കാറ്റില്‍ നിന്ന് clean energy എങ്ങനെ ഉത്പാദിപ്പിക്കമെന്നുള്ള അന്വേഷണത്തിന്റെ മുന്‍നിരക്കാരാണ് Kite Gen. ഇപ്പോഴത്തെ പവനോര്‍ജ്ജ വ്യവസായവുമായി മത്സരിക്കുന്നതോടൊപ്പം അവര്‍ fossil ഇന്ധങ്ങളുമായി ശക്തമായൊരു യുദ്ധത്തില്ലാണ്. ഇന്നത്തെ സങ്കേതികവിദ്യകളെല്ലാം കാറ്റിന്റെ ശക്തിയുടെ ഒരു ചെറിയ ശതമാനം മാത്രമാണ് ഉപയോഗ യോഗ്യമാക്കുന്നത്. Wind turbines ന് കൂടുതല്‍ ഉയരത്തിലുള്ള കാറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ല. (see Wind data) കൂടുതലും 100m ഉയരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. turbines നെ ഉയര്‍ത്തി നിര്‍ത്തുന്ന structure ഭാരം കൂടുതലാണ്. അതുകൊണ്ട് അവ ഉപയോഗിച്ച് പൊക്കം കൂട്ടാന്‍ കഴിയില്ല. ഉയരം കൂടും തോറും അത് അസ്ഥിരവും ചിലവേറിയതുമായിരിക്കും.
എണ്ണ ഖനനത്തിന്റെ കാര്യത്തിലും ഇങ്ങനെയാണ്. നല്ല പരിഹാങ്ങള്‍ കണ്ടെത്തിയതിനു ശേഷമാണ് ആഴത്തിലുള്ള എണ്ണ ഖനനം ലാഭകരാമായത്. പവനോര്‍ജ്ജത്തിന്റെ ഇങ്ങനെയുള്ള സാധ്യതകള്‍ അറിയാന്‍ ആണവ നിലയങ്ങളുടെ ഉദാഹരണം എടുക്കുക. ആണവ നിലയങ്ങളുടെ മുകളിലുള്ള വിമാന നിരോധിത മേഖലയിലെ നിന്ന് 1 GW പവനോര്‍ജ്ജം ഉത്പാദിപ്പിക്കാം. ഇത് ആ ആണവ നിലത്തിന്റെ ഊര്‍ജ്ജോത്പാദനത്തിന് തുല്ല്യമാണ്.
ഉയര്‍ന്ന അന്തരീക്ഷത്തിലെ കാറ്റിന്റെ ഉയര്‍ന്ന ഗതികോര്‍ജ്ജം പ്രയോജനപ്പെടുത്താനായി Kite Gen project ഒരു വിപ്ലവകരമായ വീക്ഷണ മാറ്റം വരുത്തി. ഇപോഴത്തെ കാറ്റാടികളേ പോലുള്ള ഭാരമേറിയ സ്ഥിര നിലയങ്ങള്‍ വേണ്ടെന്നു വെക്കുക. പകരം dynamic ഉം ബുദ്ധിപൂര്‍വ്വമായത് ഉപയോഗിക്കുക. ആകാശത്ത് ഏകദേശം 800 / 1 000 m ലെ കാറ്റിനെ ഉപയോഗിക്കാന്‍ ഊര്‍ജ്ജ പട്ടങ്ങളും (power kites) ഉയര്‍ന്ന ദക്ഷതയുള്ള air foils ഉം. താഴെ ഊര്‍ജ്ജോത്പാദനത്തിനുള്ള മെഷീനുകളും. ഈ രണ്ട് ഉപകരണങ്ങളേയും തമ്മില്‍ ഘടിപ്പിക്കുന്ന ശക്തിയുള്ള കേബിളുകളും. ഈ കേബിളുകള്‍ പട്ടത്തിന്റെ വലിവ് ശക്തിയേ താഴെയെത്തിക്കുകയും അതോടൊപ്പം പട്ടത്തെ കാറ്റിന്റെ ദിശക്കും കോണിനുമനുസരിച്ച് നിയന്ത്രിക്കുകയും ചെയ്യുന്നു.
ഈ സാങ്കേതിക വിദ്യ ചിത്രത്തില്‍ കൊടുത്തിട്ടുണ്ട്. wind turbine പോലെതന്നെയാണിത്. ഇതിന്റെ ഏറ്റവും ദക്ഷത കൂടിയ ഭാഗം ചിറകിന്റെ അരുകാണ്. അവിടെയാണ് കാറ്റിന് ഏറ്റവും കൂടുതല്‍ വേഗത കിട്ടുന്നത്. ഇവിടെ high speed wings നെ ഉയരത്തിലുമാക്കി. ഭാരമുള്ള ജനറേറ്റര്‍ താഴേക്കും. ഇത് ചിലവ് കുറക്കുകയും ലഘുവാക്കുകയും ചെയ്യുന്നു. കൂടാതെ ഇതിന്റെ ഉയരം കാറ്റിന്റെ ലഭ്യത അനുസരിച്ച് മാറ്റാന്‍ കഴിയും.
— സ്രോതസ്സ് kitegen.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
മാഷേ,
നമസ്ക്കാരം, അഭിപ്രായം പറയാനായ് വരാറില്ലെങ്കിലും എപ്പോഴും റീഡറില്‍ വായിക്കാറുള്ള ബ്ലോഗാണിത്. ഇത്രയും വിജ്ഞാനപ്രദമായ കാര്യങ്ങള്‍ പങ്കു വയ്ക്കുന്നതിന് ഒത്തിരി നന്ദി.
പിന്നെ ഒരു അഭിപ്രായം കൂടിയുണ്ടേ, പല സാങ്കേതികപദങ്ങളുടേയും പൂര്‍ണ്ണമായ മലയാളപദങ്ങള്‍ വായിക്കുമ്പോള്‍ പൂര്‍ണ്ണമായും അര്‍ത്ഥം മനസിലാവുന്നില്ല, ക്ഷമിക്കുക. ദയവായി ആ വാക്കിന്റെ ഇംഗ്ലീഷ് വാക്കു കൂടി ബ്രാക്കറ്റില്‍ കൊടുക്കാമോ?
നന്ദി സുഹൃത്തേ!
സംശയമുണ്ടാക്കുന്ന വാക്കുകളുടെ ഇംഗ്ളീഷ് വാക്ക് സാധാരണ കൊടുക്കാറുണ്ട്. ഇനി ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാം.