പരസ്യത്തെ വിശ്വസിക്കരുത്

ജപ്പാനിലെ പേപ്പര്‍ വ്യവസായത്തിന്റെ വിശ്വാസ്യത തകര്‍ന്നു. 10 വര്‍ഷത്തിലധികമായി recycled paper ഉപയോഗിക്കുന്ന് എന്ന് മാര്‍ക്കറ്റ് ലീഡര്‍ ആയ Oji Paper കള്ളം പറഞ്ഞത് പുറത്തുവന്നതിന് ശേഷമാണിത്. രണ്ടാമത്തെ വലിയ പേപ്പര്‍ കമ്പനിയായ Nippon Paper Group ഇങ്ങനെ കള്ളം പറഞ്ഞു എന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അച്ചടിക്കാനുള്ള പേപ്പറില്‍ 50% recycled paper ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നതെന്ന് Oji Paper പരസ്യപ്പെടുത്താറുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ recycled paper ന്റെ അളവ് 5% മുതല്‍ 10% വരെ മാത്രമാണ്. envelope കളില്‍ പരസ്യ പ്രകാരം 70% recycled പേപ്പര്‍ ഉപയോഗിക്കിന്നു. എന്നാല്‍ ഇത് വെറും 30% ആണ് യഥാര്‍ത്ഥത്തില്‍. ഉപഭോക്താക്കളെ കബിളിപ്പിച്ചതില്‍ Oji Paper ന്റെ പ്രസിഡന്റ് Kazuhisa Shinoda മാപ്പ് പറഞ്ഞു, എന്നാല്‍ ഇതിന്റെ പേരില്‍ രാജിവെക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചില്ല. എന്നാല്‍ Nippon Paper ന്റെ പ്രസിഡന്റ് Masatomo Nakamura തന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും മാപ്പ് പറഞ്ഞുകൊണ്ട് പ്രസിഡന്റ് സ്ഥാനത്തില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. ഇവരെ കൂടാതെ വേറെ 3 കമ്പനികളും recycled paper ഉപയോഗം പറഞ്ഞ് കള്ളത്തരം കാട്ടി. Tokyo Stock Exchange ഈ കമ്പനികളുടെയെല്ലാം ഷെയര്‍ വിലയില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. Fuji Xerox ഉം മറ്റ് കമ്പനികളും, Nippon Paper ന്റെ ഉത്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ അവരുടെ ഷെയര്‍ വില 10% ഇടിഞ്ഞു. Oji Paper ന്റെ ഷെയര്‍ വില 4.7% താഴ്ന്നു. ഈ കമ്പനികള്‍ക്കെതിരെ നിയമ നടപടി എടുക്കണോ വേണ്ടയോ എന്ന് ഉടന്‍ തന്നെ ജപ്പാനിലെ fair trade commission തീരുമാനിക്കും.

— സ്രോതസ്സ് www.guardian.co.uk

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

2 thoughts on “പരസ്യത്തെ വിശ്വസിക്കരുത്

  1. ഇങ്ങിനെത്തെ അവകാശവാദങ്ങളെപ്പറ്റിയൊന്നും ഇത്രകാലം ഒരു സംശയവും തോന്നിയിട്ടില്ലായിരുന്നു.ഇനിയിപ്പോളതും പോയി!
    ഈ വിവരത്തിൻ നന്ദി ജഗദീശ്

  2. നന്ദി സുഹൃത്തേ, താങ്കള്‍ പറഞ്ഞത് ശരിയാണ് .
    ആര്‍ക്കും ഒരു blank cheque നമുക്ക് കൊടുക്കാനാവില്ല. എപ്പോഴും എല്ലാറ്റിനേയും ഒരു പരിശോധകന്റെ ദൃഷ്ടിയോടെ നോക്കിക്കണ്ട് വസ്തുനിഷ്ട്മായി കാര്യങ്ങള്‍ പഠിക്കണം. എന്നാല്‍ അധികാരികള്‍ക്ക് അത് ഇഷ്ടമില്ലാത്ത കാര്യമാണ്. അതുകൊണ്ട് അവര്‍ എപ്പോഴും ലഹരിയുടേയും ലൈംഗികതയുടേയും അക്രമത്തിന്റേയും വിഷം കൊണ്ട് സിനിമ, സംഗീതം, മാധ്യമങ്ങള്‍ തുടങ്ങിയവഴി നമ്മേ അടിമകളാക്കുന്നു. ഈ വിഷം വില്‍ക്കുന്നവര്‍ക്ക് സമ്മാനമായി സമ്പത്ത് എന്ന ലാഭം കിട്ടുന്നതിനാല്‍ അവര്‍ സംതൃപ്തരുമാണ്.
    ഈ വിഷം വില്‍ക്കുന്ന കൂട്ടിക്കൊടുപ്പുകാര്‍ക്ക് പണം നല്‍കാതിരിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )