പസഫിക്കിലെ വലിയ ചവറുകൂന

“Great Pacific Garbage Patch”, “trash vortex” എന്നു വിളിക്കുന്ന ചവറുകൂനയേക്കുറിച്ച് Deep Sea News ന്റെ Kevin Zilnio എഴുതുകയുണ്ടായി. പസഫിക് കടലില്‍ പൊങ്ങിക്കിടക്കുന്ന ചവറുകളുടേയും മാലിന്യങ്ങളുടേയും വലിയൊരുകൂട്ടമാണിത്. ഇപ്പോള്‍ അത് അമേരിക്കയുടെ 2 ഇരട്ടി വലിപ്പമായിട്ടുണ്ട്. ഏകദേശം 10 കോടി ടണ്‍ ഭാരം വരുന്ന ഈ പ്ലാസ്റ്റിക്ക് സൂപ്പ് 500 നോട്ടിക്കല്‍ മൈല്‍ വീതിയുണ്ട്. ഈ “സൂപ്പിന്” Hawaii യുടെ ഇരു വശങ്ങളിലായി രണ്ട് ഭാഗങ്ങള്‍ ഉണ്ട്. Western and Eastern Pacific Garbage Patches എന്നാണ് ഇവയെ വിളിക്കുന്നത്. ഈ ചവറിന്റെ 1/5 ഭാഗം കപ്പലുകളില്‍ നിന്നും എണ്ണ ഖനികളില്‍ നിന്നുമുള്ളതാണ്. ബാക്കി മുഴുവനും കരയില്‍ നിന്നുമാണ്.

University of Hawaii ലെ oceanographer ആയ David Karl ന്റെ അഭിപ്രായത്തില്‍ ഈ “പ്ലാസ്റ്റിക് സൂപ്പ്” പുത്തന്‍ ശീലങ്ങളുടെ പ്രതിനിധാനമാണ്. ഈ വര്‍ഷം അവിടേക്കൊരു ഗവേഷണ യാത്ര നടത്താന്‍ അദ്ദേഹം പദ്ധതിയിടുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സമുദ്രത്തില്‍ പ്രധാനമായി മലിനീകരണമുണ്ടാക്കുന്നത്. UNEP യുടെ കണക്കനുസരിച്ച് മലിനീകരണത്തിന്റെ 90% വും സമുദ്രത്തിലേക്ക് ഒഴുക്കിവിടുന്ന പ്ലാസ്റ്റിക്കുകളാണ്. ഓരോ ചതുരശ്ര മൈലിലും ഏകദേശം 46,000 പ്ലാസ്റ്റിക് വസ്തുക്കള്‍ ലഭിക്കും
സമുദ്രത്തിലെ ജൈവ വ്യവസ്ഥയേ മാത്രമല്ല ഇത് ബാധിക്കുന്നത്. ഓരോ വര്‍ഷവും ദശ ലക്ഷക്കണക്കിന് ചെറു പ്ലാസ്റ്റിക് കഷ്ണങ്ങള്‍ സമുദ്രത്തിലേക്ക് തള്ളപ്പെടുന്നുണ്ട്. DDT, മറ്റ് hydrocarbons ഇവയൊക്കെ ആഗിരണം ചെയ്ത ഇവ ഭക്ഷ്യ ശൃംഖലയുടെ ഭാഗമാകുന്നു. Algalita Marine Research Foundation ന്റെ ഡയറക്റ്റര്‍ Marcus Eriksen പറയുന്നത് “സമുദ്രത്തിലേക്ക് എന്തൊക്കെ പോകുന്നുവോ അതൊക്കെ ജീവികളില്‍ ആഗിരണം ചെയ്യപ്പെടുകയും നമ്മുടെ അത്താഴ പാത്രത്തില്‍ എത്തുകയും ചെയ്യുന്നു. അത്ര simple ആണ് കാര്യം”

– from Deep Sea News: Plastic Trash Lines the Pacific

4 thoughts on “പസഫിക്കിലെ വലിയ ചവറുകൂന

  1. വര്‍ഷം ഒരുപാടായിട്ടും പ്ലാസ്റ്റിക്കിനെ നശിപ്പിക്കാന്‍ പറ്റിയ ചിലവു കുറഞ്ഞ ഒരു സാങ്കേതിക വിദ്യ കണ്ടുപിടിക്കാന്‍ പറ്റാത്തത് കഷ്ടം തന്നെ .

ഒരു അഭിപ്രായം ഇടൂ