കയറ്റുമതി നടത്തുന്ന 60 അന്താരാഷ്ട്ര ആഹാര വസ്തുക്കളുടെ food price index കഴിഞ്ഞ വര്‍ഷം 37% കൂടിയതായി ഐക്യ രാഷ്ട്ര സഭയുടെ Food and Agriculture Organization കണ്ടെത്തി. 2006 ല്‍ 14% കൂടിയതിന് പുറമേയാണിത്. ഈ മഞ്ഞുകാലത്ത് അത് വീണ്ടും കൂടും.
ആഹരത്തിന് വേണ്ടിയുള്ള കലാപം Guinea, Mauritania, Mexico, Morocco, Senegal, Uzbekistan, Yemen തുടങ്ങിയ രാജ്യങ്ങളിലൊക്കെ നടക്കുന്നു. ഗോതമ്പിന്റെ കുറവിനേച്ചൊല്ലിയുള്ള കലാപം പാകിസ്ഥാനിലും സോയാബീന്റെ കുറവിനേച്ചൊല്ലിയുള്ള കലാപം ഇന്‍ഡോനേഷ്യയിലും നടക്കുന്നു. ഈജിപ്റ്റ് സ്വന്തം ആവശ്യത്തിന് വേണ്ടി അരിയുടെ കയറ്റുമതി നിരോധിച്ചു. ചൈന പാചകവതകത്തിന്റേയും, ധാന്യങ്ങളുടേയും അരിയുടേയും പാലിന്റേയുമൊക്കെ വില നിയന്ത്രണം വരുത്തി.
ഇന്ധനത്തിന്റെ വില വര്‍ദ്ധനവ് ആഹാര വസ്തുക്കള്‍ കൃഷി ചെയ്യുന്നതിന്റേയും അത് transport ചെയ്യുന്നതിന്റേയും സമവാക്യങ്ങളേ മാറ്റി മറിച്ചു. ജൈവ ഇന്ധങ്ങളുടെ കൂടിയ ആവശ്യം മൂലം ആഹാര വസ്തുക്കള്‍ കൃഷി ചെയ്യുന്ന നിലം ജൈവ ഇന്ധന കൃഷിക്ക് ഉപയോഗിക്കുന്നത് പലടത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
എണ്ണപ്പന നല്ല ഒരു സസ്യ എണ്ണ ഉത്പാദകനാണ്. 8 ഏക്കര്‍ സോയാബീനില്‍ നിന്ന് ഉണ്ടാക്കുന്ന എണ്ണ ഒരു ഏക്കര്‍ എണ്ണപ്പന തോട്ടാത്തില്‍ നിന്ന് ഉത്പാദിപ്പിക്കാം. human food per acre ന്റെ കാര്യത്തില്‍ കരിമ്പ് മാത്രമാണ് എണ്ണപ്പനയുടെ അടുത്തെത്തുന്നത്. വര്‍ദ്ധിച്ച ആവശ്യകത ഉള്ളതിനാല്‍ പാം എണ്ണയുടെ വില 70% വര്‍ദ്ധിച്ചു. ഈ ഉയര്‍ന്ന വിലയോട് പ്രതികരിക്കാനെന്നവണ്ണം കൃഷിക്കാരും പ്ലാന്റേഷന്‍ കമ്പനികളും ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി നശിപ്പിച്ച് അവിടെ എണ്ണപ്പന കൃഷി തുടങ്ങി. എന്നാല്‍ 8 വര്‍ഷം വേണം ഒരു എണ്ണപ്പനക്ക് പൂര്‍ണ്ണ ഉത്പാദനം നടത്താന്‍. ആഗോള തലത്തില്‍ പാം എണ്ണയുടെ ഉത്പാദനം 421 ലക്ഷം ടണ്‍ ആണ്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.7% കൂടുതല്‍.
corn അടിസ്ഥാനമായ ethanol നിര്‍മ്മാണം കാരണം അമേരിക്കന്‍ കൃഷിക്കാര്‍ സോയാബീനേകാള്‍ കൂടുതല്‍ corn കൃഷി ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സോയാബീന്‍ ഉത്പാദനം 19% കുറഞ്ഞു. കൃഷിയിടങ്ങളിലേക്ക് നഗര കെട്ടിട വികസനം വന്നതുകൊണ്ടും സര്‍ക്കാര്‍ ധാന്യങ്ങള്‍ക്ക് സബ്സിഡി നല്‍കിയതു കൊണ്ടും ചൈനീസ് കൃഷിക്കാരും സോയാബീന്‍ ഉത്പാദനം കുറച്ചു. എന്നാലും ചൈനക്കാരും എണ്ണ ഉപയോഗം കൂട്ടി. ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ പാം എണ്ണ ഇറക്കുമതിക്കാര്‍. 52 ലക്ഷം ടണ്‍ ആദ്യ 11 മാസത്തില്‍ തന്നെ. കൂടാതെ സോയാബീന്‍ എണ്ണയുടെ ഉപയോഗം ഇരട്ടിയായിരിക്കുകയാണവിടെ. 29 ലക്ഷം ടണ്‍.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പാം എണ്ണ അനാരോഗ്യകരമാണെന്നാണ് വളരെ കാലം കരുതിയിരുന്നത്. trans fats എന്ന് അറിയപ്പെടുന്ന രാസമാറ്റങ്ങള്‍ നടത്തിയ എണ്ണകള്‍ക്ക് പകരം എന്ന നിലയില്‍ ഇപ്പോള്‍ പാം എണ്ണ attractive ആയ ഒരു option ആയിരിക്കുകയാണ്. ന്യൂയോര്‍ക്ക് നഗരം trans fats നെ നിരോധിച്ചിരിക്കുകയാണ്. അമേരിക്കന്‍ പാം എണ്ണ ഇറക്കുമതി കഴിഞ്ഞ 11 മാസങ്ങളായി ഇരട്ടി ആയിരിക്കുകയാണ്. 2 ലക്ഷം ടണ്‍.
കഴിഞ്ഞ വര്‍ഷം പാം എണ്ണയുടെ ഉപയോഗത്തിന്റെ വര്‍ദ്ധനവിന്റെ പകുതി ജൈവ എണ്ണ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. മൊത്തം ഉപയോഗത്തിന്റെ 7% ആണിത്. ഹാംബര്‍ഗില്‍ (Hamburg, Germany ) ഉള്ള Oil World എന്ന സംഘടനയാണിത് കണ്ടെത്തിയത്. പാം എണ്ണ പ്ലാന്റേഷനുകള്‍ക്ക് വേണ്ടി നടത്തുന്ന വനനശീകരണം ജീവജാലങ്ങളുടെ നാശത്തിന് കാരണമാകുന്നുവെന്ന് യൂറോപ്പ്യന്‍ conservation സംഘങ്ങള്‍ മുന്നറീപ്പ് നല്‍കുന്നു. തദ്ദേശവാസികളുടെ ഭൂമി പ്ലാന്റേഷന്‍കാര്‍ കൈയ്യടക്കുന്നതാണ് വേറൊരു വിവാദം. ഇതാണ് പ്രധാനമായും Borneo യിലെ പ്രശ്നം.
— സ്രോതസ്സ് www.nytimes.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
വളരെ ഗൌരവമായി കണക്കിലെടുക്കേണ്ട വിഷയം.
നമ്മുടെ നാട്ടിലും ജൈവ ഡീസലിനായി ജെട്രോഫ കൃഷിത്തൊട്ടങ്ങള്‍ വച്ചു പിടിപ്പിക്കുന്ന കര്‍ഷകരെ കാണാനാവും.
മനുഷ്യനു തിന്നാനുള്ളത് ,യന്ത്രങ്ങള്‍ തിന്നു തീര്‍ക്കും എന്ന സ്ഥിതിവിശേഷം സംജാതമാകാന്‍ പോകുന്നു.