
1907 ല്‍ ആണ് ഡിട്രോയിറ്റ് ഇലക്ട്രിക്(Detroit Electric) എന്ന വൈദ്യുത വാഹനം പുറത്തിറങ്ങിയത്. ഡിട്രോയിറ്റ് ല്‍ നിന്നുമുള്ള Anderson Electric Car Company യുടെ വൈദ്യുത വാഹന ബ്രാന്റ് ആണത്. ഒരു ഫുള്‍ ചാര്‍ജ്ജില്‍ 130 km പോകുന്ന ഈ കാറിന്റെ കൂടിയ വേഗത 32 km/hr ആയിരുന്നു.
– from treehuggers
പെട്രോളിയം ശുദ്ധീകരിക്കാനുള്ള ചിലവു കുറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്തെ ഉയര്‍ന്ന എണ്ണ വില കാരണം വൈദ്യുത വാഹനം അനുഗ്രഹമായി ആളുകള്‍ കരുതി. പിന്നീട് ചിലവ് കുറഞ്ഞ പെട്രോളിയം ശുദ്ധീകരണം വന്നപ്പോള്‍ വാഹനവ്യവസായം കൂറുമാറി IC എന്ജിന് ഉപയോഗിക്കാന്‍ തുടങ്ങി. എണ്ണയും ഓട്ടോ യും തമ്മിലുള്ള ബന്ധം വളര്‍ന്നു. നഗരങ്ങള്‍ വാഹങ്ങങ്ങളേ അടിസ്ഥാനമാക്കിയ വികസന പരിപാടികളും റോഡുകളും വികസിപ്പിച്ചു. പൊതു ഗതാഗത മാര്‍ഗ്ഗങ്ങളെ നിരുത്സാഹപ്പെടുത്തി. ബ്രിട്ടീഷ് പ്രഥാനമന്ത്രി ആയിരുന്ന മാര്‍ഗരറ്റ് താച്ചറിന്റെ അഭിപ്രായത്തില്‍ പബ്ലിക് ബസ്സില്‍ കാണുന്ന ഒരു പുരുഷന് ഒരു പരാജമാണെന്നാണ്. അങ്ങനെ കോര്‍പ്പറേറ്റും അധികാരികളും മത്സരിച്ച് പ്രോത്സാഹിപ്പിച്ച് വാഹന-എണ്ണ വ്യവസായം കാരണം മദ്ധ്യേഷ്യയില്‍ അശാന്തി എപ്പോഴും തളംകെട്ടി.
ഒരിക്കല്‍ സ്ഥാപിക്കുന്ന കിണറില്‍ നിന്ന് അന്തമില്ലാതെ വന്നുകൊണ്ടിരിക്കുന്ന എണ്ണകാരണം വാഹങ്ങളുടെ ദക്ഷത ഒരു പ്രശ്നമേ അല്ലാതായി. ഈ വാഹനങ്ങളുടെ ദക്ഷത 15% ആണ്. അതില്‍ നിന്നുള്ള മലിനീകരണം കാലാവസ്ഥാമാറ്റത്തിന് കാരണമാകുന്നു. എന്നിട്ടും നമ്മുടെ ചോക്ക്ളേറ്റ് നായക/നായികമാര്‍ നമ്മോട് ആവശ്യപ്പെടുന്നൂ കൂടുതല്‍ വാഹങ്ങള്‍ വാങ്ങി മോഡേര്ണ് ആകാന്‍.
എണ്ണ-വാഹന ലോബി ആണ് വൈദ്യുത വാഹനങ്ങളേ കൊന്നത്. കാരണം ഒന്നു മാത്രം അത് ചിലവ് കുറഞ്ഞതാണ് എന്നത്. (“Who killed Electric Car” എന്ന ഡോക്കുമെന്ററി കാണുക) വൈദ്യുത വാഹനങ്ങക്ക് സിലണ്ടര്‍, പിസ്റ്റണ്‍, ക്രാങ്ക്, ക്ലച്ച്, ഗിയര്‍ ബോക്സ്, ഡിഫറെന്ഷിയല് ഇവയൊന്നുമില്ല. അതുകാരണം കൊണ്ട് അതിന് മെയിന്റനന്‍സ് വളരെ കുറവാണ്. ട്രാഫിക് ജാമിലോ, സിഗ്നലിലോ വണ്ടി നിര്‍ത്തിയിടുമ്പോള്‍ അവക്ക് ഊര്‍ജ്ജ നഷ്ടം ഒട്ടും തന്നെ ഇല്ല. ഗിയര്‍ ഇല്ലാത്തതിനാല്‍ inefficient ഗിയര്‍ മാറ്റത്തിലൂടെയുള്ള നഷ്ടവും ഇല്ല. ഇലക്ട്രിക് മോട്ടറിന്റെ ദക്ഷത 80% മുകളിലുമാണ്. വൈദ്യുതൊത്പാദനം ടര്‍ബൈന്‍ ഉപയോഗിച്ചായതിനാല്‍ അവിടേയും ദക്ഷത കൂടുതലാണ്.
താങ്കളുടെ യാത്ര കുറക്കുക. കഴിവതും പൊതു ഗതാഗത മാര്‍ഗ്ഗങ്ങളോ വൈദ്യുത വാഹങ്ങളോ ഉപയോഗിക്കുക. അത് കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിന് സഹായിക്കും.
അതുകാരണം കൊണ്ട് അതിന് മെയിന്റനന്‍സ് വളരെ കുറവാണ്. ട്രാഫിക് ജാമിലോ, സിഗ്നലിലോ വണ്ടി നിര്‍ത്തിയിടുമ്പോള്‍ അവക്ക് ഊര്‍ജ്ജ നഷ്ടം ഒട്ടും തന്നെ ഇല്ല. ഗിയര്‍ ഇല്ലാത്തതിനാല്‍ inefficient ഗിയര്‍ മാറ്റത്തിലൂടെയുള്ള നഷ്ടവും ഇല്ല. ഇലക്ട്രിക് മോട്ടറിന്റെ ദക്ഷത 80% മുകളിലുമാണ്. വൈദ്യുതൊത്പാദനം ടര്‍ബൈന്‍ ഉപയോഗിച്ചായതിനാല്‍ അവിടേയും ദക്ഷത കൂടുതലാണ്.
ആ പറഞ്ഞതിനോട് യോജിക്കുവാന്‍ എനിക്കല്പം ബുദ്ധിമുട്ടുണ്ട്. ഇലക്ട്രിക് വാഹങ്ങങ്ങള്‍ energy efficient ആണ് എന്ന വാദം ശരിയല്ല എന്നാണ് എന്റെ അറിവ് പറയുന്നത്. ഒരു പക്ഷെ വൈദ്യുതി സരോര്ജ്ജത്തില് നിന്നോ പവനോര്‍ജ്ജത്തില്‍ നിന്നോ അല്ലെങ്കില്‍ എന്റെ ഒരു സുഹൃത്ത് പറഞ്ഞ പോലെ stirling engine ഉപയോഗിച്ചോ നിര്‍മ്മിക്കുകയാണെങ്കില്‍ മാത്രമേ ഇലക്ട്രിക് വാഹങ്ങള്‍ കൊണ്ട് അവര്‍ ഇന്നവകാശപ്പെടുന്ന ഗുണങ്ങളുണ്ടാകുന്നുള്ളൂ.
ഇന്നത്തെ പരിതസ്ഥിതിയില്‍ ഇലക്ട്രിക് വാഹങ്ങളേക്കാള് well-to-wheel efficiency-യും മലിനീകരണവും (നേരിട്ടല്ലെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ മലിനീകരണം ഉണ്ടാക്കുന്നുണ്ട്) കുറവ് conventional IC എഞ്ചിനുകള്‍ക്ക് തന്നെയാണ്.
ജലവൈദ്യുത നിലയങ്ങള്‍ പരിസ്ഥിതിയെ ബാധിക്കില്ല എന്ന വാദവും ഇവിടെ കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ല. ഇന്നത്തെ എല്ലാ വൈദ്യുതോല്പാദന മാര്‍ഗ്ഗങ്ങളും മലിനീകരണവും പരിസ്ഥിതി പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നു.
idle ചെയ്യുന്ന സാധാരണ വാഹനവും വൈദ്യുത വാഹനവും നഷ്ടപ്പെടുത്തുന്ന ഊര്‍ത്തിന്റെ വ്യത്യാസമെന്താണ്? മലിനീകരണത്തിന്റെ വ്യത്യാസമെന്താണ്? വൈദ്യുത വാഹനം idle ചെയ്യുമ്പോള്‍ ഒരു തുള്ളി ഊര്‍ജ്ജമോ, ഒരു തുള്ളി മാലിന്യമോ ഉണ്ടാകുന്നില്ല. എന്നാല്‍ സാധാരണ വാഹനത്തിന്റെ ഏറ്റവും ദക്ഷത കുറഞ്ഞ സൈകകിളാണ് idling cycle എന്ന് വായിച്ചിരുന്നു. ഒരു ദിവസം ലോകത്ത് മൊത്തത്തില്‍ idle ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം എത്രയാണ്?
ദക്ഷതയില്ലാതെ ഗിയര്‍ മാറ്റുന്നതു വഴി നഷ്ടമാകുന്ന ഊര്‍ജ്ജവും ഉണ്ടാകുന്ന മലിനീകരണവും എത്രയാണ്? വൈദ്യുത വാഹനത്തിന് ഗിയര്‍ബോക്സ് വേണ്ട. സ്വമേധയാ ടോര്‍ഖ് വ്യത്യാസപ്പെടുത്താനുള്ള ശക്തി വൈദ്യുത മോട്ടോറിന് ഉണ്ട്. സാധാരണ വാഹനത്തിന്റെ പോലുള്ള പൊട്ട ഗിയര്‍ ബോക്സൊന്നും അതിന് വേണ്ട.
എഞ്ജിന്, കാര്ബറേറ്റര്, ഫ്യവല് ഇഞ്ജക്റ്റര്‍, ക്ലച്ച്, ഗിയര്‍ബോക്സ് തുടങ്ങി അതി സങ്കീര്‍ണ്ണമായ ഘടകങ്ങളുള്ള സാധാരണ വാഹനം നിര്‍മ്മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഖനനം ചെയ്യുന്നതു മുതല്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതു വരെയുള്ള മലിനീകരണം എത്രയാണ്? എത്ര ഊര്‍ജ്ജം അതിന് തന്നെ വേണ്ടി വരും? വൈദ്യുത വാഹനത്തിന് ഇതൊന്നും വേണ്ട.
ഇനിയാണ് നാം വാഹനം ഓടിക്കുന്നത്. അതിലും വൈദ്യുത മോട്ടോര്‍ ഉയര്‍ന്ന ദക്ഷത കാണിക്കുന്നു എന്നാണ് ഞാന്‍ വായിച്ചത്.