ഏകദേശം 550 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വലിയ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചു. അതില്‍ നിന്നുള്ള തീയും പുകയും കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വളരെ കൂടുകയും അന്തരീക്ഷ താപനില 9 ഡിഗ്രി ഫാറെന്‍ഹീറ്റ് ആകുകയും ചെയ്തു. 5000 വര്‍ഷം ഇത് അങ്ങനെ നിലനിന്നു. ഈ സംഭവത്തെ Paleocene-Eocene Thermal Maximum എന്നാണ് അറിയപ്പെടുന്നത്. ഭൂമി 100,000 വര്‍ഷങ്ങളോളം ചൂടായിത്തന്നെ നിന്നു. ഈ കാലത്ത് സസ്യങ്ങളുടെ പോഷക ഗുണങ്ങള്‍ കുറഞ്ഞു. അതിനാല്‍ ആഹാരത്തിനായി ഉഷ്ണ മേഖലാ പ്രദേശങ്ങളിലെ പ്രാണികളുടെ കൂട്ടങ്ങള്‍ ചൂടു കുറഞ്ഞ പ്രദേശങ്ങളിലേക്ക് ചേക്കേറി.
Wyoming, US ലെ ഇത്തരം പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയ ഫോസിലുകളില്‍ നിന്ന് പ്രാണികള്‍ ചെടികള്‍ക്ക് വലിയ നാശമാണ് ഉണ്ടാക്കിയതെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. അവ ഇലകള്‍ക്കുള്ളില്‍ കടക്കുന്നു, എല്ലാം തിന്നുന്നു, മുട്ടകള്‍ ഇലകളില്‍ നിക്ഷേപിക്കുന്നു. ഇങ്ങനെ മുട്ട നിക്ഷേപിക്കുന്നതില്‍ നിന്ന് ഇലകളില്‍ “galling” എന്ന റിയാക്ഷന്‍ ഉണ്ടാകുന്നു. കുഞ്ഞു പ്രാണികള്‍ക്ക് തിന്നാനായി ഇലകളില്‍ ഉണ്ടാകുന്ന മുഴകളാണിത്.
“പ്രാണികളുടെ തീറ്റ കൂടും തോറും ഇലകള്‍ക്കുണ്ടാകുന്ന നാശം ഇരട്ടി ആകുന്നു എന്ന് നമുക്ക് കാണാന്‍ കഴിയും” എന്ന് പെന്‍സില്‍വാനിയാ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ Ellen Currano പറഞ്ഞു. 40 ലക്ഷം വര്‍ഷം പഴക്കുമുള്ള ഫോസില്‍ പഠനം നടത്തിയത് പെന്‍സില്‍വാനിയാ സ്റ്റേറ്റ് സര്‍വ്വകലാശാലയും Smithsonian Institution ഉം ചേര്‍ന്നാണ്.
“താപനിലയിലെ വ്യത്യാസവും പ്രാണികളുടെ തീറ്റ മൂലം ഇലക്കുണ്ടാകുന്ന നാശവും തമ്മില്‍ ബന്ധമുണ്ടെന്ന് ഞങ്ങളുടെ പഠനത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു. താപനില കൂടുമ്പോള്‍ സസ്യ ജാലങ്ങളില്‍ പ്രാണികളുടെ തീറ്റകൊണ്ടുണ്ടാകുന്ന നാശത്തിന്റെ വൈവിദ്ധ്യവും കൂടുന്നു.”
– from Environmental News Network
ഈ അറിവുകള്‍ക്ക് നന്ദി..