നിങ്ങള്‍ അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്കും പിന്നീട് യൂറോപ്പില്‍ നിന്ന് തിരിച്ച് അമേരിക്കയിലേക്കും നടത്തുന്ന വിമാന യത്രയില്‍ നിന്ന് 3-4 ടണ്‍ CO2 (ഒരാള്‍ക്ക്) പുറത്തുവിടും. ഇത് ഒരു ശരാശരി ഇന്‍ഡ്യക്കാരനോ ബംഗ്ലാദേശിയോ ഒരു വര്‍ഷം പുറത്തുവിടുന്ന CO2 ന് തുല്ല്യമാണ്. ഒരു സാധാരണ അമേരിക്കകാരന്‍ ഏകദേശം 20 ടണ്‍ CO2 പ്രതിവര്‍ഷം പുറത്തുവിടുന്നു. എന്നാല്‍ ഈ ഇന്‍ഡ്യക്കാരനോ ബംഗ്ലാദേശിയോ ആയിരിക്കും സമുദ്ര നിരപ്പ് ഉയരുന്നതു വഴി സ്വന്തം വീടുകള്‍ നഷ്ടപ്പെടുക. കാരണം സമുദ്ര നിരപ്പിനോടടുത്ത് ജനസാന്ദ്രത ഇവിടെ കൂടുതലാണ്.
– from Gristmill
എന്നാല്‍ ഇന്‍ഡ്യയിലെ പണക്കാരും അമേരിക്കക്കാരേപോലെ പരിസ്ഥിതി നാശം ഉണ്ടാക്കുന്നവരാണ്. താപനില കൂടുന്നത് 2 ഡിഗ്രി C ല്‍ താഴെ നിര്‍ത്തണമെങ്കില്‍ CO2 ന്റെ വ്യക്തിഗത വിസര്‍ജ്ജനം 2.5 ടണ്ണില്‍ താഴെ ആയി കുറക്കണം. മാസ വരുമാനം Rs 8000/- ല്‍ കൂടുതലുള്ളവര്‍ എല്ലാവരും ഈ പരിധിക്ക് മുകളിലാണ്.