ലോകത്തിലെ ഏറ്റവും വലിയ സൗര അടുക്കള ഇന്‍ഡ്യയില്‍

Academy for a Better World യും Brahma Kumaris World Spiritual University യും കൂടിച്ചേര്‍ന്ന് Solare-Brücke ജര്‍മ്മനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണിത്. 84 റിസീവര്‍ ഉള്ള ഈ അടുപ്പില്‍ നിന്ന് 650 ഡിഗ്രി വരെ ചൂട് ലഭിക്കും. സൂര്യന് നല്ല ചൂടുള്ള ദിവസങ്ങളില്‍ 38,500 ഊണ്‍ പാചകം ചെയ്യാം. ഈ അടുക്കള രാജസ്ഥാനിലെ മൗണ്ട് അബുവിനടുത്തുള്ള (Mount Abu) ടലെറ്റി (Taleti) ല്‍ സമുദ്ര നിരപ്പില്‍ നിന്നും 1219 m ഉയരത്തിലാണുള്ളത്. ഈ solar steam cooking system ന് 6 മൊഡ്യൂളുകളും 84 പരാബോളിക് ഡിഷ് concentrators സ്വീകരണികളുണ്ട് (receivers). ഓരോ സ്വീകരണിക്കും 9.2 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണവും. header പൈപ്പുകളില്‍ സ്വീകരിക്കുന്ന നീരാവി നേരിട്ട് അടുക്കളയിലുള്ള പാത്രങ്ങളിലേക്ക് എത്തിക്കുന്നു. 650 ഡിഗ്രി ഉണ്ടാക്കുന്ന ഈ അടുപ്പ് പ്രതിദിനം and 3500-4000 kg നീരാവി ഉത്പാദിപ്പിക്കും. 200-400 liters വലിപ്പമുള്ള പാത്രങ്ങളിലാണ് ആഹാരം പാകംചെയ്യുന്നത്. സാധാരണ ദിവസം 20,000 ഊണും ചൂട് കൂടുതലുള്ള ദിവസങ്ങളില്‍ 38,500 വരെയും ഊണ് തയ്യാറാക്കാം. 50 ലക്ഷം ഡോളര്‍ ചിലവായി ഈ അടുക്കള നിര്‍മ്മിക്കാന്‍. renewable ഊര്‍ജ്ജ സാങ്കേതിക വിദ്യയില്‍ Academy for a Better World ക്ക് ഒരുപാട് താല്‍പ്പര്യം ഉണ്ട്. ഒരു പ്രത്യേക പ്രദര്‍ശന പ്രൊജക്റ്റായി ആണിത് ഇന്‍ഡ്യാ ഗവണ്‍മന്റ് Ministry of New and Renewable Energy (MNRE) ചെയ്തത്.

– from Inhabitat.

3 thoughts on “ലോകത്തിലെ ഏറ്റവും വലിയ സൗര അടുക്കള ഇന്‍ഡ്യയില്‍

  1. പ്രിയസുഹൃത്തെ
    പോസ്റ്റ് നന്നായിരുന്നു. തികച്ചും പുതിയ അറിവ് ( സൌരോര്‍ജ്ജ അടുക്കള )
    സൌരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെ കുറിച്ചു ചില സംശയങ്ങള്‍.
    സൌരോര്‍ജം സംഭരിച്ച്ചു നീണ്ട കാലത്തേക്ക് ( ഉദാഹരണത്തിനു ഏഴ് ദിവസങ്ങള്‍ ) വേണ്ട വൈദ്യുതി ഉത്പാടിക്കുവാന്‍ സാധിക്കുമോ.
    സാധിക്കുമെങ്കില്‍ ഭീമമായ ചെലവ് ആ സംരംഭത്തിന് വേണ്ടി വരുമോ.
    ഇതിനെ സംബധിച്ച്ച വിവരങ്ങള്‍ അറിയുമെങ്കിലോ, എവിടെയെങ്കിലും ലിങ്ക് കണ്ടിട്ടുണ്ടെങ്കിലോ പ്രസിധീകരിച്ച്ചാല്‍ ഉപകാരം.
    ഒരിക്കല്‍ കൂടി … പുതിയ അറിവിന്‌ ഒരു ആയിരം നന്ദി
    ആശംസകളോടെ
    അര്‍ജ്ജുന്‍കൃഷ്ണ

  2. നന്ദി സുഹൃത്തേ.
    സൂര്യന്റെ ശക്തിയേക്കുറിച്ച് പണ്ട് കാലം മുതലേ മനുഷ്യന് അറിവുണ്ടായിരുന്നുട്ടുകൂടി ഈ അടുത്തകാലത്താണ് സൗരോര്‍ജ്ജത്തിന് പ്രാധാന്യം ലഭിച്ചത്. ഗവേഷണവും കുറവായതു കൊണ്ടും മാസ് പ്രൊഡക്ഷന്‍ ഇല്ലാത്തതുകൊണ്ടും മറ്റ് “ലോബീയിസ്റ്റ്” ഊര്‍ജ്ജ സ്രോതസുകള്‍ പോലെ നിര്‍മ്മാണത്തില്‍ ഇത് ചിലവു കുറഞ്ഞതല്ല. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തെ നിര്‍മ്മണ ചിലവ് നോക്കുകയാണെങ്കില്‍ സൗരോര്‍ജ്ജ നിലയങ്ങളുടെ നിര്‍മ്മണ ചിലവ് കുറഞ്ഞുവരുകയാണ്.

    താങ്കള്‍ സൂചിപ്പിച്ചതു പോലെ ഒരു പ്രധാന സംഗതി ഈ ഊര്‍ജ്ജം സൂക്ഷിച്ചു വെക്കുന്നതാണ്. കാരണം രാത്രിയില്‍ സൂര്യനില്ലല്ലോ. വൈദ്യുതി സൂക്ഷിച്ച് വെക്കാന്‍ ബാറ്ററി വേണം. അത് ചിലവ് കൂടിയതാണ്. എന്നാല്‍ ചൂട് നമുക്ക് സൂക്ഷിച്ച് വെക്കാന്‍ കഴിയുമോ? Molten salt ഉപയോഗിച്ച് ചൂട് 17 മണിക്കൂര്‍ വരെ സൂക്ഷിച്ച് വെക്കമെന്ന് കണ്ടെത്തിയിട്ടുണ്ട്.
    കൂടുതല്‍ ഗവേഷണം ഇപ്പൊള്‍ നടക്കുന്നുണ്ട്.

    ഒരു വൈദ്യുത നിലയവും വൈദ്യുതി സൂക്ഷിച്ചു വെക്കുന്നില്ല. അവ നേരേ ഗ്രിഡിലേക്ക് കൊടുക്കുകയാണ് പതിവ്. സൗരോര്‍ജ്ജം മാത്രമായുള്ള ഒരു ആസൂത്രണം നല്ലതല്ല. എല്ലാത്തരം നിലയങ്ങളള്‍ വേണം. ജലവൈദ്യുത നിലങ്ങള്‍ മാത്രം മതിയെന്ന കേരളാ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പിടിവാശി ഇപ്പോള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നമുക്ക് അറിയാമല്ലോ!

    അത് തിരഞ്ഞെടുക്കുന്നത് അവയുടെ നല്ലതും ചീത്തയുമായ ഗുണങ്ങള്‍ക്കനുസരിച്ച് വേണം. renewable ന് ഏറ്റവും പ്രാധാന്യം കൊടുക്കണം. കാരണം അത് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒരു ബാദ്ധ്യതയാവില്ല.

Leave a reply to Arjunkrishna മറുപടി റദ്ദാക്കുക