വീടിന് പുറത്ത് വലിച്ചു കെട്ടിയിട്ടുള്ള അയ ഒന്റാറിയോ യില്‍ നിയമപ്രകാരം നിരോധിച്ചിരുന്നു. നഗരത്തിന്റെ ഭംഗി കുറക്കുമെന്ന കാരണത്താല്‍. എന്നാല്‍ ഇപ്പോള്‍ ഒറ്റ തിരിഞ്ഞുള്ള വീടുകള്‍ക്കും detach ചെയ്തിട്ടുള്ള വീടുകള്‍ക്കും ഈ നിയമം അയവു വരുത്താന്‍ അവര്‍ പദ്ധതി ആലോചിക്കുന്നു.
വര്‍ഷം തൊറും ശരാശരി വസ്ത്രം ഉണക്കാന്‍ ഏകദേശം 900 kilowatt hours വൈദ്യുതി ഒരു വീട് ഉപയോഗിക്കുന്നുണ്ട്. അത് ഗാര്‍ഹിക വൈദ്യുതോപയോഗത്തിന്റെ ഏകദേശം 6% വരും. ഊര്‍ജ്ജ വകുപ്പ് മന്ത്രി ജെറി ഫിലിപ്പിന്റെ (Gerry Phillips) അഭിപ്രായത്തില്‍ 1/4 വസ്ത്രം പുറത്ത് ഉണക്കാനിട്ടാല്‍ $30 ഡോളറെങ്കിലും ലാഭിക്കാന്‍ കഴിയുമെന്നാണ്. അതുമൂലം വൈദ്യുതോത്പാദനത്തില്‍ നിന്നുമുള്ള ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറക്കാനും കഴിയും.
— സ്രോതസ്സ് news.guelphmercury.com
നമുക്കും ഇത് പ്രാവര്‍ത്തികമാക്കാവുന്നതാണ്. വാഷിങ്ങ് മിഷീന്റെ ഡ്രൈയര്‍ ഉപയോഗിക്കാതെ ആ വസ്ത്രങ്ങള്‍ അയയില്‍ ഇട്ട് ഉണക്കാവുന്നതാണ്.
സംരക്ഷിക്കപെട്ട ഊര്‍ജ്ജം പുതുതായി ഉത്പാദിപ്പിച്ചതിനു തുല്ല്യമാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
നന്ദി ജഗദീശ്. ബാക്കി പോസ്റ്റുകള്‍ പിന്നെ വിശദമായി വായിക്കണം..തുടരുക..
വളരെ പ്രയോജന പ്രദമായ കുറിപ്പുകളുടെ സമാഹാരമാണല്ലോ ഈ ബ്ലോഗ്. ആശംസകള്‍, ഞാന്‍ എല്ലാ ദിവസവും വന്നു ഒന്നു നൊക്കും നുറുങ്ങറിവുകള്‍ക്കായി.