കയ്പുള്ള ചോക്ലേറ്റ്

വാലന്റേന്‍സ് ദിവസം (Valentines Day) 100 കോടി ഡോളറിന്റെ ചോക്ലേറ്റ് ആണ് വിറ്റഴിക്കപ്പെടുന്നത്. അതില്‍ കൂടുതലും ഉത്പാദിപ്പിക്കുന്നത് Hershey’s ഉം Mars ഉം. അവര്‍ക്കീ ചോക്ലേറ്റ് കിട്ടുന്നത് ഇടനിലക്കാരായ Archer Daniels Midland, Cargills വഴി ഭൂമദ്ധ്യ രേഖക്കടുത്തുള്ള കൊക്കോ കൃഷി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നുമാണ്. അതില്‍ വലിയൊരു ഭാഗം വരുന്നത് ഐവറീ കോസ്റ്റ് (Ivory Coast) എന്ന രാജ്യത്തുനിന്നും. അവിടെ ഏകദേശം 284,000 trafficked ചെയ്ത കുട്ടികളേ ഈ കൃഷിയിടങ്ങളില്‍ ജോലിക്ക് ഉപയോഗിക്കുന്നു. ലോകത്തിലേ അന്താരാഷ്ട്ര കൊക്കോ ഉത്പാദനത്തിന്റെ 43% വും ഉത്പാദിപ്പിക്കുന്നത് ഐവറീ കോസ്റ്റിലാണ്. അവരാണ് ലോകത്തെ ഏറ്റവും വലിയ കൊക്കോ ഉത്പാദകര്‍.

ചോക്ലേറ്റ് വാങ്ങാനുള്ള Green guide:
1. synthetic കീടനാശിനികളും വളങ്ങളും ഉപയോഗിച്ച് കൃഷിചെയ്തതാവണം. അമേരിക്കന്‍ കാര്‍ഷിക വകുപ്പിന്റെ (USDA) National Organic Program, Quality Assurance International പോലുള്ള സ്ഥാപനങ്ങള്‍ അംഗീകരിച്ച മിഠായികള്‍ വാങ്ങുക. അത് നിങ്ങളുടെ പ്രേമത്തെ വിഷ കറ പുരളാതെ നോക്കും.
2. fair-trade-certified അടയാളം ഉള്ള ഉത്പന്നങ്ങള്‍. ഇവര്‍ കൊക്കോ ഉത്പാദകരില്‍ നിന്നും നേരിട്ട് മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ കൊടുത്ത് കൊക്കോ വാങ്ങുന്നവരാണ്. അതോടൊപ്പം അവര്‍ കര്‍ഷകരേ കൊണ്ട് പാരിസ്ഥിതിക സംരക്ഷണം ഉറപ്പാക്കുന്നു, നിരോധിച്ച കീടനാശിനികള്‍ ഉപയോഗിക്കാതിരിക്കാനുള്ള നടപടികളെടുക്കുന്നു, കുട്ടികളേ ജോലിക്ക് ഉപയോഗിക്കാതിരികാന്‍ ശ്രദ്ധിക്കുന്നു.
3. Rainforest Alliance (RA) ഈ ഫാമുകള്‍ എങ്ങനെ നടത്തു എന്ന് പരിശോധിക്കും. പരിസ്ഥിതി സംരക്ഷണം, ജോലിക്കാരുടെ അവകാശങ്ങള്‍, പ്രാദേശിക സമൂഹത്തിന്റെ സുസ്ഥിരത തുടങ്ങിയവ.

-from “Bitter Chocolate” എന്ന Carol Off എഴുതിയ ബുക്കില്‍ നിന്ന്

Nestle, Kraft, Mars തുടങ്ങിയ 7 കോര്‍പ്പറേറ്റ് ചോക്ലേറ്റ് നിര്‍മ്മാതാക്കളുടെ ഓഫീസുകള്‍ ജര്‍മ്മനിയില്‍ ഉദ്യോഗസ്ഥര്‍ റെയിഡ് ചെയ്തു. അവര്‍ price fixing ചെയ്യുന്നു എന്ന ആരോപണത്തേ തുടര്‍ന്നായിരുന്നു ഇത്. ലോകത്തുത്പാദിപ്പുക്കുന്ന കൊക്കോയുടെ പകുതിയും process ചെയ്യുന്നത് 6 food കമ്പനികള്‍ ആണ്. അത് അവര്‍ക്ക് വില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. തെക്കന്‍ രാജ്യങ്ങളിലെ കര്‍ഷകരെ അവരുടെ മാര്‍ക്കറ്റിങ്ങ് ശക്തി ഉപയോഗിച്ച് പിഴിയുകയും വടക്കന്‍ രാജ്യങ്ങളില്‍ ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലക്ക് വിറ്റ് ഉപഭോക്താക്കളേയും പിഴിയുക. ക്യാനഡയിലും അമേരിക്കയിലും ഇതുപോലുള്ള റെയിഡ് നടക്കുന്നുണ്ട്. അമേരിക്കന്‍ ഉപഭോക്താക്കള്‍ $32.3 കോടി ഡോളര്‍ ചോക്ലേറ്റ് ഉത്പന്നങ്ങള്‍ വാലന്റേന്‍സ് ദിവസം മാത്രം വാങ്ങുന്നുണ്ടെന്നാണ് Nielsen കണക്കാക്കുന്നത്. അമേരിക്കയില്‍ വില്‍ക്കുന്ന ചോക്ലേറ്റില്‍ 1% മാത്രമാണ് Fair Trade certification ഉള്ളത്. വേറൊരു ചെറിയ ഭാഗം “direct traded” ആണ് – കൊക്കോ കൃഷിക്കാരില്‍ നിന്നും നേരിട്ട് ചോക്ലേറ്റ് വാങ്ങുന്ന വിദഗ്ദ്ധ ചോക്ലേറ്റ് മിഠായി നിര്‍മ്മാതാക്കള്‍. അവര്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ കൊടുത്താണ് ചോക്ലേറ്റ് വാങ്ങുന്നത്. $32.3 കോടി ഡോളറിന്റെ ബാക്കിയുള്ള 97% സാധാരണ ചോക്ലേറ്റ് കമ്പോളത്തില്‍ നിന്നുമാണ് വരുന്നത്. അവിടെ കച്ചവട നിയമങ്ങളൊന്നും നല്ലതല്ല. കുറച്ച് ആഴ്ച്ചകള്‍ക്കുമുമ്പ് ഐവറീ കോസ്റ്റ് നെ കുറിച്ച് Fortune Magazine ഒരു റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നു. Hershey’s Kisses നു വേണ്ടി കൊക്കോ കൃഷി ചെയ്യുന്ന കര്‍ഷകര്‍ സ്കൂള്‍കുട്ടികളേ ബലം പ്രയോഗിച്ച് കുറഞ്ഞ ശമ്പളത്തില്‍ തൊഴില്‍ ചെയ്യിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെയുള്ള വ്യവസായങ്ങള്‍ അവര്‍ ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന പരസ്യങ്ങളൊക്കെ തട്ടിപ്പെന്ന് തെളിഞ്ഞു. Fortune ല്‍ ലേഖനമെഴുതിയ Christian Parenti വാലന്റേന്‍സ് ദിവസമുള്ള Democracy Now ന്റെ റേഡിയോ ഷോയില്‍ ചോക്ലേറ്റ് വ്യവസായ പരസ്യക്കരനോടൊപ്പം പങ്കെടുത്തു. ആ പരസ്യക്കാരന്റെ “വിജയകരമായ വിദ്യാഭ്യാസ പ്രൊജക്റ്റ്” എന്ന പേരിലുള്ള കള്ളത്തരങ്ങള്‍ Parenti പൊളിച്ചു കൊടുത്തു. “ഈ വ്യവസായത്തിന് ബാല വേലയേക്കുറിച്ചും ദാരിദ്ര്യത്തേക്കുറിച്ചും അല്‍പ്പമെങ്കിലും അനുകമ്പ ഉണ്ടെങ്കില്‍ കര്‍ഷകര്‍ക്ക് അര്‍ഹിക്കുന്ന വില നല്‍കിയാല്‍ മാത്രം മതി” Parenti പറഞ്ഞു.

– by Tim Philpott

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s