സ്കിയുടെ മോഡലില്‍ ഇത് ഉള്‍‌ക്കൊള്ളിച്ചിരുന്നില്ല.
2005 ലേയും 2007 ലേയും ഐസിന്റെ കുറവ് അടിസ്ഥാനമാക്കിയല്ല 2013 ല്‍ ഐസ് ഇല്ലാതാകും എന്നു പ്രവചിക്കുന്നതെന്ന് ഗവേഷകര്‍ ബിബിസി യോട് വിശദീകരിച്ചു.

ഈ കാലത്ത് സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് കാലാവസ്ഥാ പ്രവചനം നടത്തുക ഒരു സാധാരണ രീതിയായിരിക്കുകയാണ്. നാസയിലേയും Institute of Oceanology ലേയും Polish Academy of Sciences (PAS) ലേയും ജോലിക്കരുള്‍‌പ്പെട്ട പ്രൊഫസര്‍ മസ്ലോവ്സ്കി സംഘം മറ്റു പല സംഘങ്ങളേക്കാള്‍ മുമ്പേയുള്ള modelled dates ആണ് നല്‍കുന്നത്. മറ്റു സംഘങ്ങള്‍ നല്‍കുന്നത് തുറന്ന വേനല്‍കാല സമുദ്രത്തിനുള്ള സാധ്യത 2040 മുതല്‍ 2100 വരെയുള്ള കാലത്തേക്കാണ്. മസ്ലോവ്സ്കിയുടെ അഭിപ്രായത്തില്‍ മറ്റു സംഘങ്ങള്‍ ഉരുകലിന്റെ ചില പ്രധാന കാര്യങ്ങല്‍ ഗഹനമായി പ്രാധാന്യം കുറച്ച് കാണുന്നു എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മോഡലുകള്‍, പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളില്‍ നിന്നുള്ള ചൂടുകൂടിയ ജലത്തിന്റെ ആര്‍ക്ടിക്കിലേക്കുള്ള ഒഴുക്ക് കൂടുതല്‍ യാഥാര്‍ത്ഥ്യമായ മാതൃകയില്‍ ഉള്‍‌ക്കൊള്ളിക്കണം. “എന്റെ വാദഗതിയില്‍ ആഗോള കാലാവസ്ഥാ മോഡലുകള്‍ oceanic advection മൂലം കടല്‍ ഐസിലേക്ക് പകരുന്ന ചൂടിന്റെ പ്രാധാന്യം കുറച്ചുകാണുന്നു എന്നാണ്. അവരുടെ low spatial resolution യഥാര്‍ത്ഥത്തില്‍ പ്രധാനപ്പെട്ട ഘടകങ്ങളേ കാണാന്‍ കഴിയുന്നതില്‍ നിന്ന് പരിമിതപ്പെടുത്തുന്നു. ആര്‍ക്ടിക് കടലിനും ഐസിനും വേണ്ടി ഞങ്ങള്‍ high-resolution regional model ആണ് ഉപയോഗിച്ചത്. കൂടാതെ അതിനെ അന്തരീക്ഷത്തിന്റെ വിവരങ്ങള്‍ കൊണ്ടും ശക്തിപ്പെടുത്തി. ഇങ്ങനെ ഞങ്ങള്‍ക്ക് കൂടുതല്‍ യാഥാര്‍ത്ഥ്യമായ ശക്തികളേക്കുറിച്ച് അറിയാന്‍ കഴിഞ്ഞു, മുകളിലുള്ള അന്തരീക്ഷത്തില്‍ നിന്നും അടിയില്‍ സമുദ്രത്തില്‍ നിന്നും”

UN ന്റെ Intergovernmental Panel on Climate Change (IPCC) ഭൂമിയുടെ കാലവസ്ഥ പ്രവചനത്തിന് ശരാശരി ഗ്രൂപ്പിലുള്ള മോഡലുകളാണ് ഉപയോഗിച്ചത്. ഈ മോഡലുകളേക്കാള്‍ കൂടുതല്‍ ആര്‍ക്ടിക് വേനല്‍ ഐസ് ഉരുകുന്നുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരീക്ഷിക്കപ്പെട്ടുട്ടുള്ളത്. 2005 ല്‍ 5.32 million square km ഉണ്ടായിരുന്ന ഐസ് 2007 സെപ്റ്റംബറില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തി. 1979 മുതല്‍ 2000 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദീര്‍ഘകാലത്തെ ശരാശരി കുറവ് ഐസ് 6.74 million square km ആണ്. എന്നാല്‍ 2007 ലെ ഈ ശരാശരി കുറവില്‍ നിന്നും 2.61 million square km കുറവ് ഐസ് മാത്രമേ വേനല്‍കാലത്ത് ആര്‍ക്ടികില്‍ അവശേഷിച്ചുള്ളു. 2.61 million square km എന്നാല്‍ അലാസ്കയും ടെക്സാസും ഒന്നിച്ചാല്‍ കിട്ടുന്ന വിസ്തീര്‍ണ്ണമാണ്. അല്ലെങ്കില്‍ 10 ബ്രിട്ടണിന്റെ വലിപ്പം.

കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ പീറ്റര്‍ വധാംസ്(Peter Wadhams) ആര്‍ക്ടിക് ഐസിന്റെ ഒരു വിദഗ്ധനാണ്. Royal Navy യുടെ മുങ്ങിക്കപ്പല്‍ ഉപയോഗിച്ച് നടത്തിയ sonar data സംഭരണത്തില്‍ നിന്ന് ഐസ് വലിയ പ്രദേശങ്ങള്‍ ഇല്ലാതാകുന്നതുപോലെയാണെന്ന് അദ്ദേഹം തെളിയിച്ചു. അത് പ്രൊഫസര്‍ മസ്ലോവ്സ്കിയുടെ മോഡലിന് അനുസൃതമാണും. ഐസ് ചെറുതാകാതെ കനം കുറയുകയാണ് ചെയ്യുന്നത്. എന്നാല്‍ ചില മോഡലുകള്‍ ഐസ് ഇപ്പോഴും കട്ടിയുള്ളതാണെന്ന് തെറ്റായി അനുമാനിക്കുന്നു. “ഐസില്‍ ആന്തരികമായി സംഭവിക്കുന്ന പ്രവര്‍ത്തനങ്ങളേയും കൂടുതല്‍ വിവരങ്ങളേയും ഉള്‍‌ക്കൊള്ളിക്കുന്ന്തുകൊണ്ടും വൈസ്ലയുടെ മോഡല്‍ (Wieslaw’s model) കൂടുതല്‍ efficient ആണ്”. ice-albedo feedback നെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ice-albedo feedback എന്നാല്‍ തുറസായ ജലം കൂടുതല്‍ സൗരോര്‍ജ്ജത്തെ സ്വീകരിക്കുകയും അത് ഊഷ്മാവ് കൂടുന്നതിനും കൂടുതല്‍ ഉരുകുന്നതിനും കാരണമാകുന്ന പ്രതിഭാസമാണ്.

വരുന്ന വര്‍ഷങ്ങളില്‍ ആര്‍ക്ടികില്‍ കൂടുതല്‍ ഐസ് നഷ്ടപ്പെടുമെന്നാണ് പ്രൊഫസര്‍ വധാംസ് പറയുന്നത്. “ഇതൊരു cycle ഓ fluctuation ഓ അല്ല. ഈ വര്‍ഷം ഉണ്ടായേക്കുന്ന നഷ്ടം ഐസിന്റെ ഒരു precondition ആണ്. അത് അടുത്ത വര്‍ഷം കൂടുതല്‍ വഷളാവുകയേയുള്ളു. കൂടുതല്‍ ഉരുകല്‍. അവസാനം പെട്ടെന്ന് ഒരു ദിവസം അത് മൊത്തത്തില്‍ ഉരുകി ഇല്ലാതാകും. ചിലപ്പോള്‍ 2013 അല്ലെങ്കില്‍ 2040 ന് മുമ്പ്”.

അമേരിക്കന്‍ National Snow and Ice Data Center (NSIDC) ആര്‍ക്ടിക് കടല്‍ ഐസിന്റെ സാമ്പിള്‍ ശേഖരിക്കുകയും അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അവരുടെ ഗവേഷണ ശാസ്ത്രജ്ഞനായ ഡോ. മാര്‍ക് സെറെസിനോട് (Dr Mark Serreze) ഈ വര്‍ഷത്തെ AGU Fall Meeting ല്‍ ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. വേനല്‍കാലത്തെ തുറന്ന ആര്‍ക്ടിക് സമുദ്രം എന്ന ചര്‍ച്ചയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. “കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കരുതിയിരുന്നത് ആര്‍ട്ടികിലേ മുഴുവന്‍ ഐസും ഉരുകാന്‍ 2100 എങ്കിലുമാകും എന്നാണ്. അങ്ങനെയാണ് മോഡലുകള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ അത് അങ്ങനെയല്ല. മോഡലുകള്‍ക്ക് ശരിയാകാന്‍ വേണ്ടത്ര വേഗതയില്ല. നമുക്ക് ഐസ് വളരെ വേഗത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്”.

— സ്രോതസ്സ് BBC

കഴിയുമെങ്കില്‍ താങ്കളുടെ ഉപഭോഗം കുറക്കുക

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “2013 ല്‍ ആര്‍ക്ടികിലേ ചൂടുകാല ഐസ് ഇല്ലാതാകും

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )