2020 ഓടെ ബ്രിട്ടണ്‍ന്റെ തീരത്ത് 7000 പുതിയ കാറ്റാടികള്‍ സ്ഥാപിക്കാനുള്ള ഒരു ബൃഹത് പരിപാടി ബ്രൗണ്‍ ഗവണ്‍മന്റ് പുറത്തുകൊണ്ടുവന്നു. ഇത് ഏകദേശം 33 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ബ്രിട്ടണിലെ മുഴുവന്‍ വീടുകള്‍ക്കും വൈദ്യുതി നല്‍കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നാണ് കരുതുന്നത് എന്ന് State for Business സെക്രട്ടറി ജോണ്‍ ഹട്ടൊണ്‍ (John Hutton) പറഞ്ഞു. ഇക്കാര്യത്തില്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റിവ്കളും ഒരുപോലെ പിന്‍തുണക്കുന്നു.
ഇപ്പോള്‍ ബ്രിട്ടനില്‍ offshore കാറ്റാടിപ്പാടങ്ങള്‍ 2 ഗിഗാ വാട്ട് ഊര്‍ജ്ജമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് ഏകദേശം 1.5 മില്ല്യണ്‍ (15 ലക്ഷം) വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്നു. 2020 ഓടെ 20% ഊര്‍ജ്ജം പുനരുത്പാദന ശ്രോതസുകളില്‍ നിന്ന് എന്ന യൂറോപ്പ്യന്‍ യൂണിയന്റെ ലക്ഷ്യത്തിലെത്താന്‍ ഇത് സഹായിക്കും എന്ന് ഗവണ്‍മന്റ് കരുതുന്നു. ഈ പ്ലാന്‍ അടിസ്ഥാനത്തില്‍ അര മൈല്‍ കടല്‍ തീരത്ത് ഒരു ടര്‍ബൈന്‍ സ്ഥാപിക്കേണ്ടിവരും.
Greenpeace ഉം Friends of the Earth ഉം ഗവണ്‍മന്റിന്റെ ഈ പരിപാടിയേ സ്വാഗതം ചെയ്തു. അവരുടെ അഭിപ്രായത്തില്‍ ഇത് ഒരു പവനോര്‍ജ്ജ വിപ്ലവം ആണ്. ഇത് ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ വളര്‍ത്തുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കാലാവസ്ഥാമാറ്റത്തിനെതിരെയുള്ള യുദ്ധത്തില്‍ മുന്നിര പടയാളിയാകുകയും ചെയ്യും. എന്നിരുന്നാലും ധാരാളം കടമ്പകള്‍ കടന്നു വേണം ഈ പരിപാടി യാഥാര്‍ത്ഥ്യമാകാന്‍. വാക്കുകള്‍ പാലിക്കാന്‍ അവര്‍ ബ്രൗണ്‍ (Brown) ഗവണ്‍മന്റിനോട് അഭ്യര്‍ത്തിച്ചു.
— സ്രോതസ്സ് Daily Mail
വികസിത രാജ്യങ്ങള്‍ ചിലവു കുറഞ്ഞതും നല്ലതും renewable ഉം ആയ ഊര്‍ജ്ജ ശ്രോതസുകള്‍ ഉപയോഗിക്കാനുള്ള ദീര്‍ഘകാലത്തെ ആസൂത്രണം ചെയ്യുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ ചിലവു കൂടിയതും അപകടകരവും ദക്ഷത ഇല്ലാത്തതുമായ ആണവോര്‍ജ്ജത്തിനുവേണ്ടി കരയുന്നു. (ഇന്‍ഡോ-അമേരിക്കന്‍ ആണവക്കരാര്‍ ഉപേക്ഷിക്കുക). തീര്‍ച്ചയായും നമ്മുടെ പ്രധാന മന്ത്രി അദ്ദേഹത്തിന്റെ യഥാര്‍ത്ഥ തൊഴില്‍ദായകനോടുള്ള കൃതജ്ഞത കാണിക്കുമായിരിക്കാം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.